Image

ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്നു പേര്‍ മരിച്ചു

Published on 28 February, 2015
 ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്നു പേര്‍ മരിച്ചു


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം ഏരിയയിലെ സധ നഗറില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരില്‍ ഒരു വയസുള്ള കുഞ്ഞും ഉള്‍പ്പെടും. എട്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ദീന്‍ധയാല്‍ ഉപധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപിടുത്തത്തെ തുടര്‍ന്ന് മൂന്നു നിലകെട്ടിടം ഭാഗികമായി കത്തിനശിച്ചു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഈ കെട്ടിടത്തില്‍ ഫയര്‍ഫോഴ്‌സത്തെിയാണ് തീ അണച്ചത്. അപകട കാരണം വ്യക്തമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക