Image

മാര്‍ച്ച് 8 ന് വൈവിധ്യമായ പരിപാടികളോടെ വനിതാ ദിനം ആഘോഷിക്കുന്നു

ജയിസണ്‍ മാത്യു Published on 03 March, 2015
മാര്‍ച്ച്  8 ന്   വൈവിധ്യമായ  പരിപാടികളോടെ വനിതാ ദിനം ആഘോഷിക്കുന്നു
ടൊറോന്റോ : കലാസാംസ്‌കാരിക  വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം  ലക്ഷ്യമാക്കി  പ്രവര്‍ത്തിക്കുന്ന  'ഡാന്‍സിംഗ്   ഡാംസല്‍സ് ' മാര്‍ച്ച്  8 ഞായറാഴ്ച  5 മണിക്ക്   ഓക് വില്ലിലുള്ള ' ദി  മീറ്റിംഗ്  ഹൌസില്‍ '  വൈവിധ്യമായ  പരിപാടികളോടെ  'ഇന്റര്‍നാഷനല്‍  വിമന്‍സ് ഡേ' ആഘോഷിക്കുന്നു.

ഫെഡറല്‍  തൊഴില്‍ / വനിതാ ക്ഷേമ  വകുപ്പ്  മന്ത്രി  ഡോ . കെല്ലി  ലീച്ച് ,  പ്രൊവിന്‍ഷ്യല്‍  തൊഴില്‍ മന്ത്രിയും  ട്രെഷറി  ബോര്‍ഡ്  മെംബറു മായ   കെവിന്‍  ഫ്‌ലിന്‍ , മിസ്സിസ്സാഗ  മേയര്‍  ബോണി  ക്രോംബി  എന്നിവര്‍  മുഖ്യ അതിഥികളായിരിക്കും.  

ഡാന്‍സിംഗ്   ഡാംസല്‍സ്  വര്‍ഷം തോറും  നല്‍കി വരാറുള്ള  ഡി ഡി വിമന്‍  അച്ചീവേഴ്‌സ്  അവാര്‍ഡുകള്‍ ചടങ്ങില്‍   സമ്മാനിക്കും.  

മലയാളികളായ  ലതാ മേനോനും  ട്രീസാ തോമസും  മേരി  ഡേവിഡും  പുരസ്‌കാരങ്ങള്‍  ഏറ്റു വാങ്ങും . 

എം പി പി യും  സഹ മന്ത്രിയുമായ  ദീപിക  ദമേര്‍ള,  കന്നഡ  സംഘ  പ്രസിഡണ്ട്  ആഷ വിശ്വനാഥ് ,   മിസിസ് ഇന്ത്യ  2014  ഡോ.ആര്‍ത്തി  ശരവണന്‍,  ഗ്ലോബല്‍ ന്യൂസ്  റിപ്പോര്‍ട്ടര്‍  ആംഗി സേത്ത് , ഫോട്ടോ  ജേര്‍ണലിസ്റ്റ്  റീനാ  ഡിയോന്‍,  ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതജ്ഞ  രംനീക് സിംഗ് , ആനന്ദം  ഡാന്‍സ് തിയേറ്റര്‍  സ്ഥാപക  ബ്രാണ്ടി ലിയാറി ,ബിസിനസ് സംരംഭക  രവീന്ദെര്‍ മല്‍ഹി, പ്രൊവിന്‍ഷ്യല്‍  ക്രോസ്‌കണ്ട്രി  റെക്കോര്‍ഡ്  ഉടമ  മലര്‍വില്ലി  വരദ രാജന്‍ , ബോളിവുഡ്  നര്‍ത്തകി  പൂജ അമിന്‍  എന്നിവര്‍ക്കാണ്  ജീവിത വിജയം നേടിയ വനിതകള്‍ക്കുള്ള  ഈ  വര്‍ഷത്തെ  മറ്റ്  അവാര്‍ഡുകള്‍ ലഭിക്കുക . 

കാനഡയിലെ  ആദ്യത്തെ  ഇന്‍ഡോകനേഡിയന്‍  വനിതാ  സെനറ്റെര്‍  ഡോ. ആഷാ  സേത്ത് , ഇന്ത്യന്‍  കോണ്‍സുലേറ്റ്  ടൊറോന്റോ  വൈസ്  കോണ്‍സുല്‍  ഉഷാ  വെങ്കിടേശന്‍,  പനോരമ  ഇന്ത്യ ചെയര്‍  അനു  ശ്രീവാസ്തവ , റോയല്‍  ഒണ്ടാരിയോ  മ്യൂസിയം   സീനിയര്‍  ക്യൂരേട്ടര്‍  ഡോ. ദീപാളി ദിവാന്‍ , സൌത്ത്  ഏഷ്യന്‍  വിമന്‍സ്  സെന്റെര്‍  എക്‌സിക്യൂട്ടിവ്  ഡയറക്ടര്‍  കൃപാ ശേഖര്‍ , മിസ്സിസ്സാഗ ആര്‍ട്‌സ്  കൌണ്‌സില്‍  എക്‌സിക്യൂട്ടിവ്  ഡയറക്ടര്‍ അനു  വിട്ടല്‍ , പത്ര പ്രവര്‍ത്തകയും  എം.പി പിയുമായ  ഇന്ദിരാ  നായിടൂ ഹാരിസ് , മ്യൂസിക്  തെറാപ്പി  ഗവേഷകയായ  സന്ധ്യാ ശ്രീവത്സന്‍ , ടൊറോന്റോ  യൂണിവേഴ്‌സിറ്റി   പ്രൊഫസ്സറും  പ്രിന്‍സസ് മാര്‍ഗരെറ്റ്  ഹോസ്പിറ്റല്‍  കാന്‍സര്‍  വിഭാഗം  മേധാവിയുമായ  ഡോ .കലാ  ശ്രീധര്‍,  ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതജ്ഞ ശോഭാ ശേഖര്‍  തുടങ്ങിയ  പ്രമുഖര്‍  ചടങ്ങില്‍  സംസാരിക്കും.

'സ്ത്രീ സമത്വത്തിലൂടെ  സമഗ്ര വികസനം' എന്നതാണ്  ഈ  വര്‍ഷത്തെ  'ഇന്റര്‍നാഷനല്‍  വിമന്‍സ് ഡേ'  ആഘോഷങ്ങളുടെ  പ്രമേയം. ഒന്റാരിഒ  ഹാര്‍ട്ട് ലാന്‍ഡ്  കോറസ് , ബോളി കോര്‍ , ബെല്ലി  അപ്പ് , സുംബാ , ടൊറോന്റോ സ്റ്റ്രിങ്ങ്‌സ്, റോ , മമ്മി & ബേബി , അക്രോ റോപ്പേര്‍സ്  എന്നിവരുടെ  ഇന്റര്‍ നാഷണല്‍  നിലവാരത്തിലുള്ള  വൈവിധ്യമാര്‍ന്ന  കലാവിരുന്നുകളാണ്  ഒരുക്കിയിരിക്കുന്നത് . ഇവയെ കൂടാതെ  സ്ത്രീകളുടെ  കളരിപ്പയറ്റ് , കരാട്ടെ  എന്നിവയും ഒരുക്കിയിട്ടുണ്ട്.

തന്തൂരി  കൂക്ക് ഹൌസ് , നീല്‍ഗ്രിസ് , പിസാ പിസാ  എന്നിവരാണ്  ഭക്ഷണം  ഒരുക്കുന്നത്.

ഈ  പ്രോഗ്രാമിലേക്കുള്ള  പ്രവേശനം  സൌജന്യമാണെങ്കിലും    മുന്‍കൂട്ടിയുള്ള  രജി സ്‌ട്രേഷന്‍  അനിവാര്യമാണ്.  രണ്ട്  ഡോളറാണ്  രജി സ്‌ട്രേഷന്‍  ഫീസ് . ഓണ്‍ലൈനില്‍  പേര്  രെജിസ്റ്റര്‍  ചെയ്താല്‍  പ്രോഗ്രാമിന്റെ  അന്നേദിവസം  കൌണ്ടറില്‍  നിന്ന്  പാസ്  വാങ്ങാവുന്നതാണ്   

കൂടുതല്‍  വിവരങ്ങള്‍ക്ക്  www .ddshows .com  സന്ദര്‍ശിക്കുക 

റിപ്പോര്‍ട്ട് : ജയിസണ്‍  മാത്യു 


മാര്‍ച്ച്  8 ന്   വൈവിധ്യമായ  പരിപാടികളോടെ വനിതാ ദിനം ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക