Image

ബജറ്റ്‌: കേരളത്തിനു ലഭിച്ചത്‌ പിണ്ണാക്കും പുളിങ്കുരുവും ....(അനില്‍ പെണ്ണുക്കര)

Published on 28 February, 2015
ബജറ്റ്‌: കേരളത്തിനു ലഭിച്ചത്‌ പിണ്ണാക്കും പുളിങ്കുരുവും ....(അനില്‍ പെണ്ണുക്കര)
യു പി എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ചിദംബരം അവതരിപ്പിക്കുന്ന ബജറ്റ്‌ കണ്ടിട്ട്‌ ഓ രാജഗോപാലും വി എസ്‌ അച്ചുതാനന്ദനും പറയുന്ന ഒരു വാചകം ഓര്‍മ്മ വരുന്നു .കേരളത്തെ അവഗണിച്ചു എന്ന്‌.അന്ന്‌ ഉമ്മന്‍ ചാണ്ടി പറയും കേരളത്തിനു അര്‍ഹിക്കുന്നതെല്ലാം കിട്ടിയെന്ന്‌ .ഇന്നിതാ വി എസ്സും ചാണ്ടിയും പറയുന്നു കേരളത്തെ മോഡി പറ്റിച്ചുവെന്ന്‌ .പലതവണ ഉമ്മന്‍ ചാണ്ടി മോഡിയുടെ വാതിലില്‍ മുട്ടിയതാണ്‌ .പക്ഷെ കനിഞ്ഞില്ല.കനിഞ്ഞില്ലന്നു മാത്രമല്ല പ്രതീക്ഷിച്ചിരുന്ന പലതും ഇനി ഉണ്ടോ എന്നുപോലും അറിയില്ല .നല്ല ചികിത്സ കിട്ടുമെന്ന്‌ വിചാരിച്ച്‌ കേന്ദ്രമന്ത്രിയുടെ വാഗ്‌ദാനം വിശ്വസിച്ച്‌ കേരളത്തിലെ ജനങ്ങളും ജനപ്രതിനിധികളും എയിംസിനു സ്ഥലം തേടി നടന്നതു വെറുതെയായി. കേരളത്തില്‍ എയിംസ്‌ (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌) അനുവദിക്കുമെന്ന്‌ ആരോഗ്യമന്ത്രിയായിരിക്കെ ഡോ.ഹര്‍ഷ്‌ വര്‍ധന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്ഥലങ്ങള്‍ നിര്‍ദേശിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്‌ സംസ്ഥാനം നാലുസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി കാത്തിരുന്നെങ്കിലും പരിഗണിക്കപ്പെട്ടതേയില്ല.

കേരളത്തിന്റെ അഭിമാനപദ്ധതികളിലൊന്നായ കൊച്ചി മെട്രോയ്‌ക്ക്‌ ബജറ്റില്‍ 599.08 കോടി രൂപ വകയിരുത്തിയതും തിരുവനന്തപുരത്തെ നാഷനല്‍ ഇസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്‍ഡ്‌ ഹിയറിങി (നിഷ്‌)നെ സര്‍വകലാശാലയാക്കി ഉയര്‍ത്തുമെന്നു പ്രഖ്യാപിച്ചതും മാത്രമാണ്‌ കേന്ദ്രബജറ്റില്‍ സംസ്ഥാനത്തിനു കിട്ടിയ ഏക ആശ്വാസം. മെട്രോക്കു ലഭിക്കുന്നതില്‍ 273.80 കോടി രൂപ ബജറ്റ്‌ വിഹിതമാണ്‌. 264.64 കോടി വിദേശ വായ്‌പയായി കണക്കാക്കിയിട്ടുണ്ട്‌. 60.64 കോടി രൂപ നികുതിയിളവായും ലഭിക്കും.ഐ.ഐ.ടി വേണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. പ്രഖ്യാപിച്ച ഐ.ഐ.ടി അയല്‍സംസ്ഥാനമായ കര്‍ണാടകയിലേക്കു പോയി. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞത്തെക്കുറിച്ചു ബജറ്റില്‍ പരാമര്‍ശമില്ല. നാളികേര വികസന ബോര്‍ഡ്‌, എച്ച്‌.എം.ടി, രാജീവ്‌ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ 17.84 കോടി രൂപ വകയിരുത്തിയ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിന്‌ ഇക്കുറി ഒന്നും കിട്ടിയില്ല.പകരം പോര്‍ട്ട്‌ ട്രസ്റ്റിന്റെ പദ്ധതികള്‍ക്കു മൂന്നുകോടി നീക്കിവച്ചു. കഴിഞ്ഞ തവണത്തേതില്‍ നിന്ന്‌ ഏഴുകോടി കുറവാണിത്‌. ബജറ്റില്‍ തുക വകയിരുത്തിയ പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തന്നെ വിഹിതത്തില്‍ കുറവുവരുത്തുകയും ചെയ്‌തു. പ്രതിസന്ധി നേരിടുന്ന ഫാക്ടിന്റെ പുനരുദ്ധാരണത്തിന്‌ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കാതെ 35 കോടി രൂപ മാത്രമാണ്‌ ധനമന്ത്രി പ്രഖ്യാപിച്ചത്‌. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്‌ക്ക്‌ അനുവദിച്ച തുകയിലും കുറവ്‌ വന്നു. വിഹിതം 6.8. കോടിയില്‍ നിന്ന്‌ 6.3 കോടിയായി കുറഞ്ഞു.

കേരകര്‍ഷകര്‍ക്ക്‌ ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളും ഉണ്ടായില്ല. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കുമെന്ന്‌ ബി ജെ പി ക്കാരും വീമ്പിളക്കിയിട്ട്‌ ഒന്നും സംഭവിച്ചില്ല .ആവശ്യവും അവഗണിച്ചുഎന്നതാണ്‌ സത്യം . ധനക്കമ്മി സംസ്ഥാനങ്ങള്‍ക്കുള്ള സഹായവും കേരളത്തിനു ലഭിച്ചില്ല. കൊച്ചി മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ മാനേജ്‌മെന്റ്‌ ആന്റ്‌ റിസര്‍ച്ച്‌ സെന്റര്‍ തുടങ്ങുന്നതിന്‌ കേന്ദ്ര സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും കിട്ടിയില്ല.ഇതിനെയാണോ എല്ലാവര്‍ക്കും തുല്യതയുള്ള ജനാധിപത്യം എന്ന്‌ പറയുന്നത്‌ ...
ബജറ്റ്‌: കേരളത്തിനു ലഭിച്ചത്‌ പിണ്ണാക്കും പുളിങ്കുരുവും ....(അനില്‍ പെണ്ണുക്കര)ബജറ്റ്‌: കേരളത്തിനു ലഭിച്ചത്‌ പിണ്ണാക്കും പുളിങ്കുരുവും ....(അനില്‍ പെണ്ണുക്കര)
Join WhatsApp News
Ninan Mathullah 2015-03-01 02:52:53
Again we saw a government that say one thing and do another. Central Government must be the government of all the states and not a few states. Looks like government want only regional developments.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക