Image

എന്നും എപ്പോഴും: ടീസറെത്തി

ആശ പണിക്കര്‍ Published on 02 March, 2015
 എന്നും എപ്പോഴും:  ടീസറെത്തി
 സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ ടീം ഒരുമിക്കുന്ന എന്നും എപ്പോഴും ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പോര്‍ട്ടറായ നായകന്‍ അഭിഭാഷകയുടെ വീട് തേടിയെത്തുന്നതും കാവല്‍ക്കാരനോട് ഹിന്ദിയില്‍ സംസാരിക്കുന്നതുമായ രസകരമായ ഭാഗങ്ങളാണ് ടീസറിലുള്ളത്. വനിതാരത്‌നം മാഗസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത് എന്‍. പിള്ള, കുടുംബക്കോടതിയിലെ അഭിഭാഷകയായ ദീപ എന്നീ കഥാപാത്രങ്ങളായാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഈ ചിത്രത്തിലെത്തുന്നത്. 

ഒരേ ഓഫീസിലിരുന്ന് എന്നും ഒരേ ജോലി ചെയ്യുന്നതില്‍ മടുപ്പ് അനുഭവിക്കുന്ന പത്രപ്രവര്‍ത്തകനാണ് വിനീത്. അതുകൊണ്ടു തന്നെ ജോലിയോടൊന്നും വലിയ ഉത്തരവാദിത്വം കാണിക്കാറില്ല. കഴിവുളള റിപ്പോര്‍ട്ടര്‍ ആണെങ്കിലും ജോലിക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വം കാണിക്കാത്തതുകൊണ്ട് അയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പത്രമാനേജ്‌മെന്റ്. സമൂഹത്തില്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സ്ത്രീയാണ് അഡ്വ. ദീപ. രണ്ടു ധ്രുവങ്ങളിലെന്നോണം സ്വഭാവമുള്ള ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിവരുന്ന സംഭവങ്ങള്‍ അവിചാരിതമായി ഉണ്ടാകുന്നു.തുടര്‍ന്ന് നടക്കുന്ന മത്സര കാഴ്ചകളാണ് ചിത്രത്തില്‍. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥ. 

 എന്നും എപ്പോഴും:  ടീസറെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക