Image

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച്‌ ഏഴിന്‌

ബെന്നി പരിമണം Published on 27 February, 2015
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച്‌ ഏഴിന്‌
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ അഖില ലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച്‌ ഏഴിന്‌ ശനിയാഴ്‌ച ചിക്കാഗോയില്‍ ആചരിക്കുന്നു. ഡസ്‌പ്ലെയിന്‍സിലുള്ള ചിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച്‌ രാവിലെ 9.30 മുതല്‍ പ്രാര്‍ത്ഥനാദിന പരിപാടികള്‍ ആരംഭിക്കും.

എല്ലാവര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട ഓരോ രാജ്യത്തിന്റെ നന്മയേയും പുരോഗതിയേയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ പ്രാര്‍ത്ഥനയ്‌ക്കായി ഈവര്‍ഷം വേര്‍തിരിച്ചിരിക്കുന്നത്‌ ബഹാമസിനെയാണ്‌. പരിപാടികളോടനുബന്ധിച്ചുള്ള മുഖ്യ പ്രഭാഷണത്തിന്‌ ഷിജി അലക്‌സ്‌ നേതൃത്വം നല്‍കും. പ്രത്യേക ആരാധന, ബൈബിള്‍ ക്ലാസ്‌, ഗാനപരിശീലനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതോടനുബന്ധിച്ച്‌ ക്രമീകരിച്ചിരിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ ഒരു പ്രത്യേക ദിവസം വേര്‍തിരിച്ച്‌ നടത്തപ്പെടുന്ന ഈ പ്രാര്‍ത്ഥനായജ്ഞം അനേകര്‍ക്ക്‌ ആശ്വാസവും നന്മയുടെ ഫലങ്ങള്‍ അനുഭവിക്കുവാനും കഴിഞ്ഞ നാളുകളില്‍ സഹായകരമായിട്ടുണ്ട്‌. സംഘര്‍ഷഭരിതമായ ഇന്നത്തെ ലോകസാഹചര്യത്തില്‍ സമാധാനവും സന്തോഷവും ലഭ്യമാകുവാന്‍ നടത്തപ്പെടുന്ന ഈ പ്രാര്‍ത്ഥനാദിനത്തിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി എക്യൂമെനിക്കല്‍ ഭാരവാഹികള്‍ അറിയിച്ചു.
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച്‌ ഏഴിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക