Image

നാമത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

രാജശ്രീ പിന്റോ Published on 03 March, 2015
നാമത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
ന്യൂജേഴ്‌സിയിലെ സാംസ്‌കാരിക സംഘടനയായ നാമം ഫെബ്രുവരി 27 വെള്ളിയാഴ്ച പ്ലെയ്ന്‍സ്ബറോ ക്രൗണ്‍ ഓഫ് ഇന്ത്യയില്‍ വച്ചു നടത്തിയ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ നടത്തി സ്ഥാനമേറ്റു. സ്ഥാപക നേതാവും നാമത്തിന്റെ കുലപതിയുമായ മാധവന്‍ ബി നായര്‍ സത്യവാചകം പുതിയ ഭാരവാഹികള്‍ക്ക് ചൊല്ലി കൊടുത്തു.
മനോജ് കൈപ്പിള്ളിയുടെ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനാഗാനത്തോടെ തുടങ്ങിയ ചടങ്ങില്‍ മാധവന്‍ ബി നായര്‍ പുതിയ സാരഥികളെ ഔദ്യോഗീകമായി പരിചയപ്പെടുത്തി. നാമത്തിന്റെ പിറവി മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സജീവമായി പ്രവര്‍ത്തിച്ച ഡോ.ഗിതേഷ് തമ്പിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ കൈയ്യില്‍ നാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. നാമത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ സഞ്ജീവ് കുമാറിന്റെയും വിനീത നായരുടേയും സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് സദസ്സിനെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അദ്ദേഹത്തിന്റെ കേരള യാത്രകളില്‍ നാമത്തിന്റെ പ്രശസ്തി തിരിച്ചറിയാന്‍ കഴിഞ്ഞു എന്നും കടല്‍ കടന്ന പെരുമയിലേക്ക് നാമത്തെ നയിച്ച അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമുള്ള പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ഓരോ വര്‍ഷവും നാമം എക്‌സലന്‍സ്സ് അവാര്‍ഡ് നിശയില്‍ കൂടി വരുന്ന ജനപ്രാതിനിധ്യം നാമം എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. നാമത്തിന്റെ നേതൃത്വത്തില്‍ വനിതകളുടേയും കുട്ടികളുടേയും പ്രത്യേക ഫോറം രൂപീകരിക്കുമെന്നും പുതിയതായി ചുമതലയെടുത്ത യുവനേതൃത്വത്തിന് അസാദ്ധ്യമായതൊന്നുമില്ലെന്നും പറഞ്ഞ അദ്ദേഹം പുതിയ കമ്മിറ്റിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട് ഡോ. ഗിതേഷ് തമ്പിയെ നാമത്തിന്റെ പുതിയ പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അവരവരുടെ മേഖലയില്‍ മികവു തെളിയിച്ചു തന്റെ പുതിയ കമ്മിറ്റിയില്‍ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. നാമത്തിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ തികച്ചും മികവുറ്റതാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തികച്ചും മികവുറ്റതാക്കാന്‍ പുതിയ പ്രവര്‍ത്തകരോടൊപ്പം പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ നാമം പ്രസിഡന്റ് ഡോ. ഗിതേഷ് തമ്പി തന്റെ കമ്മറ്റിയംഗങ്ങളെ അനുമോദിച്ചു.

മാധവന്‍ നായരുടെ നേതൃത്വത്തിലുള്ള ചുറുചുറുക്കുള്ള യുവനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്കൊരു മാതൃകയാണെന്ന് പ്രധാന അതിഥിയായിരുന്ന ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി പറയുകയും  പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
 ചടങ്ങില്‍ വിവിധ സാമൂഹിക നേതാക്കള്‍ പങ്കെടുത്തു.

വളരെ ലളിതമായ തുടക്കത്തില്‍ നിന്നും വലിയ ദര്‍ശനങ്ങള്‍ ഉള്ള പ്രസ്ഥാനമായി മാറിയ നാമത്തിന്റെ പ്രവര്‍ത്തകരെ അറ്റോര്‍ണി രാമചീരാത്ത് അഭിനന്ദിക്കുകയും പുതിയ ഭാരവാഹികള്‍ക്ക് എല്ലാ ആശംസകളും നേരുകയും ചെയ്തു.

ശാന്തിഗ്രാമം കേരള ആയുര്‍വേദ കമ്പനി പ്രസിഡന്റ് ഡോ. ഗോപിനാഥന്‍ നായരും സഹധര്‍മ്മിണി ഡോ. അംബികാ ഗോപിനാഥന്‍ നായരും നാമം പ്രവര്‍ത്തകരില്‍ അവര്‍ക്കുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചതോടൊപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സമ്പൂര്‍ണ്ണ സഹകരണം വാഗ്ദ്ധാനം ചെയ്തു.
എന്നും പുതിയ ആശയങ്ങള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നു. നാമത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അരുണ്‍ ശര്‍മ്മ ഭാവുകങ്ങള്‍ നേര്‍ന്നു.

എന്നും നാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുസ്ഥാനീയനായ മാധവന്‍ നായര്‍ ഉള്ളതുകൊണ്ട് ഈ സംഘടനയുടെ ഭാവിയെപ്പറ്റി ഒട്ടും തന്നെ ആശങ്കയില്ലെന്ന് മനോജ്  കൈപ്പിള്ളി പറഞ്ഞു.
തീര്‍ത്തും നടപ്പാക്കാന്‍ കഴിയാത്ത ആശയം എന്ന് നാമത്തിന്റെ തുടക്കത്തില്‍ നിരുത്സാഹപ്പെടുത്തിയവരെ എല്ലാം അത്ഭുതപ്പെടുത്തികൊണ്ട്  ലോക മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന തരത്തിലായിരുന്നു നാമത്തിന്റെ വളര്‍ച്ചയെന്ന് ജയപ്രകാശ് കുളമ്പില്‍ അഭിപ്രായപ്പെട്ടു.

മറ്റ് അതിഥികളായ മിത്രാസ് രാജന്‍ ചീരന്‍, ന്യൂജേഴ്‌സിയുടെ വാനമ്പാടി സുമാ നായര്‍ എന്നിവര്‍ എല്ലാ ഭാരവാഹികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്നു.
നാമത്തിന്റെ പുതിയ സാരഥികളായ വിനീത നായര്‍(വൈസ് പ്രസിഡന്റ്) അജിത് പ്രഭാകര്‍(സെക്രട്ടറി), ഡോ. ആഷാ വിജയകുമാര്‍(ട്രഷറര്‍), അപര്‍ണ്ണാ അജിത് കണ്ണന്‍( ജോയിന്റ് ട്രഷറര്‍), രാജശ്രീ പിന്റോ(പി.ആര്‍.ഓ.) മാലിനി നായര്‍(കള്‍ച്ചറല്‍ സെക്രട്ടറി) സഞ്ജീവ് കുമാര്‍(ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍) എന്നിവരും നാമം എക്‌സിക്യൂട്ടീവ് ഭാരവാഹികളായ മായാമേനോന്‍, പ്രേം നാരായണന്‍, സജിത് പരമേശ്വരന്‍, രാജേഷ് രാമചന്ദ്രന്‍, കാര്‍ത്തിക ശ്രീധര്‍, സനല്‍ കുമാര്‍ നായര്‍ എന്നിവരും ഔദ്യോഗീകമായി ഭാരവാഹിത്വം ഏറ്റെടുത്ത് കൊണ്ട് സംസാരിച്ചു.

നാമം കുടുംബത്തിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി. മനോജ് കൈപ്പിള്ളി, സുമാ നായര്‍ ചടങ്ങില്‍ എം.സിയായിരുന്നു വിനീത നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മാലിനി നായരുടേയും മക്കളായ അര്‍ജുന്‍ നായര്‍ അജയ് നായര്‍ എന്നിവരും അവതരിപ്പിച്ച നൃത്തം ഹൃദ്യമായ അനുഭവമായി.

നാമത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.നാമത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.നാമത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.നാമത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.നാമത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.നാമത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.നാമത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക