Image

പെട്രോളിന് 3.18 രൂപയും ഡീസലിന് 3.09 രൂപയും കൂട്ടി

Published on 28 February, 2015
പെട്രോളിന് 3.18 രൂപയും ഡീസലിന് 3.09 രൂപയും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 3.18 രൂപയും ഡീസലിന് 3.09 രൂപയുമാണ് വര്‍ധിപ്പിച്ചത്. കൂട്ടിയ വില ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. എല്ലാ മാസവും എണ്ണക്കമ്പനികള്‍ നടത്തുന്ന അവലോകനത്തിന് ശേഷമാണ് ഇന്ധനവില കൂട്ടിയത്. വാര്‍ത്താ കുറിപ്പിലൂടെയാണ് എണ്ണക്കമ്പനികള്‍ വില വര്‍ധന അറിയിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ മാറ്റം വന്നതോടെയാണ് വില വര്‍ധിപ്പിച്ചത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് പത്ത് തവണയായി ഇന്ധനവില കുറച്ചിരുന്നു. ഓയില്‍ വിലയിലെ ഇടിവിന് ആനുപാതികമായി ഇന്ധനവിലയില്‍ കുറവ് വരുത്താത്തത് വ്യാപക വിമര്‍ശമുണ്ടാക്കിയിരുന്നു. സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതും വില കുറയാതിരിക്കാന്‍ കാരണമായി. ഇതിനിടയിലാണ് ഓയില്‍ വിലയില്‍ നേരിയ വര്‍ധനവ് വന്നപ്പോള്‍ വീണ്ടും പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക