Image

ജോസ് കുറ്റോലമഠത്തിന്റെ വേയ്ക്ക് സര്‍വ്വീസ് ഇന്ന്, സംസ്‌ക്കാരം നാളെ ശനിയാഴ്ച

ജോര്‍ജ് തുമ്പയില്‍ Published on 20 March, 2015
ജോസ് കുറ്റോലമഠത്തിന്റെ വേയ്ക്ക് സര്‍വ്വീസ് ഇന്ന്, സംസ്‌ക്കാരം നാളെ ശനിയാഴ്ച
ന്യൂജേഴ്‌സി : അന്തരിച്ച ജോസ് കുറ്റോലമഠത്തിന്റെ ഭൗതീകശരീരം ന്യൂജേഴ്‌സിയില്‍ കൊണ്ടുവന്നു.
വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8.30 വരെ ഡുമോണ്ട് ഫ്രെഞ്ച് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും(161 washington Ave, Dumont).

ശനിയാഴ്ച രാവിലെ 9 മുതല്‍ 10.30 വരെ വെസ്റ്റ്  നയാക്ക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കാരശൂശ്രൂഷകള്‍ നടക്കും. മലങ്കര യാക്കോബായ സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അധിപന്‍ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിക്കും.(4 Tompkins Ave, West Nyack).

പള്ളിയില്‍ നിന്ന് വിലാപയാത്ര പുറപ്പെട്ട് 11.30 തോട് കൂടി പരാമസ് ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ എത്തിച്ചേരുന്നതിനെ തുടര്‍ന്ന് സംസ്‌ക്കാര കര്‍മ്മം നടക്കും(234 Paramus Road, Paramus).

തുടര്‍ന്ന് 1 മണിക്ക് ബെര്‍ഗന്‍ ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഹാളില്‍ (173 Washington Ave, Bergenfield) ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
ബുധനും വ്യാഴവും പരേതന്റെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്താ, ഡോ. കുറിയാക്കോസ് മാര്‍ തെയോഫിലസ് മെത്രാപ്പോലീത്താ, ആര്‍ച്ച് ബിഷപ്പ് അയൂബ് മാര്‍ സില്‍വാനോസ് എന്നിവരും നിരവധി വൈദീകരും ഉള്‍പ്പെടെ വലിയ ജനാവലി പങ്കെടുത്തിരുന്നു.

സംസ്‌ക്കാരശുശ്രൂഷകളും അടക്കവും ലൈവ് സ്ട്രീമിംഗിലൂടെ ലോകമെമ്പാടുമുള്ള ബന്ധുമിത്രാദികള്‍ക്ക് കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. താഴെപ്പറയുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

സംസ്‌ക്കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബന്ധിക്കള്‍ എത്തിക്കൊണ്ടിരിക്കുന്നു. നാട്ടില്‍ നിന്ന് സഹോദരന്‍ റിട്ട കമഡോര്‍ കെ.എം. തോമസ് ഇന്ന് എത്തിച്ചേരും.

നിര്യാണ വാര്‍ത്തയറിഞ്ഞ് ഫ്യൂണറല്‍ ഹോമിലേക്കും, വീട്ടിലേക്കും അനുശോചന പ്രവാഹമാണ്. പൂക്കള്‍ക്ക് പകരം സെന്റ് ജൂഡ് ചാരിറ്റി പ്രോജക്ടുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മറ്റ് അത്യാവശ്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍ ശ്യാം ജേക്കബ്(914) 844-0597, ബ്രയന്‍ തുമ്പയില്‍ (973) 943-6167.
ജോസ് കുറ്റോലമഠത്തിന്റെ വേയ്ക്ക് സര്‍വ്വീസ് ഇന്ന്, സംസ്‌ക്കാരം നാളെ ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക