Image

മഞ്ഞു വീഴ്ചയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവെച്ചു കൊന്നു

പി. പി. ചെറിയാന്‍ Published on 06 March, 2015
മഞ്ഞു വീഴ്ചയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവെച്ചു കൊന്നു
ഡാളസ് : മാര്‍ച്ച് 5 വ്യാഴാഴ്ച രാത്രി മുതല്‍ ഡാളസ്സില്‍ ആരംഭിച്ച ശക്തമായ മഞ്ഞുവീഴ്ചയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച മിഡിലീസ്റ്റുക്കാരനായ യുവാവിനെ ഒരു കൂട്ടം ചെറുപ്പക്കാര്‍  വെടിവെച്ചുകൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഡാളസ് വാല്‍നട്ട് സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന അഹമ്മദ് അല്‍ ജുമാനി, അര്‍ദ്ധരാത്രി അപ്പാര്‍ട്ട്‌മെന്റിനു പുറത്തു ചിത്രം എടുത്തുകൊണ്ടിരിക്കെ യാതൊരു പ്രകോപനവുമില്ലാതെ ടീനേജ് ആണ്‍കുട്ടികള്‍ തുടര്‍ച്ചയായി അഹമ്മദിനു നേരെ നിറയൊഴിക്കുകയായിരുന്നു.

ഇറാക്കില്‍ ജനിച്ചു വളര്‍ന്ന അഹമ്മദിന്റെ വിവാഹം പതിനാറുമാസം മുമ്പായിരുന്നു. വിവാഹത്തിനുശേഷം ആദ്യമായാണ് ബാഗ്ദാദില്‍ നിന്നും നോര്‍ത്ത് ടെക്‌സസ്സില്‍ എത്തിയത്.
വെടിയേറ്റ അഹമ്മദിനെ പ്രസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഹമ്മദ് വെടിയേറ്റു മരിച്ച സംഭവത്തില്‍ അമേരിക്കന്‍ ഇസ്ലാമില്‍ റിലേഷന്‍സ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ ആശങ്ക പ്രകടിപ്പിച്ചു.

പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മഞ്ഞു വീഴ്ചയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവെച്ചു കൊന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക