Image

ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് 2015 സ്‌പെല്ലിംഗ് ബിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് വിജയം

പി.പി.ചെറിയാന്‍ Published on 20 March, 2015
ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് 2015  സ്‌പെല്ലിംഗ് ബിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് വിജയം
ന്യൂയോര്‍ക്ക് : അമേരിക്കയിലെ പ്രധാന വാര്‍ത്താ മാധ്യമമായ ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് സംഘടിപ്പിച്ച അമ്പതാമത് വാര്‍ഷീക സ്‌പെല്ലിംഗ് ബീ- മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സായ് വിഷൂധി ചന്ദ്രശേഖര്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും വിജയിയായി.

ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രിറിയില്‍ നടന്ന മത്സരത്തില്‍ എഴുപതോളം മത്സരാര്‍ഥികളില്‍ നിന്നാണ് സായിയെ വിജയിയായി പ്രഖ്യാപിച്ചത്. അഞ്ചാം ഗ്രേഡ് മുതല്‍ എട്ട് വരെയുളള വിദ്യാര്‍ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം . രണ്ട് ഗ്രൂപ്പുകളില്‍ നിന്നുളള വിജയികളും മേയ് മാസം വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബി മത്സരത്തില്‍ പങ്കെടുക്കുന്നതാണെന്ന് ഡെയ്‌ലി ന്യൂസ് സിഇഒ  ബില്‍ ഹോളിബര്‍  പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കാതറിന്‍ ചുങ്ങാണ് ഈ വര്‍ഷവും രണ്ടാം സ്ഥാനത്തെതിയത്. കാതറിന്‍ മന്‍ഹാട്ടനിലെ ആന്‍ഡേഴ്‌സണ്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

ന്യൂയോര്‍ക്ക് അപ്പര്‍ ഈസ്റ്റ് സൈഡ് ഹണ്ടര്‍ കോളജ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സായ്.

എല്ലാ ദിവസവും ചില മണിക്കൂറുകള്‍ ഈ മത്സരത്തിനുവേണ്ടി തയ്യാറാക്കുന്നതിന് ഞാന്‍ മാറ്റി വെച്ചിരുന്നു. കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം  സായ് പറഞ്ഞു.


ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് 2015  സ്‌പെല്ലിംഗ് ബിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക