Image

11 എം മിനി മാരത്തണ്‍: ബെഞ്ചമിനും ബിന്‍സിയും വേഗംകൂടിയ താരങ്ങള്‍ (രചന, ചിത്രങ്ങള്‍: ബഷീര്‍ അഹ്‌മദ്‌)

Published on 02 March, 2015
11 എം മിനി മാരത്തണ്‍: ബെഞ്ചമിനും ബിന്‍സിയും വേഗംകൂടിയ താരങ്ങള്‍ (രചന, ചിത്രങ്ങള്‍: ബഷീര്‍ അഹ്‌മദ്‌)
കോഴിക്കോട്‌: ഐ.ഐ,എമ്മും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും ചേര്‍ന്ന്‌ ടാഫില്‍ ബോധവത്‌കണത്തിന്റെ ഭാഗമായി നടത്തിയ മിനി മാരത്തണ്‍ കോഴിക്കോട്‌ കടപ്പുറത്ത്‌ മേയര്‍ എന്‍.കെ. പ്രേമജം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

പുരുഷന്മാരുടെ പത്ത്‌ കിലോമീറ്റര്‍ മാരത്തണില്‍ കെനിയക്കാരനായ ബെഞ്ചമിന്‍ കിപ്‌റോപ്പ്‌ (28:53.04) ഒന്നാമനായി. മഹാരാഷ്‌ട്രക്കാരനായ പ്രത്‌മേഷ്‌ (29:12.36), കെനിയക്കാരനായ ഇസ്‌ഹാക്ക്‌ (29:16.83) എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍.

വനിതകളുടെ 10 കിലോമീറ്റര്‍ മാരത്തണില്‍ കോഴിക്കോട്ടുകാരായ ബിന്‍സി എ.എം (40:37. 37) ഒന്നാമതായി. കെനിയക്കാരിയായ മിര്‍ഗിയ (40:48. 17), ഫ്രാന്‍സുകാരിയായ ജ്വലിറ്റ (49:11.04) മിനിറ്റില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പുരുഷന്മാരുടെ 45 പ്ലസ്‌ വിഭാഗം മാരത്തണില്‍ കാസര്‍ഗോഡുകാരനായ പത്മനാഭന്‍ വി.കെ ഒന്നാമനായി.
11 എം മിനി മാരത്തണ്‍: ബെഞ്ചമിനും ബിന്‍സിയും വേഗംകൂടിയ താരങ്ങള്‍ (രചന, ചിത്രങ്ങള്‍: ബഷീര്‍ അഹ്‌മദ്‌)11 എം മിനി മാരത്തണ്‍: ബെഞ്ചമിനും ബിന്‍സിയും വേഗംകൂടിയ താരങ്ങള്‍ (രചന, ചിത്രങ്ങള്‍: ബഷീര്‍ അഹ്‌മദ്‌)11 എം മിനി മാരത്തണ്‍: ബെഞ്ചമിനും ബിന്‍സിയും വേഗംകൂടിയ താരങ്ങള്‍ (രചന, ചിത്രങ്ങള്‍: ബഷീര്‍ അഹ്‌മദ്‌)11 എം മിനി മാരത്തണ്‍: ബെഞ്ചമിനും ബിന്‍സിയും വേഗംകൂടിയ താരങ്ങള്‍ (രചന, ചിത്രങ്ങള്‍: ബഷീര്‍ അഹ്‌മദ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക