Image

ഹോളി ആഘോഷം ഫോര്‍ട്ട് വര്‍ത്ത് ഹിന്ദു ടെംബിളില്‍- മാര്‍ച്ച് 7ന് ശനിയാഴ്ച

ആശ പണിക്കര്‍ Published on 04 March, 2015
ഹോളി ആഘോഷം ഫോര്‍ട്ട് വര്‍ത്ത് ഹിന്ദു ടെംബിളില്‍- മാര്‍ച്ച് 7ന് ശനിയാഴ്ച
ഫോര്‍ട്ട് വര്‍ത്ത് : ഹിന്ദുക്കളുടെ പ്രധാന ഉത്സവമായ ഹോളി ഗ്രേറ്റര്‍ ഫോര്‍ട്ട് വത്തിലെ ഹിന്ദുടെംബിളില്‍ മാര്‍ച്ച് 7ന് ആഘോഷിക്കുന്നു. ശിശിര കാലത്തിന്റെ അവസാനം പൂര്‍ണ്ണചന്ദ്ര ദിവസമാണ് ഹോളി സാധാരണ ആഘോഷിക്കുന്നത്. ശിശിര കാലത്തേക്ക് വിടപറയുന്നതിനും വസന്തക്കാലത്തെ എതിരേല്ക്കുന്നതിനും, തകര്‍ന്ന് ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും, പാപമാലിന്യങ്ങള്‍ കഴുകി കളയുന്നതിനുമുള്ള അവസരമായാണ് ഹോളി ഉത്സവം ആഘോഷിക്കപ്പെടുന്നത്. പുതുവര്‍ഷത്തിന്റെ ആരംഭമായും ഒരു വിഭാഗം ഹിന്ദുക്കള്‍ ഹോളി ആഘോഷത്തെ കണക്കാക്കുന്നു.

ഹോളി ആഘോഷങ്ങളോടനുബന്ധിച്ചു വിവിധ കലാപരിപാടികളാണ് ഹിന്ദു ടെംബിളില്‍ മാര്‍ച്ച് 7ന് ഉച്ചക്ക് 12.30 ആരംഭിക്കുന്ന ഹോളി ആഘോഷങ്ങള്‍ വൈകീട്ട് നാലുമണിക്ക് സമാപിക്കും. പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 817 292 4444

ഹോളി ആഘോഷം ഫോര്‍ട്ട് വര്‍ത്ത് ഹിന്ദു ടെംബിളില്‍- മാര്‍ച്ച് 7ന് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക