Image

മിത്രാസ് ഫെസ്റ്റിവല്‍ ഷോയ്ക്ക് ശേഷം 'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' ടി വി ഷോ മലയാളം ടെലിവിഷനില്‍

ജോര്‍ജ് തുമ്പയില്‍ Published on 05 March, 2015
മിത്രാസ് ഫെസ്റ്റിവല്‍  ഷോയ്ക്ക് ശേഷം   'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' ടി വി ഷോ  മലയാളം ടെലിവിഷനില്‍
 വിജയകരമായ  മിത്രാസ് ഫെസ്റ്റിവല്‍  2014 മെഗാ ഷോയ്ക്ക് ശേഷം  'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' എന്ന പുതിയ ടി വി ഷോയുമായി മിത്രാസ് വീണ്ടും അമേരിക്കന്‍ മലയാളിപ്രേക്ഷകരുടെ മുന്നിലേക്ക്. മിത്രാസ് പ്രൊഡക്ഷന്‍സും മലയാളം ടെലിവിഷന്‍ യു എസ് എയും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ടി വി ഷോയില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ഗായകരും അവരുടെ അമേരിക്കന്‍ യാത്രാ വിശേഷങ്ങളും സിനിമാ ലോകത്തെ വിശേഷങ്ങളും പങ്കുവെക്കാന്‍ നമ്മുടെ മുന്നിലെത്തുന്നു. അമേരിക്കന്‍ മലയാളികളുടെ ഊഷ്മള സ്‌നേഹത്തെയും അവരോടൊപ്പം ചെലവഴിച്ച സുന്ദരദിനങ്ങളെയുംകുറിച്ചും പങ്കുവെക്കുന്നതിനൊപ്പം ചുരുക്കം ചിലരില്‍ നിന്നുണ്ടായ വേദനാജനകമായ അനുഭവങ്ങളെ കുറിച്ചും ഇവര്‍ പ്രേക്ഷകരോട് മനസു തുറക്കുന്നു.

കെ പി എ സി ലളിത, സുരാജ് വെഞ്ഞാറമൂട്, ഷാജുണ്‍ കാര്യാല്‍, മണിയന്‍പിള്ള രാജു, ചിപ്പി, സച്ചിന്‍ വാര്യര്‍ തുടങ്ങി നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ടി വി ഷോ ഒരു വിദേശ ചാനലിനു വേണ്ടി മലയാള സിനിമാ ലോകം ആദ്യമായി ഒന്നിക്കുന്ന  ഷോയാണന്ന്  മിത്രാസ് രാജനും മിത്രാസ് ഡയറക്ടര്‍ ഡോ. ഷിറാസും പറഞ്ഞു.

മുപ്പതോളം എപ്പിസോഡുകളുള്ള ആദ്യ ഷെഡ്യൂളിന്റെ ഷൂട്ടിംഗ് അത്യന്തം രസകരവും  മലയാള സിനിമാ ലോകത്തെ കലാകാരന്‍മാര്‍ക്ക് അമേരിക്കന്‍ മലയാളികളോടുള്ള സ്‌നേഹവും ബഹുമാനവും വ്യക്തമാക്കുന്നതുമായിരുന്നുവെന്നും മിത്രാസ് രാജനും ഡോ. ഷിറാസും അറിയിച്ചു. ഇതുമായി സഹകരിച്ച സിനിമാലോകത്തെ എല്ലാ കലാകാരന്‍മാരോടും സാങ്കേതികവിദഗ്ധരോടും മിത്രാസിനുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 അമേരിക്കന്‍ മലയാളി പ്രേക്ഷകര്‍ക്കുവേണ്ടി നിര്‍മിച്ച ഈ ടെലിവിഷന്‍ പ്രോഗ്രാം കണ്ട് ആവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളുംmitrahs.usa@gmail.com or Mitrahs@mitrahs.comഎന്ന ഈമെയില്‍ വഴി മിത്രാസിനെ അറിയിക്കാന്‍ എല്ലാ മലയാളി പ്രേക്ഷകരോടും അഭ്യര്‍ഥിക്കുന്നതായി പ്രൊഡ്യൂസേഴ്‌സ് അറിയിച്ചു. 

ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായി മാറിക്കൊണ്ടിരിക്കുന്ന മലയാളം ടെലിവിഷന്‍ യു എസ് എ അമേരിക്കയില്‍ നിന്നാണ് പ്രക്ഷേപണം നടത്തുന്നത്.  ലോകത്തെവിടെ നിന്നും മലയാളം ഐ പി ടിവി, ബോം ടി വി എന്നീ വിതരണശൃംഖല വഴിയും ഏറ്റവും നൂതനമായ ഓണ്‍ലൈന്‍ വഴിയും കൂടാതെ ഇപ്പോള്‍ ഐ ഫോണ്‍, ഐ പാഡ്, ആന്‍ഡ്രോയിഡ്, കൂടാതെ ഏതുതരം സ്മാര്‍ട്ട് ഫോണ്‍ വഴിയും കാണാം എന്നത് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നു. ലോകത്തെവിടെനിന്നും www.malayalamtv.tvഎന്ന് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ മതി. 

പ്രക്ഷേപണം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റിയ ചാനലില്‍, മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട് എന്ന് തെളിയിക്കുന്ന നിരവധി പ്രോഗ്രാമുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മലയാളം ടെലിവിഷന്റെ ജനപ്രീതി ഏറ്റുവാങ്ങിയ, ശനിയാഴ്ചകളില്‍ രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യുന്ന 'നമസ്‌കാരം അമേരിക്ക' എന്ന ടോക്ക് ഷോയ്ക്ക് ശേഷം ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു പ്രോഗ്രാം ആയിരിക്കും മിത്രാസ് രാജന്‍ ഒരുക്കുന്ന ഈ പുതിയ പരിപാടിയെന്ന് മലയാളം ടെലിവിഷന്‍ ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ അറിയിച്ചു. 

അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തികൊണ്ടുവരുന്നതിന്  വേണ്ടി 2011ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാസംഘടനയായി അമേരിക്കയില്‍ പേരെടുത്തു. ഇന്ത്യന്‍ കലകളുടെയും സംസ്‌കാരത്തിന്റെയും പ്രോത്സാഹനവും സമന്വയിപ്പിക്കലും പുരോഗതിയും ലക്ഷ്യമിടുന്ന  മിത്രാസ്, കഠിന പരിശീലനത്തിലൂടെയും പ്രദര്‍ശനങ്ങളും പ്രോഗ്രാമുകളും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെയും സമൃദ്ധമായ ഇന്ത്യന്‍ കലാപാരമ്പര്യത്തിന്റെ ദൃശ്യചാരുതയും പ്രാധാന്യവും ലോകത്ത് വെളിപ്പെടുത്തുവാന്‍ തങ്ങളുടെ സേവനങ്ങളെ സമര്‍പ്പിച്ചിരിക്കുന്നു. 

മിത്രാസ് ഫെസ്റ്റിവല്‍  ഷോയ്ക്ക് ശേഷം   'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' ടി വി ഷോ  മലയാളം ടെലിവിഷനില്‍
മിത്രാസ് ഫെസ്റ്റിവല്‍  ഷോയ്ക്ക് ശേഷം   'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' ടി വി ഷോ  മലയാളം ടെലിവിഷനില്‍
മിത്രാസ് ഫെസ്റ്റിവല്‍  ഷോയ്ക്ക് ശേഷം   'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' ടി വി ഷോ  മലയാളം ടെലിവിഷനില്‍
മിത്രാസ് ഫെസ്റ്റിവല്‍  ഷോയ്ക്ക് ശേഷം   'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' ടി വി ഷോ  മലയാളം ടെലിവിഷനില്‍
മിത്രാസ് ഫെസ്റ്റിവല്‍  ഷോയ്ക്ക് ശേഷം   'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' ടി വി ഷോ  മലയാളം ടെലിവിഷനില്‍
മിത്രാസ് ഫെസ്റ്റിവല്‍  ഷോയ്ക്ക് ശേഷം   'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' ടി വി ഷോ  മലയാളം ടെലിവിഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക