Image

കൊക്കെയ്ന്‍ കേസില്‍ ജാമ്യാപേക്ഷ കോടതി തള്ളി

Published on 27 February, 2015
കൊക്കെയ്ന്‍ കേസില്‍ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ ആദ്യ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നടന്‍ ഷൈന്‍ ടോം ചാക്കോയുള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍സ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി ബ്ളെസി സില്‍വസ്റ്റര്‍ എന്നിവരാണ് കോടതി ജാമ്യം നിഷേധിച്ച മറ്റ് രണ്ട് പേര്‍.

അതേസമയം പ്രതികളുടെ രക്ത പരിശോധനയില്‍ കൊക്കെയ്ന്‍െറ അംശം കണ്ടത്തൊന്‍ സാധിച്ചില്ലെന്ന തിരുവനന്തപുരം ഫോറന്‍സിക് ലാബിന്‍െറ പരിശോധനക്കെതിരെ പ്രൊസിക്യൂഷന്‍ രംഗത്തുവന്നു. പരിശോധകരെ പ്രതികള്‍ സ്വാധീനിച്ചു എന്ന് പ്രൊസിക്യൂഷന്‍ ആരോപിച്ചു. മാസങ്ങള്‍ കഴിഞ്ഞാലും ഈ ലാബില്‍ നിന്ന് ഫലം ലഭിക്കാറില്ല. എന്നാല്‍ പ്രതികള്‍ക്ക് അനുകൂലമായി പെട്ടെന്ന് ഫലം പുറത്തുവന്നത് സംശയാസ്പദമാണെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക