Image

നോര്‍ത്ത് അമേരിക്കയിലെ ക്നാനായ റീജിയണില്‍ പുതിയ ഫൊറോനാകള്‍

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 28 February, 2015
നോര്‍ത്ത് അമേരിക്കയിലെ ക്നാനായ റീജിയണില്‍ പുതിയ ഫൊറോനാകള്‍

ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയിലെ ക്നാനായ റീജിയണില്‍പ്പെട്ട അഞ്ചു ഇടവകകളെ ഫൊറോനാകളാക്കി ഉയര്‍ത്തികൊണ്ട് രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചു. 2001 ല്‍ സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ക്നാനായ സമൂഹത്തിനായി 11 ഇടവകകളും 10 മിഷനുകളുമാണ് നിലവിലുള്ളത്. നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ അജപാലനകാര്യങ്ങള്‍ ക്രമീകരിക്കുവാന്‍ പ്രത്യേക വികാരിജെനറാളിനെ നിയമിക്കുകയും തുടര്‍ന്ന് 2006 ല്‍ ക്നാനായ റീജിയണ്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

പുതുതായി സ്ഥാപിക്കപ്പെട്ട ഫൊറോനാകളും അതില്‍ ഉള്‍പ്പെടുന്ന ഇടവകളും മിഷനുകളും താഴെ കൊടുത്തിരിക്കുന്നു.

1. സേക്രട്ട് ഹാര്‍ട്ട്‌ ക്നാനായ കാത്തലിക്ക് ഇടവക ഷിക്കാഗോ

a.  സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് ഇടവക ഷിക്കാഗോ.

b.  സെന്റ്‌ മേരീസ് ക്നാനായ ഇടവക, ഡിട്രോയിറ്റ്.

c.   ക്നാനായ കാത്തലിക്ക് മിഷന്‍, മിനിസോട്ട.

d.  സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷന്‍, ടോറോണ്ടോ, ക്യാനഡ.

2. സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കാത്തലിക്ക് ഇടവക, ന്യൂയോര്‍ക്ക്.

a.  ക്രിസ്തുരാജാ ക്നാനായ മിഷന്‍, ന്യൂജേഴ്സി.

b.  സെന്റ്‌ മേരീസ് ക്നാനായ് മിഷന്‍, റോക്ക് ലാന്‍ഡ്.

c.   ഹോളിഫാമിലി ക്നാനായ മിഷന്‍, കണക്ടിക്കട്ട്.

d.  സെന്റ്‌ ജോസഫ് ക്നാനായ മിഷന്‍, വെസ്റ്റ്‌ ചെസ്റ്റര്‍.

e.  സെന്റ്‌ ജോണ്‍ ന്യൂമാന്‍ ക്നാനായ മിഷന്‍, ഫിലാഡല്‍ഫിയ

3. സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് ക്നാനായ ഇടവക, ഹൂസ്റ്റണ്‍.

a.  ക്രിസ്തുരാജാ ക്നാനായ ഇടവക, ഡാളസ്.

b.  സെന്റ്‌ ആന്റണീസ് ക്നാനായ ഇടവക, സാന്‍ ആന്റോണിയോ.

4. സേക്രട്ട് ഹാര്‍ട്ട്‌ ക്നാനായ കാത്തലിക്ക് ഇടവക, താമ്പാ, ഫ്ലോറിഡ

a.  ഹോളി ഫാമിലി ക്നാനായ കാത്തലിക്ക് ഇടവക അറ്റ്‌ലാന്റാ.

b.  സെന്റ്‌ ജൂഡ് ക്നാനായ മിഷന്‍, മയാമി.

5. സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് ഇടവക, സാന്‍ ഹൊസേ (കാലിഫോര്‍ണിയ)

a.  സെന്റ്‌ പയസ് X ക്നാനായ ഇടവക, ലൊസാഞ്ചലസ്‌.

b.  സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ മിഷന്‍, ലാസ് വെഗാസ്.

c.   സെന്റ്‌ ജോണ്‍ പോള്‍ II ക്നാനായ മിഷന്‍ സാക്രമെന്റോ.

 

ഫാ. എബ്രഹാം മുത്തോലത്ത് (ഷിക്കാഗോ), ഫാ. ജോസ് തറക്കല്‍ (ന്യൂയോര്‍ക്ക്), ഫാ. സജി പിണര്‍ക്കയില്‍ (ഹൂസ്റ്റണ്‍), ഫാ. ഡൊമിനിക്ക് മഠത്തില്‍കളത്തില്‍ (താമ്പാ), ഫാ.പത്രോസ് ചമ്പക്കര (സാന്‍ ഹൊസേ) എന്നിവരെ ഫൊറോനാ വികാരിമാരായി നിയമിച്ചു.

 

ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ കൈക്കാരന്മാരുടെ സമ്മേളനത്തിലടയിലാണ് ഫൊറോനാ സംബന്ധമായ പ്രഖ്യാപനം നടത്തിയത്. ക്നാനായ റീജിയന്റെ അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുവാന്‍ പുതിയ ഫൊറോനാകളുടെ സ്ഥാപനം വഴിയൊരുക്കുമെന്ന് ക്നാനായ റീജിയന്‍ ഡയറക്ടറും വികാരി ജെനറാളുമായ മോണ്‍സിഞ്ഞോര്‍ തോമസ്‌ മുളവനാല്‍ അറിയിച്ചു. ഫൊറോനാകളുടെ ഔദ്യോഗികമായ ഉദ്ഘാടനം അതാതു സ്ഥലങ്ങളില്‍ പിന്നീട് നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ക്നാനായ ഫോറോനാകള്‍ സ്ഥാപിച്ച് തന്നതിലുള്ള നന്ദി അഭിവന്ദ്യ പിതാവിനെ വികാരിജെനറാള്‍ അറിയിച്ചു.
നോര്‍ത്ത് അമേരിക്കയിലെ ക്നാനായ റീജിയണില്‍ പുതിയ ഫൊറോനാകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക