Image

എറണാകുളത്ത് ആകാശത്ത് തീഗോളം കണ്ടെന്ന് നാട്ടുകാര്‍

Published on 27 February, 2015
എറണാകുളത്ത് ആകാശത്ത് തീഗോളം കണ്ടെന്ന് നാട്ടുകാര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ പലയിടത്തും ആകാശത്ത് തീഗോളം കണ്ടതായി അഭ്യൂഹം. പറവൂര്‍, പാരാരിവട്ടം, കൊച്ചി, ഫോര്‍ട്ട് കൊച്ചി പ്രദേശങ്ങളിലാണ് ആകാശത്ത് തീഗോളം കണ്ടതായി നാട്ടുകാര്‍ പറയുന്നത്. ഭൂമികുലുക്കം പോലെ പ്രകന്പനം ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് എറണാകുളത്തും ആലപ്പുഴയിലും ദുരന്ത നിവാരണ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രതിഭാസം കാണുകയാണെങ്കില്‍ പൊലീസിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, ഭീതി വേണ്ടെന്നും പൊലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക