Image

പേരിന്റെപേരില്‍.....(ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 19 March, 2015
പേരിന്റെപേരില്‍.....(ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)
ഇന്നത്തെ ദിവസത്തിനു ഒരു പ്രാധാന്യമുണ്ടെന്ന്‌ നിങ്ങള്‍ക്ക്‌ ഏവര്‍ക്കും അറിയാം.നീണ്ടുനില്‍ക്കുന്ന ഇരുളില്‍നിന്ന്‌ കൂടുതല്‍ വെളിച്ചവും സൂര്യോര്‍ജ്‌ജവവും അടുത്ത ആറുമാസക്കാലത്തേക്ക്‌ കിട്ടുന്നതിനുള്ള നാന്ദി ഇന്നു കുറിക്കുന്നു. ഇതേദിവസം,നമ്മുടെ വായനാനുഭവങ്ങളിലേക്ക്‌ അറിവിന്റെ പ്രകാശകിരണങ്ങള്‍ ചൊരിയാന്‍ ഉപയുക്‌തമാകുമാറ്‌ ഒരു ലേഖനസമാഹാരം നമുക്കിതാ ലഭ്യമായിരിക്കുന്നു. കുരുന്ന്‌ പ്രായത്തിലേ സാഹിത്യലഹരിയുടെ വീര്യം നുണഞ്ഞ്‌ ആസ്വദിക്കാനും അതോടൊപ്പം മറ്റുള്ളവരെ ലഹരിപിടിപ്പിക്കാനും പര്യാപ്‌തങ്ങളായ സാഹിത്യപരവും ശാസ്ര്‌തപരവുമായ രാസവസ്‌തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വ്യാപ്രുതനായ ഒരു ഗവേഷകനാണ്‌ വിചാരവേദിയിലെ ഇന്നത്തെ മിന്നും താരം,പ്രൊഫസ്സര്‍ ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പു. `മ്മേ... ച്‌ഛന്‍` എന്ന കൊച്ചുസമ്മാനപുസ്‌തകത്തില്‍ നിന്ന്‌ തുടങ്ങിയ സാഹിത്യ ജൈത്രയാത്ര അസൂയാവഹമാണ്‌്‌. ഇതിനകം ഇംഗ്ലീഷിലും മലയാളത്തിലുമായി (സാഹിത്യം, ശാസ്ര്‌തം) നിരവധി ലേഖനങ്ങളും പുസ്‌തകങ്ങളും എഴുതിക്കഴിഞ്ഞു. ബഹുമുഖ പ്രതിഭയുള്ള ഒരു സകല കലാവല്ലഭനേ ഇന്നത്തെ ചര്‍ച്ചാവിഷയമായിട്ടുള്ള ഇത്തരമൊരു കൃതി രചിക്കാന്‍ കഴിയൂ. ഈ പുസ്‌തകം വിവരസമ്പത്ത്‌ കൊണ്ട്‌ സമൃദ്ധമായ ഒരു വിജ്‌ഞാനകോശമാണു; ഇത്‌ ഒരു ഭാഷാപോഷിണിയാണ്‌; ജ്‌ഞാനത്രുഷണയുള്ള ദാഹികള്‍ക്ക്‌ ദാഹശമനിയാണ്‌. ഈ ജ്‌ഞാനസാഗരത്തിന്റെ ആഴത്തിലേക്ക ്‌ഊളിയിടൂ, നിങ്ങള്‍ക്കും ലഭിക്കും അറിവിന്റെ മുത്തുച്ചിപ്പികള്‍, സുനിശ്‌ചിതം.

പദങ്ങളുടെ വിവേക പൂര്‍ണ്ണമായ തിരഞ്ഞെടുപ്പിലൂടെയും, കുറിക്ക്‌ കൊള്ളുന്ന പദവിന്യാസത്തിലൂടെയും, വാക്കുകളുടെ അസാദ്ധ്യസാദ്ധ്യതകള്‍ വെളിപ്പെടുത്തുന്നതിലൂടെയും,വിവിധ വിജ്‌ഞാന വിഹായസ്സില്‍ വിഹരിച്ച്‌ ആഗിരണം ചെയ്‌ത്‌ സ്വാംശീകരിച്ച സാരാംശങ്ങള്‍ പ്രസരണം ചെയ്യുന്നതിലൂടെയും വായനക്കാരന്‌്‌ ഒരു ആശയപ്രപഞ്ചം തന്നെസമ്മാനിക്കുന്നതില്‍ ഗ്രന്ഥകാരന്‍ ദത്തശ്രദ്ധനാണെന്നു്‌ ഈ പുസ്‌തകം വായിക്കുന്നവര്‍ക്ക്‌ ബോദ്ധ്യമാകും.

അര്‍ത്ഥവത്തും ലക്ഷണമൊത്തതുമായ ലേഖനം എങ്ങനെ എഴുതാമെന്നുള്ളതിനു ഉത്തമോദാഹരണങ്ങളാണു്‌ ഈ പുസ്‌തകത്തിലെ മിക്കലേഖനങ്ങളും. അടുക്കും ചിട്ടയോടും കൂടി, കാര്യകാരണങ്ങള്‍ നിരത്തി, യുക്‌തിഭദ്രതയോടെ, തന്റെ വാദമുഖം അവതരിപ്പിക്കുന്നതിലുള്ള പ്രാവീണ്യം എടുത്ത്‌പറയേണ്ട ഒരു വസ്‌തുതയാണ്‌. ഓരോ ലേഖനത്തിലും വായനക്കാരനോട്‌ ഒരുപാട്‌ ചോദ്യശരങ്ങള്‍ തൊടുത്തുവിടുന്നുണ്ട്‌,`ഞാനൊന്നുമറിഞ്ഞീല രാമനാരായണ', എന്ന മട്ടില്‍.തന്റെ ഉത്തരം അസന്നിഗ്‌ദ്ധമായി പറയാതെ, ഉത്തരത്തിന്റെസൂചനകള്‍നല്‍കി, വായനക്കാരനൂ തന്റേതായ ഉത്തരം നല്‍കാനുള്ള സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള ഒരു രീതിയാണ്‌ പ്രൊഫസ്സര്‍ സ്വീകരിച്ചിട്ടുള്ളത്‌. അത്‌പോലെതന്നെ വായനക്കാരന്റെ അറിവും ഓര്‍മ്മയും സ്വയം പരിശോധിക്കാനുള്ള പാഠങ്ങള്‍നല്‍കിക്കൊണ്ടുള്ള ശില്‍പ്പ ശാലാവിദ്യകളും വേണ്ടുവോളം കാണാം നമുക്കീ പുസ്‌തകത്തില്‍. നീണ്ട അദ്ധ്യാപന ജീവിതത്തിന്റെ പ്രതിഫലനങ്ങളാവാം ഇവ.

സംഗീതജ്‌ഞനായത്‌ കൊണ്ടാവാം ഇദ്ദേഹത്തിന്റെ ഭാഷയിലും താളലയങ്ങള്‍ കലര്‍ന്നുള്ള ഒരു പ്രവാഹം നാം ദര്‍ശിക്കുന്നത്‌. ഒപ്പം തന്നെ സ്വരമാധുരിയും. ഈ ചേരുവകളൊക്കെ ഒത്ത്‌ ചേര്‍ന്നപ്പോഴോ, ഗദ്യത്തിനും വന്നുചേര്‍ന്നു ഒരു ആവിഷ്‌ക്കാര ഭംഗി. അതോടൊപ്പം തന്നെ സങ്കീര്‍ണ്ണമായ ആശയ ഗാംഭീര്യവും. `പേരും, വേരും, പെരുമയും, പൊരുളും' എന്ന ഒരു പ്രഭാഷണ പ്രബന്ധത്തിന്റെ ശീര്‍ഷകം തന്നെ ശ്രദ്ധിക്കൂ.താളലയമുണ്ട്‌, ആവിഷ്‌ക്കാരഭംഗിയുണ്ട്‌, ആശയഗരിമയുണ്ട്‌. സാധാരണക്കാര്‍തെല്ലും പ്രാധാന്യം നല്‍കാത്ത ഉള്ളടക്കങ്ങളിലാണ്‌ ഇദ്ദേഹത്തിന്റെ ശ്രദ്ധപതിയുക. പരമാണുവില്‍ പ്രപഞ്ചം ദര്‍ശിക്കുന്നദാര്‍ശനിക ശാസ്ര്‌തജ്‌ഞനാണ്‌ നമ്മുടെ ഡോക്‌ടര്‍. അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും ശാസ്ര്‌തീയാവബോധം, ശാസ്ര്‌തജ്‌ഞന്റെ സൂക്ഷ്‌മ നിരീക്ഷണപാടവം, വിശകലന ചാതുരി, സാമാന്യവിജ്‌ഞാനത്തിന്റെ മികവ്‌, ബ്രുഹത്തായ വായനയോടൊപ്പം നേടിയെടുത്ത ആഗിരണ ശേഷിയിലൂടെ, പ്രതിപാദിക്കുന്നവിഷയവുമായി ഒരു ചങ്ങലയിലെ കണ്ണികള്‍ എന്ന പോലെപരസ്‌പരം കോര്‍ത്തിണക്കുന്നതിലുള്ള വൈദഗ്‌ദ്ധ്യം, എന്നിവ എടുത്ത്‌പറയേണ്ട വസ്‌തുതകളാണ്‌.

സേതുവിന്റെ നോവലിലെ അസ്‌തിത്വദു:ഖം പേറുന്ന ഹരിനാരായണന്റേയും, ബെന്യാമിന്റെ നോവലിലെ നായകന്റെ ഗള്‍ഫിലേക്ക്‌ വിടവാങ്ങുന്നതിനു മുമ്പ്‌ ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റിലേക്ക്‌ നോക്കി, നബീലെ,/സഫിയാ എന്നൊക്കെമൊഴിയുന്ന രംഗം, എന്നീ ഉപാഖ്യാനങ്ങള്‍ അവസരോചിതമായിതന്റെ ആഖ്യാനത്തോട്‌ കോര്‍ത്തിണക്കിപരസ്‌പരം സംബന്ധിപ്പിക്കുന്നത്‌ ഒരു ചെറിയ ഉദാഹരണം മാത്രം.

പാചകകലാപ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക്‌, വിഭവങ്ങളുടെ മേന്മ അറിയാന്‍ ഒരു ചെറുശകലം (Sample) കൊടുക്കുന്നത്‌പോലെ ചില സാമ്പിളുകള്‍ നിങ്ങള്‍ക്കായി വീതിക്കട്ടെ:

1.`ജന്മാര്‍ജ്‌ജിതവും കര്‍മ്മാര്‍ജ്‌ജിതവുമായ സംസ്‌ക്രുതിയുടെ ഭാവരേണുക്കള്‍ മനസ്സില്‍പ്രതിഫലിക്കുന്നു. `2.'പേര്‌ നാമ മാത്രമായ ഒരു ഹേതുമാത്രമല്ല , പ്രതിനിധീഭവിക്കുന്നപ്രതിഭാസത്തിന്റെ ആകെത്തുകകൂടിയാണു്‌. നവജാതശിശുവിനു പേരിടുമ്പോള്‍ നാം പഴമയേയും, പുതുമയേയും തനിമയേയും കൂട്ടുപിടിക്കുന്നു.'' 3. `പേരിലെ ഉള്‍പ്പിരിവുകള്‍ നിറഞ്ഞ വൈരുദ്ധ്യദ്ധ്യങ്ങള്‍ വാഗ്മയങ്ങള്‍കൊണ്ട്‌ സമ്പന്നമാണ്‌്‌. ജന്മസിദ്ധമായതും, സ്വായത്തമാക്കിയതുമായ സൗന്ദര്യസങ്കല്‍പ്പം ചരാചരങ്ങള്‍ക്ക്‌ പേരിടുമ്പോള്‍ നാം സ്വീകരിക്കുന്നു.'' 4.`കോങ്കണ്ണിയായ വിശാലാക്ഷിയെ കാണുമ്പോള്‍, വൈരുദ്ധ്യഭാവം വമിപ്പിക്കുന്ന ഹാസ്യത്തിന്റെ ഉറവിടം തേടി അലയുന്നു''. 5. `ദു:ഖഭാവം പേറുന്നവരെ ആനന്ദ്‌ എന്ന്‌വിളിച്ച്‌ വിരോധം തോന്നുമാറുക്‌തിയില്‍രമിക്കുന്നു.'' 6. `പ്രശസ്‌തരുടെ പേരുകള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നപ്രസ്‌ഥാനത്തിന്റെപ്രതീകമായപൊരുളായിമാറുന്നു.ചെല്ലപ്പേരുവിളിച്ച്‌ ലാളിക്കുന്നു; ഇല്ലപ്പേരുചൊല്ലി അഭിമാനിക്കുന്നു; കുറ്റപ്പേരുപറഞ്ഞ്‌ കളിയാക്കുന്നു,വീര്യം കെടുത്തുന്നു,. സ്‌ഥാനപ്പേരുഘോഷിച്ചു പെരുമനേടുന്നു.'' 7. `പേരില്‍ എന്തിരിക്കുന്നുവെന്ന പഴംവാക്കില്‍,അര്‍ത്ഥശങ്കയും, അനര്‍ത്ഥവും, അന്തര്‍ലീനം.'' 8. `പേരുനോക്കിപശ്‌ചാത്തലം നിര്‍ണ്ണയിച്ച്‌ അടുക്കലും, അകറ്റലും അടിപ്പിക്കലും സുസാദ്ധ്യമാക്കുന്ന ജാലവിദ്യപൊതുനിരീക്ഷണം.'' 9. `താരത്തിനും സിനിമക്കും പേരിടുമ്പോള്‍ മൂല്യങ്ങള്‍ക്കുപരി നാം മൂലധനത്തില്‍ശ്രദ്ധിക്കുന്നു.'' 10. `നാമം സല്‍പ്പേരിന്റേയും ദുഷ്‌പ്പേരിന്റേയും പരമ്പരയായി എത്രമഹാത്മാക്കളെ അഭിമാനത്തിന്റേയും ലജ്‌ജയുടേയും തൊപ്പിയണിയിച്ചിട്ടില്ല.''

ഓരോ വാചകങ്ങളും ശ്രദ്ധിക്കൂ: എത്രസരളലളിതം; എന്തു അര്‍ത്ഥസമ്പുഷ്‌ടി; എന്തു അര്‍ത്ഥവ്യാപ്‌തി; എത്രപ്രാസപൂരിതപ്രയോഗങ്ങള്‍; എണ്ണിച്ചുട്ട അപ്പം പോലെ അളന്നുമുറിച്ചപദപ്രയോഗങ്ങള്‍.

കഠിനപദങ്ങളുടെ അമിതോപയോഗേന, കടിച്ചാല്‍പൊട്ടാത്തതാണ്‌ പ്രൊഫസ്സര്‍ കുഞ്ഞാപ്പുവിന്റെ ക്രുതികള്‍ എന്നൊരു കിംവദന്തിയുണ്ട്‌. എന്നാല്‍ കേള്‍ക്കു കൂട്ടരേ, നല്ല ദന്തബലമുണ്ടെങ്കില്‍ കടിക്ല്‌നോക്കാം, നിശ്‌ചയമായും കടിച്ചു പൊട്ടിക്കാം, ചവച്ചിറക്കാം. അതുപോലെതന്നെ, കണ്ണുണ്ടായാല്‍പോരാ കാണണം, കാതുണ്ടായാല്‍ പോരാകേള്‍ക്കണം. തീര്‍ന്നില്ല, കണ്ണിനു കാഴ്‌ച കുറഞ്ഞെങ്കില്‍, കണ്ണടയുണ്ടല്ലോ? ഇത്‌ എന്റെ നിര്‍ദ്ദേശമല്ല. ആദ്യത്തെപുറത്തിലെ പടത്തിലൂടെ ബിംബോദ്യോദികമായി പറയാനുള്ളത്‌ പറയാതെപറഞ്ഞുവച്ചു ഈ ചിത്രകാരന്‍.

ഗഹനവും ഗുരുത്വവുമുള്ള സമസ്യകള്‍ കൈകാര്യം ചെയ്‌കകൊണ്ട്‌്‌്‌, ആളൊരുഗൗരവക്കാരനാണെന്ന്‌ തെറ്റായിധരിക്കപ്പെട്ടിട്ടുള്ള ഇദ്ദേഹത്തിന്റെ ഹാസ്യോന്മാദഭാവങ്ങള്‍ക്കും ഭാവനകള്‍ക്കും മകുടം ചാര്‍ത്തുവാന്‍ ഞാന്‍ മേലുദ്ധരിക്ല ചില വാചകങ്ങള്‍ പര്യാപ്‌തങ്ങളക്ലേ? ഒരുഗൗരവക്കാരനായനാട്ടുകാരണവര്‍ ഗൗരവം വിടാതിരിക്കാന്‍ ബലം പ്രയോഗിച്ച്‌ ഗൗരവം നടിച്ച്‌ തമാശകള്‍ കാച്ചാറില്ലേ?

ഇദ്ദേഹത്തിന്റെ ക്രുതികളുടെ മറ്റൊരുപ്രധാനഘടകം, സാര്‍വ്വലൗകികമായ ജഗന്‍ മൈത്രിയാണ്‌്‌. ജന്മം കൊണ്ട്‌ കത്തോലിക്കനെങ്കിലും സനാതനധര്‍മ്മത്തേയും സനാതന സംസ്‌കൃതിയേയും കുറിച്ചുള്ള ഡോ:കുഞ്ഞാപ്പുവിന്റെ വിശാലവീക്ഷണവും അറിവും കാഴ്‌ചപ്പാടും പരാമര്‍ശിക്കാതിരിക്കാന്‍ വയ്യതന്നെ. എനിക്ക്‌ അനുവദിച്ചു തന്നിട്ടുള്ളലേഖനത്തില്‍ നിന്ന്‌തന്നെ ചിലത്‌ ഉദ്ധരിക്കട്ടെ:

1. `ഓരോപേരും തുയിലുണര്‍ത്തി സഹസ്രനാമത്തിന്റെ മന്ത്രാക്ഷരം കുറിക്കുന്നു.'

2. സ്വസംജ്‌ഞാ ശബ്‌ദം ഉളവാക്കുന്ന അവജ്‌ഞ നിര്‍മ്മാര്‍ജനം ചെയ്യാന്‍പേരുമാറ്റ ഉത്സവത്തില്‍ തേര്‌ തെളിക്കുന്നു. 3. ഭാരതീയ സംസ്‌ക്രുതിയുടെ പാരമ്യമായ മഹാഭാരതത്തിനു `ജയം' എന്ന പേരു്‌ വന്ന കഥ പറയുമ്പോഴും, അതിനപ്പുറം, അവയെസ്വാംശീകരിച്ചതായും അനുഭവപ്പെടുമ്പോള്‍, മതഭ്രാന്തന്മാരേ, ഈ ദുനിയാവ്‌നിങ്ങള്‍ക്ക്‌ മാത്രമുള്ളതല്ല എന്ന്‌ പ്രഘോഷിക്കാന്‍ എനിക്കും ഒരു വെമ്പലുണ്ടായിപ്പോകുന്നു.

പാശ്‌ചാത്യദേശത്ത്‌ `ജോയ്‌' എന്നത്‌ ഒരു സ്‌ത്രീ നാമമാണെന്ന തിരിച്ചറിവുണ്ടായിട്ടും, പേരുമാറ്റവിപ്ലവത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള കാരണം ,വരരുചിയുടെ ` കടപയാദി' ന്യായേന, ഹാസ്യാത്മകമായി വിവരിക്കുന്നത്‌ അതീവമനോഹരം തന്നെ. Kudos to Kunjappu Doctor. അതിലുപരി, മാതാപിതാക്കള്‍ അനുഗ്രഹാശിസ്സോടേയും,ശുഭാപ്‌തിവിശ്വാസത്തോടേയും നല്‍കിയപേരു്‌ ഒളിച്ചുവച്ച്‌ ,വായില്‍ തോന്നിയതെന്തും കോതക്ക്‌ പാട്ടെന്നമട്ടില്‍ തട്ടിവിട്ട്‌,പേരില്ലാപ്രേതങ്ങള്‍ വിലസുന്ന അമേരിക്കന്‍ മലയാള സാഹിത്യ രംഗത്ത്‌ ഒളിയമ്പെയ്‌ത്‌ ക്ഷിപ്രയശസ്സിനുതിടുക്കം കൂട്ടുന്നവര്‍ക്കുള്ള ഒരു ഗുണപാഠവും കൂടി ആകട്ടെ ആത്മാഭിമാനം തുളുമ്പുന്ന ഈ മാത്രുക.പേരിന്റെ പേരില്‍പോരുകളും പേരുനിലനിര്‍ത്താനുള്ള തത്രപ്പാടുകളും എത്ര എത്ര ! സ്വന്തം പേരു്‌സ്വന്തം സൂട്ടില്‍തുന്നിപ്പിടിപ്പിച്ച്‌ പ്രദര്‍ശനം നടത്തിയ നമ്മുടെ സ്വന്തം പ്രധാനമന്ത്രിയുടെ പ്രകടനവും ഓര്‍ത്തുപോകുന്നു.

ഇനി, തലോടലിനുശേഷം അല്‍പ്പം തോണ്ടലും, വിയോജിപ്പും:

എന്റെപ്രതിപാദ്യവിഷയമായലേഖനത്തിന്റെ ആദ്യ വാചകമായ `വസ്‌തുവാണ്‌ ആദ്യം ഉണ്ടായത്‌, വസ്‌തുതപിന്നീടും'' എന്നതിനോടാണു്‌ അത്‌.Chicken and Egg Story. അല്ലെങ്കില്‍ പച്ചമലയാളത്തിലെ `അണ്ടിയോമൂത്തത്‌, മാവോ'' എന്ന പഴമൊഴി ഓര്‍ത്തുപോകുന്നു. വസ്‌തുവിനോടൊപ്പം തന്നെവസ്‌തുതയുമുണ്ടെന്നാണ്‌ എന്റെപക്ഷം.ചിലപ്പോള്‍ വസ്‌തുതകള്‍ നാം അറിയാതെപോകുന്നു എന്ന്‌മാത്രം.

ലോഹമെന്ന മൂലകത്തിനു തിളക്കം, അതാര്യത,വലിച്ച്‌ നീട്ടാന്‍പറ്റല്‍, ഊര്‍ജവാഹകശേഷി, എന്നീവസ്‌തുതകള്‍ ഒത്തു ചേരുമ്പോഴല്ലേ ലോഹമെന്നവസ്‌തു അറിയപ്പെടുക. ഒന്നില്ലാതെ മറ്റൊന്നിനു നിലനില്‍ക്കാന്‍ പറ്റാത്ത അവസ്‌ഥ. എങ്ങനെവേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന്‌ ചൂണ്ടിക്കാണില്ലെന്ന ്‌മാത്രം x-ray,radiation
എന്നിവ ചില ഉദാഹരണങ്ങള്‍.

ഈ പുസ്‌തകത്തിന്റെ `ആരാണു്‌വിദ്യാധരനും' സാമൂഹ്യപാഠങ്ങളും എന്ന ശീര്‍ഷകത്തില്‍മോരും മുതിരയുമെന്നപോലെ ഒരു പന്തികേട്‌ തോന്നായ്‌കയില്ല.

`അധിക വിശദീകരണത്തിന്റെ പല്ലുകുത്തികള്‍ പുറത്തെടുക്കേണ്ടതില്ല. `ആദ്യത്തെവിഘടനാനുഭവം തലച്ചോറിന്റെ കാര്യാലയത്തിലേക്ക്‌ പുന:പ്രവേശിക്കുക'' എന്നീവാചാലമായപ്രയോഗങ്ങള്‍ കണ്ടപ്പോള്‍ എന്റെ യശശ്ശരീരനും അഭിവന്ദ്യനുമായ മുന്‍ഷി ഭട്ടതിരിപ്പാടുമാഷിനെ ഓര്‍ത്തുപോയി. ഞാന്‍ ഇങ്ങനെഒക്കെ എഴുതിയിരുന്നെങ്കില്‍ , അദ്ദേഹം പറയുമായിരുന്നു, `എന്തിനാടോ, കാര്യങ്ങള്‍നേരേ ചൊവ്വേപറയാതെ, വളഞ്ഞ്‌ മൂക്ക്‌പിടിക്കുന്നതെന്ന്‌.''

ശ്രോതാക്കളേ, എന്നെ കേട്ടിരുന്നതിനുനന്ദി. ഒപ്പം ഇങ്ങനെ ഒരുവതരണത്തിനു അവസരം തന്ന വിചാരവേദിക്കും.

ചര്‍ച്ചക്ക്‌ വരുന്നരചനകളുടെ രചയിതാക്കളോട്‌ ഒരു വാക്കു്‌, ആസ്വാദനമോ, പുസ്‌തകപരിചയമോ, നടത്തുന്നവര്‍ ക്രുതികള്‍ പഠിക്കുന്നതിനും അവതരണത്തിനുമായി അവരുടെ ശ്രമവും, സമയവും ചിലവഴിച്ചിട്ടാണു അങ്ങനെ ചെയ്യുന്നത്‌.അങ്ങിനെയുള്ളവര്‍ക്ക്‌ കൊടുക്കാവുന്ന ഏറ്റവും നല്ലപ്രോത്സാഹനം അവരുടെ പ്രതിപാദനത്തിലുള്ള നല്ലതും ചീത്തയുമായ്‌ വശങ്ങള്‍ പരാമര്‍ശിക്കുക എന്നുള്ളതാണു്‌. അല്ലാതെമൊത്തത്തിലുള്ള ഒരു നന്ദിപറയലല്ല.

ഗ്രന്ഥകര്‍ത്താവിന്റെ തന്നെ`പ്രതികരിക്കുന്നപ്രത്യയശാസ്ര്‌തത്തില്‍''നിന്നുള്ള ഒരു വാചകം കടമെടുത്ത്‌കൊണ്ട്‌ നിര്‍ത്താം. `ജീവിത സാഹചര്യങ്ങളുടെ പ്രതികൂലതകളില്‍ തളരാതെ , ഭൗതികതയെ ആശ്രയിക്കാതെ, ചിന്തമുഴുവന്‍സാഹിത്യവും സംഗീതവും ശാസ്ര്‌തവും നിറച്ച്‌,പൂരിതമായ ബൗദ്ധികാന്തരീക്ഷം സ്രുഷ്‌ടിച്ച്‌,'' കാലുകളിടറാതെ അടിവച്ചടിവെച്ച്‌ മുന്നേറുന്ന പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ ഒരു ലേഖനത്തെക്കുറിച്ചെങ്കിലും ഒരാസ്വാദനം പറയാന്‍ അവസരം കിട്ടിയത്‌ എന്റെ ഭാഗ്യമായി കരുതുന്നു. സര്‍ഗ്ഗധനനായ ഈ ശാസ്ര്‌തീയ, സാഹിതീയപ്രതിഭയില്‍നിന്നും നിരവധിമികവുറ്റ രചനകള്‍ഇനിയും ഉണ്ടായിക്കൊണ്ടേ ഇരിക്കട്ടെ എന്ന ആത്മാര്‍ത്ഥമായ ആശംശകളോടെ വിരമിക്കട്ടെ, നന്ദിനമസ്‌കാരം ഏവര്‍ക്കും.
പേരിന്റെപേരില്‍.....(ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
വിദ്യാധരൻ 2015-03-19 10:28:08
ഓർത്തുപോയി ഞാനെന്റെ പേരുകണ്ട് 
പേരുകെട്ടാചാര്യനാം യേശു ചോന്ന കാര്യം 
"വേശ്യാണിവൾ മഗ്നല മറിയെങ്കിലും 
ഓർത്തിടുമവളെയും എൻനാമമുള്ളടത്തോളം"
ആവതില്ലന്നെ അറുത്തുമാറ്റാൻ 
ആത്മബന്ധം അത്രക്കുറച്ചതാണ് ഞങ്ങൾ തമ്മിൽ 
വെട്ടിടും എങ്കിലും വേണ്ടി വന്നാൽ പരസ്പരം 
നേരിനെ നേരിലൊന്ന് കണ്ടിടാനായി 
നീതിന്യായങ്ങൾക്കായി പോരുതിടുംമ്പോൾ 
തടസ്സമായിടാ ബന്ധുമിത്രാതികളൊന്നുമേ 
വെട്ടുക നീ നിന്റെ ഗുരുക്കളെം ബന്ധുക്കളെമെന്ന് 
കൃഷൻ അർജ്ജുനനോടുരചെയ്തത് വിസ്മരിക്കാനാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക