Image

സുനിത പുറത്തുവിട്ട ബലാല്‍സംഗ വിഡിയോ: പ്രതികള്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിനുത്തരവ്

Published on 27 February, 2015
സുനിത പുറത്തുവിട്ട ബലാല്‍സംഗ വിഡിയോ: പ്രതികള്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിനുത്തരവ്

ന്യൂഡല്‍ഹി: കാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന വീഡിയോയിലെ പ്രതികളെ കണ്ടത്തൊന്‍ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഡോ. സുനിത കൃഷ്ണയുടെ പരാതിയില്‍ ആണ് കോടതിയുടെ ഇടപെടല്‍. വിഡിയോ നടുക്കമുളവാക്കുന്നതും ഭീതിജനകവുമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ട ഗുരുതരമായ പ്രശ്‌നമാണിത്. ഗൗരവമായ പൊതുജന ശ്രദ്ധയര്‍ഹിക്കുന്നതും. വിഡിയോയില്‍ ഉള്ളവരെ കുറിച്ച് ആഭ്യന്തര മന്ത്രാലയവും ഐ.ടി മന്ത്രാലയവും നോട്ടീസ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
യു.പി,ബീഹാര്‍, ഒഡിഷ തുടങ്ങിയവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രതികള്‍ എന്നാണ് വീഡിയോ നല്‍കുന്ന സൂചന. ഈ മാസം ആദ്യത്തില്‍ ആണ് സുനിത കൃഷ്ണ വിഡിയോ യൂടൂബില്‍ അപ് ലോഡ് ചെയ്തത്. ഇതു കാണുന്നവര്‍ പ്രതികളെ തിരിച്ചറിയാന്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു അത്. പെണ്‍കുട്ടികളെ തിരിച്ചറിയാനാവാത്ത വിധത്തില്‍ എഡിറ്റ് ചെയ്താണ് ഇവര്‍ വിഡിയോ പുറത്തുവിട്ടത്. ബലാല്‍സംഗത്തിനിറങ്ങുന്നവരെ നാണം കെടുത്തുക എന്ന ക്യാമ്പയിനും സുനിത തുടക്കമിട്ടു. പ്രതികളെ കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടും ഒരാളെ പോലും കണ്ടത്തെുകയോ അറസ്റ്റു ചെയ്യുകയോ ഉണ്ടായില്‌ളെന്ന് സുനിത പറഞ്ഞു. 15 ാമത്തെ വയസ്സില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ വ്യക്തിയാണ് സുനിത കൃഷ്ണ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക