Image

കോളജ് ക്ലാസ് റൂമില്‍ കണ്‍സീല്‍ഡ് ഹാന്‍ഡ് ഗണ്‍ കൊണ്ടു വരുന്നതിന് അനുമതി

പി.പി.ചെറിയാന്‍ Published on 20 March, 2015
കോളജ് ക്ലാസ് റൂമില്‍ കണ്‍സീല്‍ഡ് ഹാന്‍ഡ് ഗണ്‍ കൊണ്ടു വരുന്നതിന് അനുമതി
ഓസ്റ്റിന്‍: ടെക്‌സാസിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സീല്‍ഡ് ഹാന്‍ഡ് ഗണ്‍ ക്ലാസ് റൂമില്‍കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്ന ബില്‍  മാര്‍ച്ച് 19 വ്യാഴാഴ്ച ടെക്‌സാസ് സെനറ്റ് ഭൂരിപക്ഷത്തോടെ പാസ്സാക്കി.

പബ്ലിക് യൂണിവേഴ്‌സിറ്റികളായ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്, യൂണിവേഴ്‌സിറ്റി ഓഫ് ഓസ്റ്റിന്‍ എന്നീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ ബില്‍ ബാധകമാകുക.

സ്വകാര്യ യൂണിവേഴ്‌സിറ്റികളായ റൈസ് തുടങ്ങിയവയ്ക്ക് ഇത് ബാധകമല്ല. ക്യാമ്പസുകളില്‍ ഹാന്‍സ് ഗണ്‍ നിരോധനം തുടരും.

ഹാന്‍സ് ഗണ്‍ കൊണ്ടുനടക്കുന്നത്. കൂടുതല്‍ സുരക്ഷിതത്വ ബോധം നല്‍കുമെന്നും വിദ്യാര്‍ഥികളുടെ ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ബില്ലിനെ അനുകൂലിച്ചവര്‍ പറയുന്നു.

ബില്ലിന് അനുകൂലമായി സെനറ്റില്‍ 20 വോട്ടുകള്‍ ലഭിച്ചപ്പോള്‍, 11 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ നിന്നു വളരെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന സ്വകാര്യ യൂണിവേഴ്‌സിറ്റികളിലും ഈ നിയമം ബാധകമാക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ  ഡോറുകളിലും കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടു വരുന്നതിന് അനുമതി ലഭിക്കും.



കോളജ് ക്ലാസ് റൂമില്‍ കണ്‍സീല്‍ഡ് ഹാന്‍ഡ് ഗണ്‍ കൊണ്ടു വരുന്നതിന് അനുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക