Image

അഗ്നിഗോളം: അസാധാരണമായി ഒന്നുമില്ളെന്ന് ഡോ. ജോര്‍ജ് വര്‍ഗീസ്

Published on 28 February, 2015
അഗ്നിഗോളം: അസാധാരണമായി ഒന്നുമില്ളെന്ന് ഡോ. ജോര്‍ജ് വര്‍ഗീസ്

തിരുവനന്തപുരം: കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രി ദൃശ്യമായ അഗ്നിഗോളം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്നു കത്തിയമര്‍ന്ന ഉല്‍ക്ക ആകാനാണ് സാധ്യതയെന്നു കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഡയറക്ടല്‍ ഡോ. ജോര്‍ജ് വര്‍ഗീസ്. ഇതു സാധാരണ അന്തരീക്ഷത്തില്‍ കാണുന്ന പ്രതിഭാസമാണെങ്കിലും, ഇത്തവണയുണ്ടായപ്പോള്‍ അതിന്‍റെ പ്രകാശ തീവ്രത കൂടിയിരുന്നു. അന്തീക്ഷ ഘര്‍ഷണത്താല്‍ തീയും ഇരമ്പലുമുണ്ടായതാണ് പരിഭ്രാന്തി പരത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
തെക്കു കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന 195 തീഗോളങ്ങള്‍ ഇകഴിഞ്ഞ 23ന് ആകാശത്തു കണ്ടതായി അമേരിക്കന്‍ മീറ്റിയറോളജിക്കല്‍ സൊസൈറ്റിയുടെ റിപ്പേര്‍ട്ടില്‍ പറയുുണ്ട്. ദീര്‍ഘസമയം ആകാശത്തു പ്രത്യക്ഷപ്പെടുന്നതും, ദീര്‍ഘദൂരം സഞ്ചരിക്കുതുമായ ഉല്‍ക്കകളായിരുന്നു അവ. കേരളത്തില്‍ വെള്ളിയാഴ്ച രാത്രി കണ്ടതും അത്തരത്തിലൊന്നാകാനാണ് കൂടുതല്‍ സാധ്യത. ചൈനയുടെ ഒരു കൃത്രിമ ഉപഗ്രഹം തകര്‍ന്നു വീഴുമെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിലും അതുമായി ഈ അഗ്നിഗോളത്തിനു ബന്ധമില്ളെന്നും ഡോ. ജോര്‍ജ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.

അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ആസ്ട്രോയിഡുകള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍, ഉപഗ്രഹാവശിഷ്ടങ്ങള്‍ എന്നിവ ഭൂമിയില്‍ പതിച്ചാല്‍ അത് അപകടങ്ങള്‍ ഉണ്ടാക്കാം. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ അവ വീഴുമ്പോള്‍ ഘര്‍ഷണം മൂലം കത്തി ചാമ്പലാവുകയാണ് പതിവ്. ഭൂമിയില്‍ പതിക്കു അവശിഷ്ടങ്ങള്‍ എന്തു തയൊയാലും അതില്‍ സ്പര്‍ശിക്കുകയോ നശിപ്പിക്കുകയോ ചെയ്യരുതെന്നും ഡോ. ജോര്‍ജ് വര്‍ഗീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക