Image

''സണ്ണിവെയ്ല്‍ ഡേ'' - ഓസ്റ്റിന്‍ അവാര്‍ഡ് ദാനചടങ്ങില്‍ മലയാളി പ്രതിനിധികളും

മൊയ്തീന്‍ പുത്തന്‍ചിറ Published on 20 March, 2015
''സണ്ണിവെയ്ല്‍ ഡേ'' - ഓസ്റ്റിന്‍ അവാര്‍ഡ് ദാനചടങ്ങില്‍ മലയാളി പ്രതിനിധികളും
ഓസ്റ്റിന്‍ (ടെക്‌സസ്): സണ്ണിവെയ്ല്‍ സിറ്റിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്‌സസ് സെനറ്റും, ടെക്‌സസ് ഹൗസും പ്രത്യേകം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനചടങ്ങില്‍ സണ്ണിവെയ്ല്‍ സിറ്റിയില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രതിനിധി സംഘത്തില്‍ മലയാളികളുടെ സാന്നിധ്യം ഇരുസഭകളുടേയും പ്രത്യേക പ്രശംസ നേടിയെടുത്തു.

ടെക്‌സസ് സംസ്ഥാനം ''സണ്ണിവെയ്ല്‍ ഡേ'' ആയി പ്രഖ്യാപിച്ച മാര്‍ച്ച് 19-ന് ഓസ്റ്റിനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ഇരുപത്തിയഞ്ച് അംഗ പ്രതിനിധി സംഘത്തില്‍ മലയാളികളെ പ്രതിനിധീകരിച്ച് ഫിലിപ്പ് ശാമുവേല്‍, പി.പി. ചെറിയാന്‍, മേഴ്‌സി ജേക്കബ്, ജോയിക്കുട്ടി, ഗീതാ ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു. സണ്ണിവെയ്ല്‍ മേയര്‍ ജിം ഫൗപ്, മുന്‍ മേയര്‍ ജിം വേഡ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരോടൊപ്പം എത്തിച്ചേര്‍ന്ന പ്രതിനിധി സംഘത്തിന് ടെക്‌സസ് സെനറ്റും, ടെക്‌സസ് ഹൗസും ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ഇരുസഭകളും നടന്നുകൊണ്ടിരിക്കെയാണ് ''സണ്ണിവെയ്ല്‍ ഡേ'' ചടങ്ങുകള്‍ സംഘടിപ്പിച്ചത്. 

ടെക്‌സസ് സെനറ്റര്‍ ബോബ് ഹാള്‍, ഹൗസ് പ്രതിനിധി സിന്ധി ബര്‍ക്കറ്റ് എന്നിവരുമായി പ്രതിനിധി സംഘം സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതികളെക്കുറിച്ച് ചര്‍ച്ച നടത്തി. ഉച്ചയ്ക്കു ശേഷം സെനറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചകളില്‍ ഗവര്‍ണ്ണറുടെ എക്കണോമിക്‌സ് ഡവലപ്‌മെന്റ് പ്രതിനിധി ലാറി, ഫിലിം കമ്മീഷന്‍ പ്രതിനിധി അലിഷ്യ, കംട്രോളര്‍ ഓഫീസ് പ്രതിനിധി ഗ്ലെന്‍ ഹാഗര്‍ എന്നിവര്‍ പങ്കെടുത്തു.

സണ്ണിവെയ്ല്‍ സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സെനറ്റര്‍ ബോബ് ഹാള്‍, റപ്രസന്റേറ്റീവ് ബര്‍ക്കറ്റ് എന്നിവര്‍ എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

''സണ്ണിവെയ്ല്‍ ഡേ'' - ഓസ്റ്റിന്‍ അവാര്‍ഡ് ദാനചടങ്ങില്‍ മലയാളി പ്രതിനിധികളും''സണ്ണിവെയ്ല്‍ ഡേ'' - ഓസ്റ്റിന്‍ അവാര്‍ഡ് ദാനചടങ്ങില്‍ മലയാളി പ്രതിനിധികളും''സണ്ണിവെയ്ല്‍ ഡേ'' - ഓസ്റ്റിന്‍ അവാര്‍ഡ് ദാനചടങ്ങില്‍ മലയാളി പ്രതിനിധികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക