Image

ജി. കാര്‍ത്തികേയന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി, മരുന്നുകളോട്‌ പ്രതികരിക്കുന്നുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍

Published on 27 February, 2015
ജി. കാര്‍ത്തികേയന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി, മരുന്നുകളോട്‌ പ്രതികരിക്കുന്നുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍
ബംഗളൂരു: ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുള്ളതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. കാര്‍ത്തികേയന്‍ മരുന്നുകളോടു പ്രതികരിക്കുന്നുണെ്‌ടന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. ഇന്നലെ അദ്ദേഹത്തെ സൈബര്‍ നൈഫ്‌ റോബോട്ടിക്‌ റേഡിയോ തെറാപ്പിക്കു വിധേയനാക്കിയിരുന്നു. ആരോഗ്യസ്ഥിതി വിശദീകരിച്ചു മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തിറക്കിയേക്കും.

ബംഗളൂരുവിലെ എച്ച്‌സിജി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓങ്കോളജി സ്‌പെഷാലിറ്റി സെന്റര്‍ ആശുപത്രിയിലാണ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. സര്‍ജറി വിഭാഗത്തിലെ ഐസിയുവിലാണ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, കെ.സി. ജോസഫ്‌, വി.എസ്‌. ശിവകുമാര്‍, കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്തന്‍ എന്നിവര്‍ ആശുപത്രിയിലെത്തി കാര്‍ത്തികേയനെ സന്ദര്‍ശിച്ചു.

നേരത്തെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ജി. കാര്‍ത്തികേയന്‍ വിദഗ്‌ധ ചികിത്സ തേടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക