Image

കണ്ണ്‌ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 17 March, 2015
കണ്ണ്‌ (കവിത: ജി. പുത്തന്‍കുരിശ്‌)
കണ്ണൊരിക്കല്‍ പറഞ്ഞു,
`കാണുന്നുഞാനീ താഴ്‌വരകള്‍ക്കപ്പുറം
മഞ്ഞില്‍മൂടിയൊരുമനോഹര പര്‍വ്വതം'
കാതോര്‍ത്തു ശ്രവിച്ചുകര്‍ണ്ണം
ശ്രദ്ധവച്ചുകേട്ടിട്ടു ചൊന്നാന്‍
`എവിടെയാസുന്ദരശൈലം?
കേട്ടില്ലല്ലോഞാനതിനെ'
അത്‌കേട്ട്‌ഹസ്‌തമുരചെയ്യതാന്‍
`ഞാന്‍ ശ്രമിക്കുന്നുവൃഥാതൊടാനതിനെ
പക്ഷെ കണ്ടിടായ്‌ക പര്‍വ്വതങ്ങളൊന്നുമേ'
ഇത്‌കേട്ട്‌ചൊല്ലിനാന്‍ നാസിക
`ആസ്വദിക്കാനാവുന്നില്ല പര്‍വ്വതം
ഗന്ധമില്ലാത്തതാലൊട്ടുമെ,
പര്‍വ്വതംവെറുംമിഥ്യാഭ്രമം'
`കണ്ണ്‌' വെട്ടിച്ചുടന്‍ മറുവശത്തേക്ക്‌
തത്‌സമയംകാതും, കയ്യും നാസികയും
ഒന്നായ്‌ ചൊന്നാന്‍
സാരമായതകരാറുണ്ടുകണ്ണിന്‌
എല്ലാംകണ്ണിന്റെമതിഭ്രമം.

(ഖലീല്‍ജിബ്രാന്റെ `ദി ഐ'യുടെ കാവ്യാവിഷ്‌കാരം)
കണ്ണ്‌ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
Anthappan 2015-03-18 08:11:30

Kahlil Gibran is a great story teller with less words and greater social message and the poet has captured the essence of it in this Malayalam poem. 

വായനക്കാരൻ 2015-03-18 15:41:41
ചൊന്നേൻ കണ്ണൊരു ദിനം
      കാണ്മൂ ഞാൻ  താഴ്‌വാരത്തി-
നപ്പുറം നീലമഞ്ഞിൽ
      പർവ്വതം മനോഹരം.
ചെവി കാതോർത്തു കേട്ടു
      എന്നിട്ടു ചൊന്നാൻ “പക്ഷേ
എവിടെയാപർവ്വതം?
      ഞാനതു കേൾക്കുന്നില്ല”
കൈകളോ പിന്നെ ചൊല്ലി
     അതിനെ തൊടാൻ ഞാൻ
വൃഥാവിൽ ശ്രമിക്കുന്നു
      പർവ്വതമെന്നൊന്നില്ല.
മൂക്കിന്റെയൂഴമായി
      “മണക്കുന്നില്ലൊന്നും ഞാൻ
പർവ്വതം? അങ്ങിനൊന്ന്
      മണത്താൽ അറിഞ്ഞീല”
കണ്ണതിൻ ദൃഷ്ടി മാറ്റി
      മറ്റൊരു ദിശതന്നിൽ,
കണ്ണിനെക്കുറിച്ചുടൻ
      മൂവരും സംസാരിച്ചു.
“കണ്ണിന്റെ മിത്യാബോധം
      വിചിത്രം, സാരമായ
തകരാറെന്തോ പറ്റി
      കണ്ണിന്, തീർച്ചയായും.
G. Puthenkurish 2015-03-18 17:05:37

Thanks to the commentators.  It gives inner joy when my attempt inspires ‘vayanakkaran’  or anyone else to try to translate it beautifully without losing the message of the original poems.  Such attempt will only enrich the Malayalam language.  

വിദ്യാധരൻ 2015-03-18 18:42:45
ഒരേ വിഷയത്തെക്കുറിച്ച് രണ്ടു (കവിയും, വായനക്കാരനും) കാവ്യ മനസ്സുകളുടെ വ്യത്യസ്‌തമായ സമീപനം വായിച്ച് ആസ്വതിക്കാൻ കഴിയുന്നത്‌ വായനക്കാർക്ക്  ആനന്ദം പകരുന്നതു തന്നയാണ്.  

വിദ്വാനേവ വിജാനാതി 
വിദ്വജ്ജന പരിശ്രമം 
നഹി വന്ധ്യ വിജാനാതി 
ഗുർവീം പ്രസവ വേദനാം  (നീതി സാരം )

വിദ്വാന്മാരുടെ പരിശ്രമത്തെപ്പറ്റി വിദ്വാൻ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. വർദ്ധിച്ച പ്രസവ വേദന എന്തെന്ന് വന്ധ്യ അറിയുന്നില്ല .
andrew 2015-03-18 19:08:17
regardless of what the commentators; you should keep on with your mission. your own inner satisfaction is the key to bliss. No one can pass the key to you or make a duplicate. so keep going.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക