Image

കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് വാള്‍മാര്‍ട്ട് തീരുമാനം

പി. പി. ചെറിയാന്‍ Published on 02 March, 2015
കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് വാള്‍മാര്‍ട്ട് തീരുമാനം
അരിസോണ : അമേരിക്കയിലെ വന്‍ വ്യവസായ ശ്രൃംഖലയായ വാള്‍മാര്‍ട്ടിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് നിരന്തരമായ ആവശ്യം ഒടുവില്‍ വാള്‍മാര്‍ട്ട് ഡി.ഇ.ഒ. ഡഗ് മക്മില്ലന്‍ അംഗീകരിച്ചു. 

ഏപ്രില്‍ ഒന്നുമുതല്‍ 500,000 വാള്‍മാര്‍ട്ട് ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഫെഡറല്‍ മിനിമം വേജസ് 7.50 ഡോളറാണ്. വാള്‍മാര്‍ട്ട് ജീവനക്കാരുടെ കുറഞ്ഞ ്‌വേതനം മണിക്കൂറിന് 9 ഡോളറാക്കുന്നതിനാണ് തീരുമാനം.

അമേരിക്കയില്‍ ഏറ്റവും കൂടതല്‍ ജീവനക്കാര്‍ ഉള്ളത് വാള്‍മാര്‍ട്ടിനാണ്. അധികം വൈകാതെ തന്നെ ജീവനക്കാര്‍ക്ക് 10 ഡോളര്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കമെന്നും സി.ഇ.ഒ. പറഞ്ഞു.
വേതനം വര്‍ദ്ധിപ്പിക്കുന്നതോടെ ജീവനക്കാരുടെ ഉത്തരവാദിത്വം ഇരട്ടിയാകുമെന്നും, കടയില്‍ എത്തുന്ന കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്നതിനും, കടയില്‍ എത്തുന്ന കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്നതിനും, തൃപ്തിപ്പെടുത്തുന്നതിനും ഇത് ഇടയാക്കുമെന്നും സി.ഇ.ഒ. പ്രത്യാശ പ്രകടിപ്പിച്ചു.

വാള്‍മാര്‍ട്ടിന്റെ തീരുമാനം വ്യാപാര-വ്യവസായ മേഖലകളില്‍ കാര്യമായ ചലനം സൃഷ്ടിക്കും. ടി.ജെ.മാക്‌സ്, ഡോളര്‍ ജനറല്‍ തുടങ്ങിയവരും ജീവനക്കാരുടെ കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം അംഗീകരിച്ചിട്ടുണ്ട്.

 ഇന്ത്യയില്‍ നിന്നും ആദ്യമായി അമേരിക്കയിലേക്കു വരുന്നവര്‍ക്ക് ജോലി നല്‍കുന്നതില്‍ വാള്‍മാര്‍ട്ട് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ വാള്‍മാര്‍ട്ടിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.


കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് വാള്‍മാര്‍ട്ട് തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക