Image

റെക്കോഡിട്ട് കടലാസ് ബുര്‍ജ് ഖലീഫ..

Published on 27 February, 2015
റെക്കോഡിട്ട് കടലാസ് ബുര്‍ജ് ഖലീഫ..

കോഴിക്കോട്: കടലാസും പശയും ഉപയോഗിച്ച് 16.6 മീറ്റര്‍ ഉയരത്തില്‍ ഒരു കെട്ടിടമുണ്ടാക്കുന്ന കാര്യം ആലോചിച്ചുനോക്കൂ. സാധ്യമല്ല എന്ന പറഞ്ഞ് തലകുനിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് മലപ്പുറം ഡിജെ കോളേജ് ഒഫ് ആര്‍ക്കിടെക്ച്ചര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അവരുടെ നിര്‍മ്മിതിയുമായി എത്തുന്നത്. വെറും കടലാസും പശയും പിവിസി പൈപ്പും ഉപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിട സമുച്ചമായ ബുര്‍ജ് ഖലീഫ മോഡല്‍ ഉണ്ടാക്കിയിരിക്കുന്നത്. ഗിന്നസ് ബുക്കിലും ലിംഗ ബുക്കിലും റെക്കോഡിടാന്‍ തയ്യാറെടുക്കുകയാണ് ഈ മിടുക്കാന്മാര്‍.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജിഷ്ണു.പി, ശ്രീജിത്ത് ടി.ഡി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് കടലാസ് ബുര്‍ജ് ഖലീഫ ഉണ്ടാക്കിയത്. മൂന്ന് മാസത്തെ പ്രയത്‌നത്തില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് 30,000 ന്യൂസ് പേപ്പര്‍ റോള്‍സ് ഉപയോഗിച്ച് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 32 പേപ്പര്‍ മൊഡൂള്‍സ് ഒന്നിന് മുകളില്‍ ഒന്നായി വച്ച് ലോക്ക് ആന്റ് കീ സംവിധാനത്തില്‍ 1500ഓളം മൊഡൂള്‍സ് ഉപയോഗിച്ചാണ് 16.6 മീറ്റര്‍ ഉയരത്തില്‍ എത്തിച്ചത്. 1056 കിലോ ഭാരമുള്ള കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി 50,000 രൂപയുടെ ചിലവാണ് കണക്കാക്കുന്നത്. കെട്ടിടത്തിന്റെ ഓരോ നിലയും മാറ്റി എടുത്ത് മറ്റുസ്ഥലങ്ങളിലേക്ക് എടുത്തുവെക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ദുരിന്താശ്വാസ ക്യാമ്പുകളിലും മറ്റും ഉപയോഗിക്കാന്‍ സാധ്യമാകുന്ന രീതിയിലുള്ള കടലാസ് വീടുകളുടെ നിര്‍മ്മാണ പണിപ്പുരയിലാണ് ഡിജെ കോളേജ് ഒഫ് ആര്‍ക്കിടെക്ച്ചറിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍.

http://news.keralakaumudi.com/news.php?nid=df0e35560bea4f61d8c2cc8f873d8cd9
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക