Image

എ.വി. തോമസിന്റെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

Published on 20 March, 2015
എ.വി. തോമസിന്റെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്‌: എ.വി. തോമസിന്റെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. അഞ്ചേരില്‍ (ആനപ്രമ്പാല്‍, എടത്വ) പരേതരായ ഈപ്പന്‍ വര്‍ഗിസിന്റേയും, ശോശാമ്മ വര്‍ഗീസിന്റേയും മകന്‍ എ.വി. തോമസ്‌ (പാപ്പച്ചന്‍ 67) മാര്‍ച്ച്‌ 17ന്‌ (ചൊവ്വാഴ്‌ച) ന്യൂയോര്‍ക്കില്‍കില്‍ വെച്ചാണ്‌ നിര്യാതനായത്‌. . വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ കമ്മിറ്റി മെമ്പറുമായ എ.വി. വര്‍ഗീസിന്റെ സഹോദരന്‍ ആണ്‌ പരേതന്‍. എ.വി. തോമസ്‌ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ സന്തത സഹചാരിയും, മെമ്പര്‍ഉം ആയിരുന്നു.ന്യൂയോര്‍ക്ക്‌ സെന്റ്‌ ആന്‍ഡ്രൂസ്‌ മാര്‍ത്തോമാ ഇടവകാംഗമാണ്‌.

പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍ന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ കെ.കെ.ജോണ്‍സണ്‍, ജോ.സെക്രട്ടറി ആന്റോ വര്‍ക്കി,ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജെ. മാത്യൂസ്‌, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ഗണേഷ്‌ നായര്‍, കൊച്ചുമ്മന്‍ ജേക്കബ്‌, ജോണ്‍ സീ വര്‍ഗീസ്‌, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍,കുറൂര്‍ രാജേന്‍, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്‌, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍, സുരേന്ദ്രന്‍ നായര്‍, എബി ജോണ്‍, ജോണ്‍ തോമസ്‌, രത്‌നമ്മ രാജന്‍, വര്‍ഗീസ്‌ തൈക്കൂടന്‍ ,എം.വി. .ചാക്കോ, രാജന്‍ ടി. ജേക്കബ, Dr.ഫില്ലിപ്‌ ജോര്‍ജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
എ.വി. തോമസിന്റെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക