Image

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ പെസഹാ നോമ്പുകാല ധ്യാനം.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 March, 2015
ഹൂസ്റ്റണ്‍   സെന്റ് മേരീസ് ക്‌നാനായ കാത്തലിക്  ദേവാലയത്തില്‍  പെസഹാ നോമ്പുകാല  ധ്യാനം.
ഹൂസ്റ്റണ്‍ :  കെയ്‌റോസ്  ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബ നവീകരണ ഇടവക ധ്യാനം ഹൂസ്റ്റണ്‍   സെന്റ് മേരീസ് ക്‌നാനായ കാത്തലിക്  ദേവാലയത്തില്‍  മാര്‍ച്ച് 5 , 6 , 7 , 8 (വ്യാഴം  ഞായര്‍)  തീയതികളില്‍ നടക്കും.

കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്‍കിയാണ്  പെസഹാ നോമ്പുകാല ധ്യാനം. 

പ്രശസ്ത  ധ്യാന ഗുരുവും  അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ  ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം, പ്രശസ്ത ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ഗായകനും  കീബോര്‍ഡ് പ്‌ളെയറുമാമായ  ബ്ര. വി.ഡി. രാജു എന്നിവരാണ് കെയ്‌റോസ്  ടീമില്‍   ആത്മീയ വര്‍ഷമൊരുക്കുന്നത്. 

ഫാ. കുര്യന്‍ കാരിക്കല്‍,  ബ്രദര്‍ റെജി കൊട്ടാരം വചന ശുശ്രൂഷയ്ക്കും ആത്മീയ കൌണ്‍സിലിങ്ങിനും നേതൃത്വം നല്‍കും. 800 ലധികം ക്രിസ്തീയ ഗാനങ്ങള്‍ക്ക് ഈണം നലകി  അനേകരെ ദൈവത്തിലെക്കടുപ്പിച്ച പ്രശസ്തനായ  പീറ്റര്‍ ചേരാനല്ലൂരാണ്  മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നത്.  ദൈവാത്മാവിനാല്‍ പ്രേരിതനായി സ്തുതി ആരാധനയ്ക്ക് ഒരു പുതിയ തുടക്കം കുറിച്ച വ്യക്തിയാണ് ബ്ര. റജി കൊട്ടാരം.

Address: 6400 W. Fuqua Drive, Missouri Ctiy, TX 77489

ഹൂസ്റ്റണ്‍   സെന്റ് മേരീസ് ക്‌നാനായ കാത്തലിക്  ദേവാലയത്തില്‍  പെസഹാ നോമ്പുകാല  ധ്യാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക