Image

ബജറ്റ്‌ പുരോഗമനപരവും പ്രായോഗികവും വിവേകമുള്ളതും: മോദി

Published on 28 February, 2015
ബജറ്റ്‌ പുരോഗമനപരവും പ്രായോഗികവും വിവേകമുള്ളതും: മോദി
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ ഇന്ന്‌ അവതരിപ്പിച്ച 2015-ലെ ബജറ്റ്‌ പുരോഗമനപരവും പ്രായോഗികവും വിവേകമുള്ളതുമായ ഈ ബഡ്‌ജറ്റ്‌ നമ്മളുടെ വളര്‍ച്ചയെ വീണ്ടും ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ്‌ ചെയ്‌തു.

പാവപ്പെട്ടവരെയും ഇടത്തരക്കാരെയും യുവാക്കളെയും തുടങ്ങി എല്ലാവരേയും ഉള്‍പ്പെടുത്തി ബഡ്‌ജറ്റ്‌ തയ്യാറാക്കിയ ധനമന്ത്രി അഭിമാനമര്‍ഹിക്കുന്നുണ്ടെന്ന്‌ മോദി പറഞ്ഞു. വ്യക്തമായ ലക്ഷ്യത്തോടെയാണ്‌ 2015ലെ ബഡ്‌ജറ്റ്‌ തയ്യാറാക്കിയിരിക്കുന്നത്‌. നിക്ഷേപക സൗഹാര്‍ദ്ദ ബഡ്‌ജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടതെന്നും ഇതോടെ നികുതി സംബന്ധമായ വിഷയങ്ങളിലുള്ള എല്ലാവരുടെയും സംശയങ്ങള്‍ അനസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക