Image

ഉത്സവനാളില്‍ (കവിത: ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 04 March, 2015
ഉത്സവനാളില്‍ (കവിത: ജി. പുത്തന്‍കുരിശ്)
അവളൊരുസുന്ദരിയായിരുന്നു
കവിളിണ നന്നാ തുടുത്തിരുന്നു
കുങ്കുമംതട്ടിത്തെറിച്ചതാവാം
തങ്കക്കിനാവിന്‍ തിളങ്ങലാവാം
ചൊടികളില്‍ചിരിവിളയാടിനിന്ന്
മുടിയിഴഅലപോലിളകി നിന്ന്
അവളൊരുസുന്ദരിയായിരുന്നു
കവിളിണ നന്നാതുടുത്തിരുന്ന്
ഇന്ദ്രജാലത്തിലെയെന്നപോലെ
സുന്ദരിഉത്സവംകാണാനെത്തി
രമണീയമായോരാകാഴ്ചകണ്ട്
രമണ•ാര്‍ചുറ്റുമടുത്തുകൂടി.
ചിലരവളെമുട്ടിയുരുമി നിന്നു
ചിലരവള്‍ക്കൊപ്പംചോടുവച്ചു
അവിടൊക്കെ തിക്കുതിരക്കുമായി
അവളെ ചുംബിക്കാന്‍ മോഹമായി
അവളാകെഞെട്ടിതരിച്ചുപോയി
അവരോടവള്‍ക്കുഈര്‍ഷ്യയായി
'ഇവുടത്തെ തരുണ•ാര്‍ ഇങ്ങനെയോ
ലവലേശംവിവേകംതീണ്ടിടാത്തോര്‍'
കദനത്താല്‍തിങ്ങുംഹൃദയമോടെ
സുന്ദരിയാളെങ്ങോമറഞ്ഞുപോയി
വര്‍ഷങ്ങള്‍രണ്ടുകടന്നുപോയി
ഹര്‍ഷമായുത്സവംവീണ്ടുമായി
ഇന്ദ്രജാലത്തിലെയെന്നപോലെ
സുന്ദരിഉത്സവംകാണാനെത്തി
ചൊടികളില്‍ചിരിവിളയാടിനിന്ന്
മുടിയിഴഅലപോലിളകി നിന്ന്
അവളൊരുസുന്ദരിയായിരുന്നു
കവിളിണ നന്നാതുടുത്തിരുന്ന്
അവിടെങ്ങുംതിക്കുതിരക്കുമില്ല
അവളെചുംബിക്കാനാരുമില്ല
അവളാകെഞെട്ടിതരിച്ചുപോയി
അവരോടവള്‍ക്കുഈര്‍ഷ്യയായി
'ഇവുടത്തെ തരുണ•ാര്‍ ഇങ്ങനെയോ
ലവലേശംവിവേകംതീണ്ടിടാത്തോര്‍'
കദനത്താല്‍തിങ്ങുംഹൃദയമോടെ
സുന്ദരിയാളെങ്ങോമറഞ്ഞുപോയി

(ഖലീല്‍ജിബ്രാന്റെഅറ്റ് ദി ഫെയര്‍
എന്ന നുറുങ്ങ്കഥയെആസ്പദമാക്കി)


ഉത്സവനാളില്‍ (കവിത: ജി. പുത്തന്‍കുരിശ്)
Join WhatsApp News
സ്ത്രീ സൈക്കോളജിസ്റ്റ് കണ്‍ഫ്യുസ് 2015-03-04 10:08:51
സ്ത്രീകളെ മനസ്സിലാക്കാൻ പാടാ ചേട്ടാ. അവര് ഇങ്ങോട്ട് വരാൻ പറയുമ്പോൾ അങ്ങോട്ട്‌ പൊയ്ക്കോണം. ഖലീൽ ജിബ്രാൻ പൊറുതിമുട്ടിയിട്ട് എഴുതിയതായിരിക്കും.  മലയാളത്തിൽ ആക്കിയത് നന്നായി.  ഏതെങ്കിലും സ്ത്രീകൾ ചിരിച്ചു കാണിച്ചാൽ മലയാളികൾ അവരുടെ പുറകെ പോകും. 

വിദ്യാധരൻ 2015-03-04 12:22:37
കാമിനി കായകാന്താരെ 
കുചപർവ്വത ദുർഗമേ 
മാ സഞ്ചര മന:പോന്ഥ
തത്രാസ്തേ സുരതസ്കര:

അല്ലയോ മനസ്സാകുന്ന യാത്രക്കാരാ, സ്തനപർവതങ്ങളാൽ സഞ്ചരിക്കാൻ ദുർഘടമുള്ള കാമിനിശരീരമാകുന്ന വനത്തിൽക്കൂടി യാത്രയരുത്. അവിടെ കാമെനെന്ന തസ്കരനുണ്ട് 

വിക്രമൻ 2015-03-04 13:57:20
എന്നെ എല്ലാവരും വിക്രമൻ എന്നാ വിളിക്കുന്നത്‌. പക്ഷെ അവളുടെ മനസ്സിൽ എന്താണെന്ന് കണ്ടുപിടിക്കാൻ ഈ വിക്രമന് കഴിഞ്ഞിട്ടില്ല.  ഇവളുമാരെല്ലാം  പിടികിട്ടാപുള്ളികളാണ് 
വായനക്കാരൻ 2015-03-04 15:10:08
അംഗജതാപനിഹന്ത്രീ
സുരുചിരലാവണ്യസമ്പദാ മധുരാ
അധരാമൃതോപദംശാ
ശ്രാണാ ശോണാധരീവ രമണീയാ (ഉദ്ദണ്ഡശാസ്ത്രികള്‍ )

ശരീരത്തില്‍ ഉണ്ടാവുന്ന ചൂടു് ഇല്ലാതാക്കുന്നതും നല്ല രുചിയുള്ള ഉപ്പു ചേര്‍ന്നതും(ലാവണ്യം = ലവണത്വം = ഉപ്പു്. സുന്ദരിയെപ്പറ്റി പറയുമ്പോള്‍ സൌന്ദര്യം എന്നര്‍ത്ഥം. ) രുചിയുള്ളതും(മാധുര്യമുള്ളവളും) ചുണ്ടിനു് അമൃതായ തൊട്ടുകൂട്ടാന്‍ (ചുട്ട പപ്പടം, അച്ചാര്‍, അസ്ത്രം തുടങ്ങിയവ) ഉള്ളതും (ചുണ്ടിനു് അമൃതു നല്‍കിക്കൊണ്ടു് മെല്ലെ കടിക്കുന്നവള്‍ എന്നു് സുന്ദരിയ്ക്കു് അര്‍ത്ഥം) (ആയ) കഞ്ഞി ചുവന്ന ചുണ്ടുള്ള സുന്ദരിയെപ്പോലെ  ആനന്ദദായിനിയാണു്. 
വായനക്കാരൻ 2015-03-04 17:16:52
ഖലീൽ ജിബ്രാന്റെ ഈ കഥയുടെ കാതലായ ഭാഗവും ഗുണപാഠവും ഈ കവിതയിൽ നഷ്ടപ്പെട്ടിരിക്കുന്നു. അവൾ ആദ്യം ഉത്സവത്തിന് പോയപ്പോൾ- But the girl was shocked and started, and she thought ill of the young men. She rebuked them, and she even struck one or two of them in the face. Then she ran away from them. 
രണ്ടാമത് അണിഞ്ഞൊരുങ്ങി പോയപ്പോൾ- But now the young men, seeing her, turned from her. And all the day long she was unsought and alone. 
G. Puthenkurish 2015-03-04 20:15:00

some clarification for Vayanakkarans comment

At The Fair/Kahlil Gibran

There came to the Fair a girl from the country-side, most comely. There was a lily and a rose in her face. There was a sunset in her hair, and dawn smiled upon her lips.

No sooner did the lovely stranger appear in their sight than the young men sought her and surrounded her. One would dance with her, and another would cut a cake in her honor. And they all desired to kiss her cheek. For after all, was it not the Fair?

But the girl was shocked and started, and she thought ill of the young men. She rebuked them, and she even struck one or two of them in the face. Then she ran away from them.

And on her way home that evening she was saying in her heart, “I am disgusted. How unmannerly and ill-bred are these men. It is beyond all patience.”

അവിടൊക്കെ തിക്കും തിരക്കുമായി 

അവളെ ചുംബിക്കാൻ മോഹമായി 

അവളാകെ ഞെട്ടി തരിച്ചുപോയി 

അവരോടവൾക്ക് ഈർഷ്യയായി 

"ഇവിടുത്തെ തരുണന്മാർ ഇങ്ങനെയോ 

ലവലേശം വിവേകം തീണ്ടിടാത്തോർ "

കദനത്താൽ തിങ്ങും ഹൃദയമോടെ 

സുന്ദരിയാളെങ്ങോ മറഞ്ഞുപോയി 


A year passed during which that very comely girl thought much of Fairs and men. Then she came again to the Fair with the lily and the rose in her face, the sunset in her hair and the smile of dawn upon her lips.

But now the young men, seeing her, turned from her. And all the day long she was unsought and alone.

And at eventide as she walked the road toward her home she cried in her heart, “I am disgusted. How unmannerly and ill- bred are these youths. It is beyond all patience.”

അവിടെങ്ങും  തിക്കും തിരക്കുമില്ല 

അവളെ ചുംബിക്കനാരുമില്ല 

അവളാകെ ഞെട്ടി തരിച്ചുപോയി 

അവരോടവൾക്ക് ഈർഷ്യയായി 

"ഇവിടുത്തെ തരുണന്മാർ ഇങ്ങനെയോ 

ലവലേശം വിവേകം തീണ്ടിടാത്തോർ "

കദനത്താൽ തിങ്ങും ഹൃദയമോടെ 

സുന്ദരിയാളെങ്ങോ മറഞ്ഞുപോയി 


മേലിൽ ഉദ്ധരിച്ച ഭാഗത്ത് നിന്നുള്ള ആശയത്തെ ഉൾക്കൊണ്ട്‌ എഴുതാനാണ് ഞാൻ ശ്രമിച്ചത്‌.  ഒരു ഭാഗത്ത് സുന്ദരിയായ യുവതി യുവാക്കളാൽ ശല്യം ചെയ്യപ്പെടുന്നു.  അതിൽ അമർഷയായി തിരിച്ചുപോകുമ്പോൾ വളരെ ദുഖത്തോടെ ആ യുവജനങ്ങളെക്കുറിച്ചും അവരുടെ സംസ്കാര ശൂന്യതെക്കുറിച്ചും പരിതപിക്കുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞ് അവൾ ഉത്സവത്തിന് വന്നപ്പോൾ പണ്ട് അവളെ ശല്യപ്പെടുത്തിയ ആരെയും അവൾ അവിടെ കണ്ടില്ല അവൾ ഏകയായി കഴിയേണ്ടി വന്നു.  പക്ഷേ അവളുടെ പരിതാപത്തിനു മാറ്റം ഇല്ലായിരുന്നു. ഇവിടെ ഞാൻ അവളുടെ സ്വഭാവത്തിന്റെ  സവിശേഷതയുടെ അടിസ്ഥാനത്തിലാണ് എഴുതിയത് (ഖലീൽ ജിബ്രാനും അതായിരുന്നു ഉദ്ദ്യശിച്ചിരുന്നത് എന്നുള്ള ധാരണയോടെ)  ഒരിക്കൽ ചെറുപ്പക്കാരുടെ ശല്യം സഹിക്കാതെയാണെങ്കിൽ രണ്ടാമത്തെ പ്രാവശ്യം ശല്യപ്പെടുത്താൻ ആളില്ലാത്തതുകൊണ്ട്.  താങ്കൾ പണ്ട് കമന്റ് എഴുതിയതുപോലെ പദാനുപദമായ വിവർത്തനം എത്ര ദുഷ്കരം എന്ന് താങ്കളെപ്പോലെയുള്ള ഒരു വ്യക്തിക്ക് അറിയാവുന്നതാണല്ലോ.  

വിദ്യാധരൻ 2015-03-04 20:46:36
വായനക്കാരനോട് യോജിക്കാൻ കഴിയില്ല.  ഖലീൽ ജിബ്രാന്റെ കവിതയുടെ കാതലായ ഭാഗത്തിന് കേടുകൂടാതെ കവി അവതരിപ്പിച്ചിരിക്കുന്നു . ഒന്നുമല്ലെങ്കിൽ വായിച്ചാൽ മനസിലാകുമല്ലോ. രസതന്ത്ര കവിതകളേക്കാൾ എത്രയോ ഭേദം 

കെട്ടും ഭുജാലതകൾകൊണ്ടവളങ്ങൊരിക്കൽ 
കൂട്ടും കടാക്ഷവടികൊണ്ടടി മറ്റൊരിക്കൽ 
പെട്ടെന്ന് വാഗമൃതവീചിയിലിട്ടുമുക്കും 
നട്ടംതിരിച്ചിലിവിടെ പലതുണ്ട് പാർത്താൽ (കൈകുളങ്ങര രാമവാര്യർ)

ചിലപ്പോൾ സ്ത്രീകൾ കൈകളാകുന്ന വള്ളികൊണ്ട് വരിഞ്ഞു മുറുക്കും. ചിലപ്പോൾ കടാക്ഷമാകുന്ന വടികൊണ്ട് അടിയുണ്ടാക്കും പെട്ടെന്ന്തന്നെ വാക്കുകളാകുന്ന അമൃതത്തിരയില്ലിട്ടു മുക്കുകയും ചെയ്യും. സ്ത്രീകളെക്കുറിച്ച് ചിന്തിച്ചാൽ ഇങ്ങനെ ചില നട്ടം തിരിച്ചിൽ ഉണ്ട്.  ഖലീൽ ജിബ്രാന്റെ സുന്ദരിക്കും ഇങ്ങനെ ചില കുഴപ്പം കാണുന്നുണ്ട്. 
വിദ്വാൻ അപ്പച്ചൻ 2015-03-04 21:05:52
മന്ദതയെഴും ലോകം 
കണ്ണ്കാണാത്ത ലോകം 
നിത്യം നിത്യം നിസ്സാരത്വം 
മുറ്റിപറ്റും ലോകം 
ചൊന്നീടുകയാണോരന്നങ്ങനെ 
നിന്നെപ്പറ്റിയെൻകുഞ്ഞേ 
കണ്മണി, നീ കേവലമൊരു
കുന്ദകോരകമല്ല (ചങ്ങമ്പുഴ -വിവർത്തനം )

സുന്ദരികളുടെ മനശാസ്ത്രം അറിഞ്ഞാൽ അവരെ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ്.  ചെറുപ്പക്കാര് പിള്ളാർക്കറിയില്ലല്ലോ അവൾ തിരിച്ചു വരുമെന്ന്. അവന്മാര് അടുത്ത വഴിനോക്കി പോയി കാണും. ചില കിളവന്മാര് ഇതുകൊണ്ടാണ് എല്ലാ ഉത്സവത്തിനും പോകുന്നത് 

Anthappan 2015-03-05 08:04:12

By making subtle change in the first two lines of the same stanza   G. Puthenkurish has very well portrayed the thought process of the beautiful women who came to the Fair in two different occasions.  And, I agree with many people who expressed that how hard is to find out the motive of woman’s thinking.

When we are sad, they are glad,

When we are deep in sorrow, they are joys

Such a life a women leads and her sorcery still succeeds (Nizamy)

 

കുറുക്കൻ കുഞ്ഞച്ചൻ 2015-03-05 08:08:35
 വിദ്വാൻ അപ്പച്ചൻ എന്റെ നാട്ടുകാരനാണെന്ന് തോന്നുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക