Image

സരോജ വര്‍ഗീസ്സിനെ ബാലജന സഖ്യം തുമ്പമണ്‍ യൂണിയന്‍ ആദരിച്ചു.

Published on 05 March, 2015
സരോജ വര്‍ഗീസ്സിനെ ബാലജന സഖ്യം തുമ്പമണ്‍ യൂണിയന്‍ ആദരിച്ചു.
ജന്മനാട്ടില്‍ അവധിക്കാലം ആഘോഷിക്കുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാരി സരോജ വര്‍ഗീസ്സിനെ മലയാള മനോരമ അഖില കേരള ബാലജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ തുമ്പമണ്‍ മാര്‍ ഗ്രിഗേറിയസ്സ്‌ മെമ്മോറിയല്‍ സ്‌കൂളില്‍ വച്ച്‌ ഫെബ്രുവരി 28നു പൊന്നാടയും, ഫലകവും നല്‍കി ആദരിച്ചു. നിലവിളക്ക്‌ കൊളുത്തികൊണ്ട്‌ ശ്രീമതി സരോജ വര്‍ഗീസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

 
സരോജയെ സ്‌കൂള്‍ പ്രിന്‍സിപ്പലും പഞ്ചായത്ത്‌ മെംബറും സാമൂഹ്യപ്രവര്‍ത്തകയുമായ സിസി വര്‍ഗീസ്സ്‌ സദസ്സിനു പരിചയപ്പെടുത്തി.

ശ്രീ രാജന്‍ പടിയറ അദ്ധ്യക്ഷത  വഹിച്ചു.
പ്രസംഗമത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം സരോജ വര്‍ഗീസ്‌ നിര്‍വ്വഹിച്ചു.
വിദ്യാര്‍ഥികള്‍ ലക്ഷ്യബോധമുള്ളവരും, ലക്ഷ്യപ്രാപ്‌തിക്കായി പ്രതിബന്ധങ്ങളെ ഭയപ്പെടാതെ മുന്നോട്ട്‌ പ്രയാണം ചെയ്യണമെന്നും
അവർ ഉപദേശിച്ചു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കി അവയെ പ്രോത്സാഹിപ്പിക്കാനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മാതാപിതാക്കളും ശ്രമിക്കണം. 
സരോജ വര്‍ഗീസ്സിനെ ബാലജന സഖ്യം തുമ്പമണ്‍ യൂണിയന്‍ ആദരിച്ചു.സരോജ വര്‍ഗീസ്സിനെ ബാലജന സഖ്യം തുമ്പമണ്‍ യൂണിയന്‍ ആദരിച്ചു.സരോജ വര്‍ഗീസ്സിനെ ബാലജന സഖ്യം തുമ്പമണ്‍ യൂണിയന്‍ ആദരിച്ചു.സരോജ വര്‍ഗീസ്സിനെ ബാലജന സഖ്യം തുമ്പമണ്‍ യൂണിയന്‍ ആദരിച്ചു.
Join WhatsApp News
malayalimankan 2015-03-05 10:34:45
Adaravukal ettu vangan American Malayalikal eniyum undakattae
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക