Image

രണ്ട് സഭാ വിഭാഗങ്ങളുടെയും ഐക്യമാണ് മലങ്കര സഭയില്‍ സമാധാനം പുന:സ്ഥാപിക്കുവാനുള്ള ഏക മാര്‍ഗം

Fr. Johnson Punchakonam Published on 28 February, 2015
രണ്ട് സഭാ വിഭാഗങ്ങളുടെയും ഐക്യമാണ് മലങ്കര സഭയില്‍ സമാധാനം പുന:സ്ഥാപിക്കുവാനുള്ള ഏക മാര്‍ഗം
മലങ്കര സഭാ അന്തരീക്ഷത്തില്‍ നിലില്‍ക്കുന്ന സംഘര്‍ഷം മാറി സമാധാനം കൈവരുത്തുക എന്നത് സഭയുടെ പ്രാഥമികമായ ലക്ഷ്യമാണ്. സമാധാനം എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭിന്നതയില്‍ കഴിയുന്ന വിശ്വാസ സമൂഹത്തിന്റെ ഐക്യമാണ്. അടുത്തകാലത്ത് കേരളം സന്ദര്‍ശിച്ച അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ സഭയില്‍ ഇന്ന് നിലില്‍ക്കുന്ന ഭിന്നത, സഭയെ സംബന്ധിച്ച് ദുരന്തമാണെന്നും അതിനുള്ള പരിഹാരം ഐക്യമാണ് എന്നും അദ്ദേഹം വന്ന ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചിരുന്നു. ഈ നിലപാടിനെ മലങ്കര എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സ്വാഗതം ചെയ്യുന്നു. സഭാ സമാധാനം സഭയുടെ ജീവിതസാക്ഷ്യമായി മനസ്സിലാക്കുകയും അതിനുള്ള ഏകമാര്‍ഗ്ഗം ഒരേവിശ്വാസമുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ട് സഭാ വിഭാഗങ്ങളുടെയും ഐക്യമാണ് എന്ന് സുന്നഹദോസ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ഐക്യം സൃഷ്ടിക്കുന്നതിും നിലിര്‍ത്തുന്നതിും നിയമസാധ്യതയുള്ള മാര്‍ഗ്ഗരേഖ ആവശ്യമാണ്. അതിനായി ഇരുകൂട്ടരും മലങ്കര സഭയെ സംബന്ധിച്ച 1995ലെ സുപ്രീംകോടതി വിധിയും കോടതി അംഗീകരിച്ച 1934ലെ സഭാ ഭരണഘടനയും ഐക്യത്തിന്റെ ചട്ടക്കൂട്ടായി സ്വീകരിക്കുക. ഇതിനുള്ളിലായിരിക്കണം സഭാ ഐക്യം യാഥാര്‍ത്ഥ്യമാകേണ്ടത്. എങ്കില്‍ മാത്രമേ ഐക്യത്തിന് നിയമസാധുതയും സമാധാത്തിന് നിലില്‍പ്പും ഉണ്ടാകൂ എന്നും സുന്നഹദോസ് വിലയിരുത്തുന്നു.

ആയതിനാല്‍ 1934ലെ മലങ്കര സഭാ ഭരണഘടനയും 1995ലെ സുപ്രീംകോടതി വിധികളും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായും ഔപചാരികമായി അംഗീകരിക്കേണ്ടതുണ്ട്. മേല്‍പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സഭാ ഐക്യം പുഃസ്ഥാപിക്കുവാന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ സമ്മതിക്കുന്നപക്ഷം മലങ്കരസഭ, ഐക്യത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

ദൈവത്തില്‍ ആശ്രയിച്ച് ഐക്യമത്യത്തോടെ സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിച്ച് മുന്നേറണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ഫെബ്രുവരി 23് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ച യോഗം ഇന്നലെ (27.02.2015) സമാപിച്ചു.

കോട്ടയം വൈദീക സെമിനാരിയുടെയും നാഗ്പൂര്‍ സെമിനാരിയുടെയും വൈസ്പ്രസിഡണ്ടുമാരായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരെ നിയമിക്കാനും ഫാ. ഡോ. ജേക്കബ് കുര്യന്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്ക് ഫാ. ഡോ. ഒ. തോമസിനെ കോട്ടയം പഴയ സെമിനാരി പ്രിന്‍സിപ്പലായി നിയമിക്കാും സുന്നഹദോസ് തീരുമാനിച്ചു.

സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എബ്രഹാം മാര്‍ സെറാഫിം (ബാംഗ്‌ളൂര്‍ ഭദ്രാസം), ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (അഹമ്മദബാദ്), കുര്യാക്കോസ് മാര്‍ ക്‌ളിമ്മീസ് (തുമ്പമണ്‍), ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് (ിലയ്ക്കല്‍), ഡോ. യാക്കോബ് മാര്‍ ഏലിയാസ് (ബ്രഹ്മവാര്‍) എന്നിവര്‍ ധ്യാനം നയിച്ചു.

ഫാ. ഡോ. ജേക്കബ് കുര്യന്‍ ( കോട്ടയം വൈദീകസെമിനാരി), ഫാ. ഡോ. ബിജേഷ് ഫിലിപ്പ് (നാഗ്പൂര്‍ സെമിനാരി), ഫാ. ഔഗേന്‍ റമ്പാന്‍ (പരുമല സെമിനാരി), ഫാ. എം. സി. പൌലോസ് ( പരുമല ആശുപത്രി ) എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. സഖറിയാസ് മാര്‍ അപ്രേം അവതരിപ്പിച്ച വനിതാ സമാജം ഭരണഘടനയും വൈദീകര്‍ക്കായുള്ള സാമ്പത്തീക സഹായപദ്ധതിയുടെ നിയമാവലിയും, ഫാ. അശ്വിന്‍ ഫെര്‍ണ്ണാണ്ടസ് അവതരിപ്പിച്ച എക്യുമിക്കല്‍ റിലേഷന്‍സ് വകുപ്പ് റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു. ഈജിപ്റ്റ്, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ മതതീവ്രവാദികള്‍ നടത്തുന്ന മുഷ്യക്കുരുതിയില്‍ യോഗം ആശങ്ക അറിയിച്ചു.
കേരള സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ. എ. എസ്, ആള്‍ ഇന്ത്യ കൌണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍ വിമന്‍ പ്രസിഡന്റ് ഡോ. സാറാമ്മ വര്‍ഗ്ഗീസ് എന്നിവരെ അനുമോദിച്ചു.

രണ്ട് സഭാ വിഭാഗങ്ങളുടെയും ഐക്യമാണ് മലങ്കര സഭയില്‍ സമാധാനം പുന:സ്ഥാപിക്കുവാനുള്ള ഏക മാര്‍ഗംരണ്ട് സഭാ വിഭാഗങ്ങളുടെയും ഐക്യമാണ് മലങ്കര സഭയില്‍ സമാധാനം പുന:സ്ഥാപിക്കുവാനുള്ള ഏക മാര്‍ഗം
Join WhatsApp News
oru vishvaasi 2015-02-28 07:15:10
എന്ത് നല്ല ആശയം, രണ്ട് സഭകളും ഒന്നാകുക പിന്നെ ലോകത്തിന്റെ പ്രകാശമായ ആയിരത്തി തൊള്ളായിരത്തി മുപ്പത്തി നാലിലെ ഭരണ ഘടന അനുസരിക്കുക. എന്നെങ്കിലും ഈ ഇടയൻ വിശുദ്ധ വേദ പുസ്തകത്തിലെ എന്തെങ്കിലും ഒരു വാക്യത്തിന്റെ അടിസ്ഥാനത്തിൽ സഭ സമാധാനത്തിൽ പോകണം എന്ന് പറഞ്ഞ് കേൾക്കാൻ കൊതിച്ചിരിക്കുകയാണ്. ഇന്ത്യാ മഹാ രാജ്യത്തിന് 1947 ൽ സ്വാതന്ത്ര്യം ലഭിച്ച വിവരമൊന്നും ദേവ ലോകത്തിന് അറിവില്ലേ? പിന്നെ 1934 ലെ ഭരണഘടന ഇന്ന് ജനം കാണുന്നത് മൊത്തം വെള്ളം ചേർത്ത് മാറ്റിയതാണ്. ഇതാണ് ലോകത്തുള്ള എല്ലാവരും അങ്ങീകരിക്കണമെന്നു ഒരു വിഭാഗം മുറവിളി കൂട്ടുന്നത്‌. 

പാത്രിയർക്കീസ് ബാവ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിന്റെ സ്ഥാനവും ഓർത്തഡോക്സ് സഭക്ക് അവരുടെ ഭരണ ഘടനയിൽ നിന്ന് എടുത്ത് കളയുന്നതിന് അദ്ദേഹത്തിന് ഒരു വിരോധവുമില്ലെന്ന്. പാത്രിയർക്കീസ് ബാവാ ആത്മീയ പിതാവായി മാത്രമേ തന്റെ അധികാരങ്ങൾ ഉപയോഗിച്ചിട്ടുള്ളൂ. അതിന് വിരോധമുള്ളവർ , ആ പേരങ്ങ് വെട്ടി 'സ്വയം ശീർഷകത്തിൽ' പോകുക അതാണ്‌ സാധാരണ ജനത്തിനും ഗവണ്മെന്റിനും നല്ലത്. 

ഒരിക്കലും അവർ പേര് വെട്ടുകയില്ല എന്നതാണ് സത്യം, കാരണം ആ ഒരു പേരിൽ മാത്രമാണ് എല്ലാ സ്വത്തുക്കളും കൈയ്യടക്കി വച്ചിരിക്കുന്നത്. അതിനാൽ സഭയെ വെല്ലുവിളിക്കുന്നു നിങ്ങൾ വിശ്വസിക്കുന്നത് യേശുക്രിസ്തുവിലാണെങ്കിൽ യേശുവിന്റെ വചനപ്രകാരം സമാധാനമുണ്ടാക്കാൻ ശ്രമിക്കണം. 

ആകമാന സുറിയാനി സഭാ പാരന്പര്യം, അപ്പോസ്തോലികമാണ്. ഇടയനാൽ നയിക്കപ്പെടുന്ന സഭയാണ്, അല്ലാതെ ആടുകളാൽ നയിക്കപ്പെടുന്ന ഇടയന്റെ സഭയല്ല. ആടുകൾക്ക് അതിന്റെ ഇടയന്റെ ശബ്ദമറിയാം, ഓരോ ആടിനെയും പേര് ചൊല്ലി വിളിക്കുന്ന ഇടയനെ ഒരിക്കലും ഞങ്ങൾക്ക് അവിശ്വസിക്കേണ്ടി വന്നിട്ടില്ല. 

തവിട്ടപ്പവും കരിംകാടിയും കുടിച്ച് വയറു മുറുക്കി ഉടുത്ത് നോന്പും ഉപവാസവും അനുഷ്ടിച്ച് വിശ്വാസത്തിൽ മാത്രം നില നിർത്തപ്പെട്ടു വരുന്ന സഭയാണിത്. ലക്ഷക്കണക്കിന്‌ ആളുകൾ തങ്ങളുടെ ജീവൻ ബലി കൊടുത്ത് നില നിർത്തിയ വിശ്വാസ മുള്ള സഭയാണ്. ഒരാളെ നിങ്ങൾക്ക് കാട്ടിത്തരാൻ ഉണ്ടോ സത്യ വിശ്വാസം നില നിർത്താൻ ജീവൻ ബലി കൊടുത്ത 'വിദേശി' അല്ലാത്തെ ഒരാളെ?

http://21martyrs.com

പാത്രിയർക്കീസ് ബാവയെ 'വിദേശി' എന്ന് വിളിച്ച നിങ്ങൾ അപ്പൊസ്തൊലനായ തോമസിനെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്? യേശുവും വിദേശി അല്ലേ എന്തിന് നിങ്ങൾ വിദേശിയുടെ കൂടെ പോകണം, ഗീതയും മഹാ ഭാരതവും രാമായണവും ഒന്നും ഇലാഞ്ഞിട്ടോ? നിങ്ങൾ എന്തിന് ക്രിസ്തുവിന്റെ വ്യക്താക്കലാകുന്നുവെന്നു എനിക്കറിയില്ല. ലോകത്ത് എന്ത് സംഭവിച്ചാലും അതിനൊക്കെ അമേരിക്കയെ പഴി ചാരുന്നത്‌ പോലെ നിങ്ങൾ എന്തിനും യാക്കോബായ സഭയെയും പാത്രിയർക്കീസ് ബാവയെയും കുറ്റപ്പെടുത്തുന്നു. മതിയായില്ലേ ഈ കപട നാടകം, എന്നെങ്കിലും നിങ്ങൾ മനസ്സിലാകും എന്ന് ചിന്തിക്കുന്ന സാധാരണ ജനത്തെ ഇനിയെങ്കിലും മണ്ടരാക്കരുത്. മനോരമയുടെയും ഒക്കെ കാലം പോയി. എല്ലാവർക്കും എല്ലാം മനസ്സിലാകും.
തൽക്കാലം നിർത്തുന്നു 

മലങ്കര വിശ്വാസി 2015-02-28 07:35:46
ശുദ്ധ വിഡ്ഢിത്തം അല്ലാതെ എന്ത് പറയാൻ . അറബി മുറുക്കി തുപ്പിയാലും വിശുദ്ധ അതാണ് തീര്ധം എന്ന് വിചാരിച്ചു വിഴുങ്ങുന്ന മണ്ടന്മാർ ഉള്ളടോതോളം കാലം സമാധാനം ഉണ്ടാവില്ല . അറബി ഉള്ളടത് ഒരിടത്തും സമാധാനം ഇല്ല , അവർ പോകുന്നിടത്തൊക്കെ സമാധാനവും അവർ നശിപ്പിക്കും. ഈ അറബി ഇല്ലാത്ത ഒരു കൂട്ടം ഇന്ത്യയിൽ ഉണ്ടായിരുന്നു. അവർ ഇപ്പോഴും ഉണ്ട്.
Justice 2015-02-28 15:55:25
Why ,you people talk about Sabha.Your peace will be gone.
Please make enough dollar and stay with your wife and children 
and pray at home God bless you.Your home is the peaceful place
than this kind of church.When you go to church and fight how you
can get peace .
oru vishvaasi 2015-02-28 09:07:51
എന്ത് നല്ല ആശയം, രണ്ട് സഭകളും ഒന്നാകുക പിന്നെ ലോകത്തിന്റെ പ്രകാശമായ ആയിരത്തി തൊള്ളായിരത്തി മുപ്പത്തി നാലിലെ ഭരണ ഘടന അനുസരിക്കുക. എന്നെങ്കിലും ഈ ഇടയൻ വിശുദ്ധ വേദ പുസ്തകത്തിലെ എന്തെങ്കിലും ഒരു വാക്യത്തിന്റെ അടിസ്ഥാനത്തിൽ സഭ സമാധാനത്തിൽ പോകണം എന്ന് പറഞ്ഞ് കേൾക്കാൻ കൊതിച്ചിരിക്കുകയാണ്. ഇന്ത്യാ മഹാ രാജ്യത്തിന് 1947 ൽ സ്വാതന്ത്ര്യം ലഭിച്ച വിവരമൊന്നും ദേവ ലോകത്തിന് അറിവില്ലേ? പിന്നെ 1934 ലെ ഭരണഘടന ഇന്ന് ജനം കാണുന്നത് മൊത്തം വെള്ളം ചേർത്ത് മാറ്റിയതാണ്. ഇതാണ് ലോകത്തുള്ള എല്ലാവരും അങ്ങീകരിക്കണമെന്നു ഒരു വിഭാഗം മുറവിളി കൂട്ടുന്നത്‌. 

പാത്രിയർക്കീസ് ബാവ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിന്റെ സ്ഥാനവും ഓർത്തഡോക്സ് സഭക്ക് അവരുടെ ഭരണ ഘടനയിൽ നിന്ന് എടുത്ത് കളയുന്നതിന് അദ്ദേഹത്തിന് ഒരു വിരോധവുമില്ലെന്ന്. പാത്രിയർക്കീസ് ബാവാ ആത്മീയ പിതാവായി മാത്രമേ തന്റെ അധികാരങ്ങൾ ഉപയോഗിച്ചിട്ടുള്ളൂ. അതിന് വിരോധമുള്ളവർ , ആ പേരങ്ങ് വെട്ടി 'സ്വയം ശീർഷകത്തിൽ' പോകുക അതാണ്‌ സാധാരണ ജനത്തിനും ഗവണ്മെന്റിനും നല്ലത്. 

ഒരിക്കലും അവർ പേര് വെട്ടുകയില്ല എന്നതാണ് സത്യം, കാരണം ആ ഒരു പേരിൽ മാത്രമാണ് എല്ലാ സ്വത്തുക്കളും കൈയ്യടക്കി വച്ചിരിക്കുന്നത്. അതിനാൽ സഭയെ വെല്ലുവിളിക്കുന്നു നിങ്ങൾ വിശ്വസിക്കുന്നത് യേശുക്രിസ്തുവിലാണെങ്കിൽ യേശുവിന്റെ വചനപ്രകാരം സമാധാനമുണ്ടാക്കാൻ ശ്രമിക്കണം. 

ആകമാന സുറിയാനി സഭാ പാരന്പര്യം, അപ്പോസ്തോലികമാണ്. ഇടയനാൽ നയിക്കപ്പെടുന്ന സഭയാണ്, അല്ലാതെ ആടുകളാൽ നയിക്കപ്പെടുന്ന ഇടയന്റെ സഭയല്ല. ആടുകൾക്ക് അതിന്റെ ഇടയന്റെ ശബ്ദമറിയാം, ഓരോ ആടിനെയും പേര് ചൊല്ലി വിളിക്കുന്ന ഇടയനെ ഒരിക്കലും ഞങ്ങൾക്ക് അവിശ്വസിക്കേണ്ടി വന്നിട്ടില്ല. 

തവിട്ടപ്പവും കരിംകാടിയും കുടിച്ച് വയറു മുറുക്കി ഉടുത്ത് നോന്പും ഉപവാസവും അനുഷ്ടിച്ച് വിശ്വാസത്തിൽ മാത്രം നില നിർത്തപ്പെട്ടു വരുന്ന സഭയാണിത്. ലക്ഷക്കണക്കിന്‌ ആളുകൾ തങ്ങളുടെ ജീവൻ ബലി കൊടുത്ത് നില നിർത്തിയ വിശ്വാസ മുള്ള സഭയാണ്. ഒരാളെ നിങ്ങൾക്ക് കാട്ടിത്തരാൻ ഉണ്ടോ സത്യ വിശ്വാസം നില നിർത്താൻ ജീവൻ ബലി കൊടുത്ത 'വിദേശി' അല്ലാത്തെ ഒരാളെ?

http://21martyrs.com

പാത്രിയർക്കീസ് ബാവയെ 'വിദേശി' എന്ന് വിളിച്ച നിങ്ങൾ അപ്പൊസ്തൊലനായ തോമസിനെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്? യേശുവും വിദേശി അല്ലേ എന്തിന് നിങ്ങൾ വിദേശിയുടെ കൂടെ പോകണം, ഗീതയും മഹാ ഭാരതവും രാമായണവും ഒന്നും ഇലാഞ്ഞിട്ടോ? നിങ്ങൾ എന്തിന് ക്രിസ്തുവിന്റെ വ്യക്താക്കലാകുന്നുവെന്നു എനിക്കറിയില്ല. ലോകത്ത് എന്ത് സംഭവിച്ചാലും അതിനൊക്കെ അമേരിക്കയെ പഴി ചാരുന്നത്‌ പോലെ നിങ്ങൾ എന്തിനും യാക്കോബായ സഭയെയും പാത്രിയർക്കീസ് ബാവയെയും കുറ്റപ്പെടുത്തുന്നു. മതിയായില്ലേ ഈ കപട നാടകം, എന്നെങ്കിലും നിങ്ങൾ മനസ്സിലാകും എന്ന് ചിന്തിക്കുന്ന സാധാരണ ജനത്തെ ഇനിയെങ്കിലും മണ്ടരാക്കരുത്. മനോരമയുടെയും ഒക്കെ കാലം പോയി. എല്ലാവർക്കും എല്ലാം മനസ്സിലാകും.
തൽക്കാലം നിർത്തുന്നു 

മലങ്കര വിശ്വാസിക്ക് 

ആ അറബി നാട്ടിൽ യേശു എന്നൊരു ദൈവപുത്രൻ ഉണ്ടായിരുന്നു. അവനിൽ വിശ്വസിക്കുന്നതാണ്‌ എന്റെ വിശ്വാസം. അവനെ അറബിയെന്നും നിങ്ങൾക്ക് വിളിക്കാം. നേരാ അവനുള്ളടത്തൊക്കെ പ്ര്ശനമാനെന്നാ പറയുന്നത്. അവനെയും അവൻ പഠിപ്പിച്ച വിശ്വാസത്തെയും പലർക്കും തല വേദന ആയിരുന്നു. പിന്നെ എന്തിനാ എല്ലാ ഞായറാഴ്ചയും 'കൃസ്ത്യാനി' എന്ന് പറഞ്ഞ്  പള്ളിയിൽ പോകുന്നത്? പന്പര വിഡ്ഢിത്തമല്ലേ? ചേട്ടാ നിങ്ങളുടെ 'ബസേലിയോസ്' എന്ന പേര് എവിടെ നിന്ന് വന്നതാ, പണ്ട് മാർത്തോമാ ശ്ലീഹാ കൊണ്ട് വന്നു തന്നതാണോ? അതോ വേദ പുസ്തകത്തിൽ എവിടെയേലും പറഞ്ഞിട്ടുള്ളതാണോ? അത് തന്നെയാ പറഞ്ഞത് ആ പേരിൽ നിന്ന് എല്ലാ 'അറബി' പേരും അങ്ങ് വെട്ടിക്കളയാൻ. ഒന്ന് ഉപദേശിച്ച് കൊടുക്ക്‌. 

നിങ്ങൾക്ക് പറ്റിയത് മോഹൻ ഭാഗവതും കൂട്ടരുമാ, തനി ഭാരത സംസ്കാരവും. എപ്പോളാണ് അങ്ങോട്ട്‌ ചേരുന്നത് എന്ന് നോക്ക്. വേദ പുസ്തകം അവർക്കും വർജ്ജ്യമാണ്. എല്ലാം കൊണ്ടും നല്ല ചേർച്ച. ഞങ്ങൾ ആ നസ്രായന്റെ കൂടെ ആട്ടും തുപ്പും ഒക്കെ കൊണ്ട് കഴിഞ്ഞോളാം, ആ ആട്ടും തുപ്പും പിന്നെ കുരിശും, ഇപ്പോൾ ഐസിസ് കാരും ഒന്നും  നോക്കിയിട്ട് മാറാൻ പറ്റാത്ത വിശ്വാസമാണ്. 

പിന്നെ ഭാരത സംസ്കാരത്തിന്റെ ഭാഷ എങ്കിലും ഞാൻ പ്രതീക്ഷിക്കുന്നു. അതും കൂടെ ഇല്ലെങ്കിൽ, മലങ്കര വിശ്വാസിയെ ഈ ലേഖനം വായിക്കുന്ന എല്ലാവരും ശരിക്കും അളക്കും. അത് കൊണ്ട് മോൻ ഈ ലേഖനം പടച്ചുവിട്ട ജോണ്‍സൻ പുഞ്ചക്കോണം അച്ചനോട് ഒന്ന് ചോദിച്ചിട്ട് മറുപടി എഴുത്, ഇ മലയാളി എന്റെ കമന്റ് മന:പൂർവം ഇടുന്നില്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല, അല്ലെങ്കിൽ ക്രീയാത്മകമായ സംവാദത്തിന്  'ഒരു വിശ്വാസി' ഉണ്ടായിരിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക