Image

ഫാ.മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം ഫ്‌ളോറിഡായില്‍ മാര്‍ച്ച് 6, 7, 8 തിയ്യതികളില്‍

പി. പി. ചെറിയാന്‍ Published on 06 March, 2015
ഫാ.മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം ഫ്‌ളോറിഡായില്‍ മാര്‍ച്ച് 6, 7, 8 തിയ്യതികളില്‍
ഫ്‌ളോറിഡാ: മാര്‍ച്ച് ആറ്, ഏഴ് തിയ്യതികളില്‍ ഫ്‌ളോറിഡാ പ്ലാന്റ് സിറ്റിയില്‍, മുരിങ്ങൂര്‍ ധ്യാന കേന്ദ്രം ഡയറക്ടറും, ഡിവൈന്‍ ശുശ്രൂഷകളില്‍ ദൈവവചനം പങ്കുവെച്ചു അനേകായിരങ്ങള്‍ക്ക് ആത്മീയവും, ശാരീരവും ആയ സൗഖ്യം പ്രദാനം ചെയ്യുന്നതിനും, ശാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനും ദൈവം തിരഞ്ഞെടുത്ത ഫാ. മാത്യു ഇലുവുങ്കല്‍ (കൊച്ചു മാത്യു അച്ചന്‍) കുടുംബ വൃക്ഷ വിശുദ്ധീകരണ ധ്യാനത്തിന് നേതൃത്വം നല്‍കുന്നു.

മാര്‍ച്ച് 6, 7 തീയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ ഇംഗ്ലീഷിലുമായിരിക്കും ധ്യാനങ്ങള്‍ നടക്കുക.

കുടുംബ ശാപങ്ങളെക്കുറിച്ചുള്ള നമ്മുടെ ചിന്തകളേയും, മനോഭാവങ്ങളേയും മനസ്സിലാക്കുന്നതിനും, പരിഹരിക്കുന്നതിനുമുള്ള ഒരു സന്ദര്‍ഭമാണ് ഈ ധ്യാനമെന്നും, എല്ലാവരും ഇതില്‍ വന്ന് സംബന്ധിക്കണമെന്നും ഡയറക്ടര്‍ ഫാ. ആന്റണി തെക്കനിയത്ത് അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. തെക്കെനിയത്ത്- 813- 567 1226
ജെയ്‌സണ്‍ ഡി- 813 507 5810

ഫാ.മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം ഫ്‌ളോറിഡായില്‍ മാര്‍ച്ച് 6, 7, 8 തിയ്യതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക