Image

നോര്‍ത്ത് ടെക്‌സസ്സില്‍ അത്യപൂര്‍വ്വ മഞ്ഞുവീഴ്ച: ഡാളസ്സില്‍ മാത്രം 617 വാഹനാപകടം

പി. പി. ചെറിയാന്‍ Published on 28 February, 2015
നോര്‍ത്ത് ടെക്‌സസ്സില്‍ അത്യപൂര്‍വ്വ മഞ്ഞുവീഴ്ച: ഡാളസ്സില്‍ മാത്രം 617 വാഹനാപകടം
ഡാളസ് : ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെ ആരംഭിച്ച കനത്ത മഞ്ഞു വീഴ്ച ടെക്‌സസ്സിലെ ജനങ്ങള്‍ക്ക് അത്യപൂര്‍വ്വ അനുഭവമായി. വിന്റര് സീസണ്‍ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് കനത്ത മഞ്ഞു വീഴ്ച നോര്‍ത്ത് ടെക്‌സസ്സിലെ ജനജീവിതം സ്തംഭിപ്പിക്കുന്നത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 6മണിവരെ 617 റോഡപകടങ്ങളാണ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഡാളസ് പോലീസ് പറഞ്ഞു. ഈ വാരാന്ത്യം ഐസ് മഴയോടെയാണ് കാലാവസ്ഥയില്‍ കാര്യമായ വ്യതിയാനം സംഭവിച്ചത്. രണ്ടുദിവസം പൂര്‍ണ്ണമായും അടഞ്ഞുകിടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും, ഇന്ന് പല വിദ്യാലയങ്ങള്‍ക്കും അവധി നല്‍കുകയോ, നേരത്തെ അടക്കുകയോ ചെയ്തിരുന്നു.
റോഡിലടിഞ്ഞു കൂടിയ മഞ്ഞു നീക്കം ചെയ്യുന്നതിന് രാവിലെ മുതല്‍ തന്നെ സിറ്റി ജീവനക്കാര്‍ ശ്രമമാരംഭിച്ചിരുന്നു.

നിരത്തിലിറങ്ങിയ പല വാഹനങ്ങളും, മണിക്കൂറോളമാണ് റോഡില്‍ കുടങ്ങി കിടന്നത്. ഐസ് മൂലം തെന്നി നീങ്ങിയ വാഹനങ്ങള്‍ റോഡില്‍ തടസ്സമുണ്ടാക്കിയതാണിതിനുകാരണം. ഡാളസ് ഫോര്‍ട്ട് വിമാനത്താവളത്തില്‍ വന്നിറങ്ങേണ്ട 240 ഉം, പുറപ്പെടേണ്ട 200 വിമാനങ്ങളുമാണ് കാന്‍സല്‍ ചെയ്തത്. വെള്ളിയാഴ്ച താപനില ഇനിയും താഴുവാന്‍ സാധ്യതയുള്ളതിനാല്‍ ശനിയാഴ്ച സ്ഥിതി കൂടുതല്‍ വഷളാകും എന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച യാത്രയ്ക്കിറങ്ങുന്നവര്‍ മുന്‍കൂട്ടി വിവരങ്ങള്‍ തിരക്കിയതിനുശേഷം മാത്രമേ പുറപ്പാടാവൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വാരാന്ത്യം നടക്കേണ്ട ക്ലാസുകളെല്ലാം ഭൂരിഭാഗവും കാന്‍സല്‍ ചെയ്തതായി അറിയിച്ചിട്ടുണ്ട്.

നോര്‍ത്ത് ടെക്‌സസ്സില്‍ അത്യപൂര്‍വ്വ മഞ്ഞുവീഴ്ച: ഡാളസ്സില്‍ മാത്രം 617 വാഹനാപകടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക