Image

ഇന്ന്‌ കേന്ദ്ര ബജറ്റ്‌; അടിസ്‌ഥാനസൗകര്യവികസനത്തിന്‌ ഊന്നല്‍, ആദായ നികുതിയില്‍ ഇളവ്‌

Published on 27 February, 2015
ഇന്ന്‌ കേന്ദ്ര ബജറ്റ്‌; അടിസ്‌ഥാനസൗകര്യവികസനത്തിന്‌  ഊന്നല്‍, ആദായ നികുതിയില്‍ ഇളവ്‌
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ പൊതുബജറ്റ്‌ ഇന്ന്‌ രാവിലെ 11-ന്‌ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിക്കും.

സബ്‌സിഡികള്‍ പുന:ക്രമീകരിക്കണമെന്നും അടിസ്‌ഥാനസൗകര്യ മേഖലയ്‌ക്ക്‌ ഊന്നല്‍ നല്‍കണമെന്നും ധനകാര്യ സര്‍വേ അഭിപ്രായപ്പെട്ട പശ്‌ചാത്തലത്തില്‍ ഇന്നു കേന്ദ്ര ബജറ്റ്‌. `മെയ്‌ക്‌ ഇന്‍ ഇന്ത്യ പദ്ധതിക്ക്‌ അനുയോജ്യ നയനിലപാടുകള്‍ പ്രഖ്യാപിക്കാനുള്ള വേദി കൂടിയാകും. കൂടാതെ ആദായനികുതിയില്‍ യുക്‌തിസഹമായ മാറ്റങ്ങളും ഇളവുകളുമുണ്ടായേക്കാം.

ദീര്‍ഘകാല ദര്‍ശനത്തിന്‌ ഊന്നല്‍ നല്‍കിയ റയില്‍വേ ബജറ്റ്‌, പൊതുബജറ്റിന്റെ സമീപനത്തെക്കുറിച്ചു കൂടിയാണു സൂചന നല്‍കിയത്‌. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു വില കുറയുകയും വിലകള്‍ അനുകൂലമായി നില്‍ക്കുകയും ചെയ്യുന്നതിന്റെ ഗുണഫലം ബജറ്റില്‍ പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക