Image

കേരളാ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബിന് നവ നേതൃത്വം

ജീമോന്‍ റാന്നി Published on 04 March, 2015
കേരളാ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബിന് നവ നേതൃത്വം
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരളാ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ(കെഎസ്എസി) വാര്‍ഷിക പൊതുയോഗം കൂടി 2015ലേയ്ക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

ഫെബ്രുവരി 1ന് ശിവാ ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ വച്ച് കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ ജോണ്‍ പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. നിരവധി പ്രവര്‍ത്തനങ്ങളില്‍ കൂടി ഹൂസ്റ്റണില്‍ സജീവസാന്നിദ്ധ്യമായി മാറുന്നതിന് കെഎസ്എസിയെ സഹായിച്ച എല്ലാ പ്രവര്‍ത്തകരോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

സെക്രട്ടറി ഡേവിഡ് ലൂക്കോസ് വാര്‍ഷിക റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. ട്രഷറര്‍ തോമസ് ഇടിക്കുള വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

തുടര്‍ന്ന് ഉന്നതവിജയത്തോടെ ഹൈസ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ക്ലബ് അംഗങ്ങളായ റയന്‍ രാജന്‍, ആരന്‍ അലക്‌സ് എന്നിവരെ അനുമോദിച്ച് സമ്മാനങ്ങള്‍ നല്‍കി.

തുടര്‍ന്ന് 2015 ലേക്കുള്ള ബോര്‍ഡ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോണ്‍ പി. മാത്യൂ(ചെയര്‍മാന്‍), അന്നാ തോമസ്(വൈസ് ചെയര്‍മാന്‍), ഡേവിഡ് ലൂക്കോലസ്(സെക്രട്ടറി), ആനി ഉമ്മന്‍ (വനിതാ സെക്രട്ടറി), തോമസ് കെ. ഇടിക്കുള(ട്രഷറര്‍), ഷീലാ മാത്യൂസ്, എം.ജോര്‍ജ്ജ്കുട്ടി, ബേബി യോഹന്നാന്‍, മീനാ ജോര്‍ജ്ജ്, കുരുവിള ഏബ്രഹാം(ബോര്‍ഡ് അംഗങ്ങള്‍), ഏബ്രഹാം ജോര്‍ജ്ജ്(ഓഡിറ്റര്‍) എ്ന്നിവരാണ് പുതിയ ഭാരവാഹികള്‍.

സെക്രട്ടറി ഡേവിഡ് ലൂക്കോസ് നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക