Image

ഹിന്ദു ക്ഷേത്രത്തിനു നേരെയുള്ള ആക്രമണം; നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി

ജയപ്രകാശ് നായര്‍ Published on 01 March, 2015
ഹിന്ദു ക്ഷേത്രത്തിനു നേരെയുള്ള ആക്രമണം; നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്: വാഷിംഗ്ടണിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണത്തിലും കടന്നുകയറ്റത്തിലും ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസോസിയേഷന്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഹൈന്ദവ ക്ഷേത്രങ്ങളുടെ നേരെയുണ്ടായിട്ടുള്ള ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എന്‍.ബി.എ സെന്ററില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ്  രഘുവരന്‍ നായര്‍ പറഞ്ഞു.  സെക്രട്ടറി ശോഭാ കറുവക്കാട്ട്,  ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ ജയപ്രകാശ് നായര്‍, ജോയിന്റ് സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍ എന്നിവര്‍ യോഗത്തിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. 
      
അതുപോലെ അലബാമയില്‍ സുരേഷ് ഭായി പട്ടേല്‍ എന്ന ഭാരതീയനെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയതിലും യോഗം ശക്തമായി അപലപിച്ചു.    

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

ഹിന്ദു ക്ഷേത്രത്തിനു നേരെയുള്ള ആക്രമണം; നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി
Join WhatsApp News
ഇരുമ്പു ശൌരി 2015-03-01 23:32:24
സംഭവം നടന്നു രണ്ടുമൂന്നാഴ്ച കഴിഞ്ഞു യോഗം കൂടി പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരസ്പരം പറയുന്നതുകൊണ്ട് എന്താ പ്രയോജനം? അമേരിക്കയിൽ ആദ്യമായി വന്ന പാവം പിടിച്ച ഒരു വയസ്സൻ സുരേഷുബായി പട്ടേൽ വഴിയെ നടന്നപ്പോൾ വീടുകൾ നോക്കിയെന്നു പറഞ്ഞു കിട്ടിയ കംപ്ലയിന്റു വെച്ചാണ് സ്ഥലത്തെ പോലീസ് വന്നു അയാളെ എടുത്തിട്ടു ചവുട്ടിയത്. യോഗം അതു 'ശക്തമായി അപലപിച്ചു' എന്നു കതകടച്ചിരുന്നു പറഞ്ഞിട്ട് ചോറും ഉണ്ടിട്ടു പോയാൽ എന്തു ഗുണം സമൂഹത്തിന്?

സായിപ്പ് ഒരു ചൈനാക്കാരനെയോ ഒരു ജൂതനെയോ അങ്ങനെ ചെയ്യില്ല. കാരണം ചവിട്ടു തിരിച്ചു കിട്ടും എന്നുറപ്പാണ്. കറമ്പനെയും നിരായുധ നാക്കി ചങ്ങലയിട്ട ശേഷം മാത്രമാണ് ചവുട്ടുന്നത്. റോഡ്നി കിംഗിനെയും, അതു കഴിഞ്ഞു കിട്ടിയ പല കിംഗുകളെയും അങ്ങനെയാണ് ഉപദ്രവിച്ചത്. യൂട്യൂബു വിഡിയോകൾ കാണുക. അതി ദാരുണമായി ഉപദ്രവിക്കാൻ ഇവന്മാർക്ക് ഒരു മടിയും ഇല്ല. 'വീക്കാ'യവരെ ഉപദ്രവിക്കുക ഇവന്മാരുടെ തുടർന്ന് പോരുന്ന രീതിയും താല്പ്പര്യവുമാണ്. അതു മനസ്സിലാക്കണം.

'ഒരു കവിളിനു തല്ലിയവന് മറ്റേതു കാണിച്ചു കൊടുത്തുവെന്ന് ഗാന്ധി എഴുതി' യെന്നുഇവന്മാർ എഴുതുന്നതു വായിച്ചു നമ്മൾ 'അങ്ങനെ ചെയ്യണം' എന്നു പറയുന്നതു നിറുത്തണം. നല്ലവൻ കളിച്ചു, പ്രാർത്ഥനയും നടത്തി, മീറ്റിങ്ങിൽ പരസ്പരം മുറുമുറുത്തിട്ട് പത്രത്തിൽ ന്യൂസും ഇട്ടിട്ടു പമ്മി നടക്കരുത്.

തിരിച്ചു കീച്ചണമെന്നു സമൂഹത്തെ പഠിപ്പിക്കയും, ധൈര്യം പകർന്നു കൊടുക്കുകയും, ഒന്നിച്ചുനിന്നു ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യണം. പരമാവധി ധനം നഷ്ടപരിഹാരം കിട്ടാൻ കഷ്ടപ്പാടു നേരിട്ടവരെ സഹായിക്കയും വേണം. ഇല്ലേൽ വീണ്ടും വാരിക്കൂട്ടാം..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക