Image

മണിമേക്കിംഗ് മന്ത്രിസഭ - ജോസ് കാടാപുറം

ജോസ് കാടാപുറം Published on 04 March, 2015
മണിമേക്കിംഗ് മന്ത്രിസഭ - ജോസ് കാടാപുറം
ആലിബാബയും 40 കള്ളന്‍മാരും എന്ന പ്രയോഗമൊന്നും ഈ മന്ത്രിസഭയ്ക്ക് ചേരില്ല. അത്രയ്ക്ക് തീവെട്ടിക്കൊള്ളയാണ് മന്ത്രിസഭയിലെ ഓരോ വകുപ്പും കയ്യാളുന്ന മന്ത്രിമാര്‍ നടത്തുന്നത്. ജനതാത്പര്യം മന്ത്രിമാര്‍ക്ക് ഒരു വിഷയമല്ല, കൈകൊണ്ടും, നാഴികൊണ്ടും പറ്റാത്തതുകൊണ്ടാവാം നോട്ടെണ്ണുന്ന യന്ത്രം കൊണ്ടാണേ്രത മന്ത്രി മാണി അടക്കമുള്ളവര്‍ കൈക്കൂലി പണം എണ്ണിതിട്ടപ്പെടുത്തുന്നത്. പാര്‍ട്ടി യോഗത്തില്‍ മന്ത്രി പറഞ്ഞത് കൈക്കൂലിയും കോഴയും ഒന്നും പുതിയ കാര്യമല്ലെന്നാണ്. എത്രയോ കാലമായി ഖജനാവിന്റെ താക്കോല്‍ കയ്യാളുന്ന ഇക്കൂട്ടര്‍ കട്ടുകൂട്ടിയത് എത്രയെന്ന് ആര്‍ക്കറിയാം. ചെക്ക് പോസ്റ്റുകള്‍ അതുപോലെ തീവെട്ടിക്കൊള്ളയ്ക്ക് അവസരമുള്ള എല്ലാ നിര്‍ണ്ണായക സ്ഥലങ്ങളിലും സ്വന്തക്കാരെയും വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം കാവല്‍ നിര്‍ത്തി പണം പിരിക്കുന്നത് അവര്‍ തന്നെയാണ്. സ്പിരിറ്റു കടത്തും കോഴിക്കടത്തും ഉള്‍പ്പെടെയുള്ള സംഭവങ്ങളൊന്നും അടുത്തകാലത്തായി പോലീസോ സെയില്‍ ടാക്‌സോ അധികൃതരോ പിടികൂടാനേയില്ല. കേരളത്തിലേക്ക് ലക്ഷകണക്കിന് കോഴികളുള്ള കോടികളുടെ സ്പരിറ്റും കടന്നുവരുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം.

നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴവാങ്ങി 1, 2, 3 എന്ന നിലയില്‍ അവരുടെ പേരുകള്‍ പുറത്ത് പറയുമെന്ന് ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ പ്രസരിച്ച് പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പറഞ്ഞത് നമ്മളെല്ലാം കേട്ടതാണ്. രാജാവ് നഗ്നനാണെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ കേരളത്തിലെത്തിയാല്‍ കണ്ണുപൊത്തി നില്ക്കും കാരണം മുഖ്യമന്ത്രിക്കൊപ്പം എല്ലാം മന്ത്രിമാരും രാജാവിനൊപ്പം നഗ്നരാണെന്ന സത്യമറിയുമ്പോള്‍ കണ്ണുപൊത്താതെവേറെ നിവര്‍ത്തിയില്ല. ഇത്തരത്തില്‍ കേരളീയര്‍ കണ്ണുപൊത്തി നില്‍ക്കുന്ന അവസ്ഥയിലാണ് കൂട്ടയോട്ടവും ദേശീയ ഗെയിംസും എല്ലാം അരങ്ങു തകര്‍ത്തത്. ലാലിസം എന്ന പരിപാടി മാത്രമാണ് ദേശീയഗെയിംസിന്റെ ഉല്‍ഘാടനച്ചടങ്ങിലുണ്ടായ അപാകതയെന്ന വിളിച്ചു പറഞ്ഞ തിരുവഞ്ചൂരിനും അദ്ദേഹത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കുള്ള ചുട്ട മറുപടിയാണ് പ്രതിഫലതുക മടക്കിനല്‍കിയതിലൂടെ മോഹന്‍ലാല്‍ നല്‍കിയത്. ട്രാന്‍സ്‌പോര്‍ട്ടു ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പണമില്ലെന്ന് പറന്ന് തിരുവഞ്ചൂര്‍ ആലുവ, എറണാകുളം, കെ.എസ്.ആര്‍.ടി.സി. ഡിപ്പോകള്‍ പണയപ്പെടുത്തി 200 കോടി വാങ്ങിയത് എടപ്പാളിലെ റീജണല്‍ വര്‍ക്ക്‌ഷോപ്പ് പണയം വെച്ച് പാലക്കാട് സഹകരണബാങ്കില്‍ നിന്നും മറ്റൊരു 200 കോടി കെ.എസ്.ആര്‍.ടി.സി. വാങ്ങി. ഇങ്ങനെ കടംവാങ്ങിയിട്ടും പെന്‍ഷന്‍കാര്‍ക്ക് അത് നല്‍കാന്‍ സര്‍ക്കാരിന് പണമില്ല. ഇങ്ങനെ എല്ലാം പണയം വെച്ചും വിറ്റും തുലയ്ക്കുന്ന സര്‍ക്കാരാണ് ദേശീയ ഗെയിംസിന്റെ പേരില്‍ 650 കോടി ധൂര്‍ത്തടിച്ചുണ്ട്. ഉല്‍ഘാടന ദിവസം നടത്തിയ കമ്പക്കെട്ടിലൂടെ സര്‍ക്കാര്‍ കൂട്ടുന്നത് 1 കോടി 45 ലക്ഷം രൂപ ഇതിന്റെ 3 ഇരട്ടി സമയം ഉപയോഗിച്ച് കൊല്ലത്ത് നടന്ന വെടികെട്ടിന് വെറും 50 ലക്ഷം മാത്രം....

സാധാരണ മനുഷ്യന് പറയാറുള്ളത് അഭിമാനം ത്യജിച്ച് ഒരു നിമിഷം പോലും ഞാന്‍ ജീവിക്കില്ല. അത്തരത്തില്‍ എത്രയോ പേര്‍ ജീവന്‍ വെടിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള നാട്ടില്‍ നമ്മുടെ മുഖ്യമന്ത്രി എന്താണ് പറഞ്ഞത്. എന്ന് അപമാനം സഹിച്ചാലും മുഖ്യമന്തി പദം രാജിവയ്ക്കില്ല. സോളാര്‍ കേസിലെ സത്യം തെളിയ്ക്കാന്‍ വേണ്ടിയാണ് ഈ ത്യാഗം മെന്ന് പറഞ്ഞു വെച്ച് മുഖ്യമന്ത്രി ലോക ചരിത്രത്തിലെ അത്ഭുത പ്രതിഭാസമാണ് മറ്റൊരു ഭരണാധികാരിയും ഇത്തരത്തില്‍ എന്ത് സംഭവിച്ചാലും അധികാരം വിട്ടൊഴിയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് ചരിത്രമില്ല. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി അതിനുശേഷം അനവധി അഴിമതിയാരോപണങ്ങളില്‍പ്പെട്ടു. നമ്മുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ പറയുന്ന പോലെ മേയ്ക്ക് ഇന്‍ ഇന്‍ഡ്യ എന്നതാണഅ പ്രധാനമന്ത്രി മോദിയുടെ മുദ്രാവാക്യമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരുടെയും മുദ്രാവാക്യം മേയ്ക്കിംഗ് മണിയെന്നായിരിക്കുന്നു!!

മണിമേക്കിംഗ് മന്ത്രിസഭ - ജോസ് കാടാപുറം
Join WhatsApp News
jep 2015-03-04 05:57:35

ദൈവത്തിന്റെ സ്വന്തം   നാട് സാത്തന്മാർ ഭരിച്ചാൽ എങ്ങനെയിരിക്കും എന്ന ഉത്തമ ഉദാഹരണമാണ്കേരളത്തിൽ ഇപ്പോൾ  നടന്നു വരുന്നത് . "ഇവർ വായില്ക്കൂടി മധുര  വാക്കുകള പറഞ്ഞു  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ,എല്ലാ അധർമങ്ങൾക്കും പങ്കു പറ്റുകയും ചെയ്യുന്നു ."ആഴി മതിക്കു  ഉത്തമ ഉദാഹരണം എതു  എന്ന് ഒരു സ്കൂൾ കുട്ടിയോട് ചോദിച്ചാൽ അവന്റെ മനിസ്സിൽ വരുന്ന രൂപം ആരുടെയ്തയിരിക്കും ?

S S Prakash 2015-03-08 03:31:08
Good job
S S Prakash
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക