Image

ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും ഏപ്രില്‍ 18 ന്‌

ഗ്ലാഡ്‌സണ്‍ വര്‍ഗീസ് Published on 02 March, 2015
ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും ഏപ്രില്‍ 18 ന്‌

ഷിക്കാഗോ: ഇന്ത്യക്കാരുടെ ഗ്ലോബല്‍ ഓര്‍ഗനൈസേഷനായ ഗോപിയോ (GOPIO) ഷിക്കാഗോ ചാപ്റ്ററിന്റെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും ഓക്ക് ബ്രൂക്ക് മാര്യട്ട് ഹോട്ടലില്‍െ ഏപ്രില്‍ 18 ന് നടത്തുമെന്നു പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പഞ്ചാബി ധാബ റസ്‌റ്റോറന്റിന്റെ ബാങ്കറ്റ് ഹാളില്‍  നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗോപിയോയ്ക്ക് 20 ല്‍ പരം രാജ്യങ്ങളില്‍ ചാപ്റ്ററുകള്‍ ഉണ്ട്.

  ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ മീഡിയ അംഗങ്ങള്‍ക്ക് നല്‍കി. ഇന്ത്യന്‍ കോണ്‍സ
ല്‍ ജനറല്‍, വിവിധ വന്‍കിട കമ്പനികളായ J.P. Morgan Chase, Motorola, UL, Abbott, Acenture എന്നിവ ബിസിനസ് കോണ്‍ഫറന്‍സിലും ബിസിനസ് നെറ്റ് വര്‍ക്കിങിലും പങ്കെടുക്കും. JP മോര്‍ഗന്‍ ചെയ്‌സിന്റെ മിഡ് വെസ്റ്റ് ചെയര്‍മാനും മുന്‍ കോണ്‍ഗ്രസ് വുമണുമായ മെലീസാ ബീന്‍ ആയിരിക്കും കീ നോട്ട് സ്പീക്കര്‍. ഇല്ലിനോയി ലഫറ്റനന്റ് ഗവര്‍ണ്ണര്‍ എവലിന്‍ ഡന്‍ ഗുയിനറ്റി, കോണ്‍ഗ്രസ് മാന്‍ ഡാനി ഡേവിസ്, കോണ്‍ഗ്രസ് മാന്‍ ബോബ് ഡോള്‍ഡ്, സ്‌റ്റേറ്റ് സെനറ്റേഴ്‌സ്, സ്‌റ്റേറ്റ് പ്രതിനിധികള്‍ മുതലായവര്‍ പങ്കെടുക്കും.

ബോളിവുഡ് ഗാനമേള, അമേരിക്കകാരും ഇന്ത്യക്കാരും പങ്കെടുക്കുന്ന ഫാഷ്യന്‍ ഷോ, ഇന്ത്യയിലെ വിവിധ സ്‌റ്റേറ്റുകളിലെ നൃത്തങ്ങള്‍ എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകും. ടിക്കറ്റ് ്
sulekha.comലൂടെ മാര്‍ച്ച് 15 മുതല്‍ ലഭ്യമാകും.

ഗോപിയോ ഷിക്കാഗോയെ പ്രതിനിധീകരിച്ച് സെക്രട്ടറി ഡാവിന്ദര്‍ സിങ് ട്രഷറര്‍, സൈദ് ഹുസൈനി, ജോയ്ന്റ് സെക്രട്ടറി വിക്രാന്ത സിങ്, അഡ്‌വൈസര്‍ ബോര്‍ഡ് മെമ്പര്‍ ഹീനാ ത്രിവേദി, ജോയ്‌ന്റെ ട്രഷറര്‍ ജോയ് നേടുങ്ങോട്ടില്‍, ബോര്‍ഡ് മെമ്പേഴ്‌സായ ഡോ. ബാപ്പു അറക്കപ്പുടി, ഹാരിഷ് കോളസാനി എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
gladsonvarghese@sbcgloal.net; 847 561 8402
ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും ഏപ്രില്‍ 18 ന്‌ ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും ഏപ്രില്‍ 18 ന്‌ ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും ഏപ്രില്‍ 18 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക