Image

നടന്‍ അമിതാഭ്‌ ബച്ചന്‌ യു.എസ്‌ കോടതിയുടെ സമന്‍സ്‌, പരാതി അടിസ്ഥാന രഹിതമെന്ന്‌ നടന്‍

Published on 27 February, 2015
നടന്‍ അമിതാഭ്‌ ബച്ചന്‌ യു.എസ്‌ കോടതിയുടെ സമന്‍സ്‌, പരാതി അടിസ്ഥാന രഹിതമെന്ന്‌ നടന്‍
വാഷിംഗ്‌ടണ്‍: 1984ല്‍ രക്തത്തിനു പകരം രക്തം എന്ന മുദ്രാവാക്യം ഉയര്‍ത്തി സിക്ക്‌ സമുദായത്തിനെതിരേ ആക്രമണം അഴിച്ചുവിടാന്‍ പ്രോല്‍സാഹനം നല്‍കി എന്ന പരാതിയില്‍ നടന്‍ അമിതാഭ്‌്‌ ബച്ചന്‌ യു.എസ്‌ കോടതിയുടെ സമന്‍സ്‌.

1984ലെ സിക്ക്‌ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടാണ്‌ നടന്‍ പരാമര്‍ശം നടത്തിയെന്ന്‌ പരാതിക്കാരായ സിക്ക്‌ ഫോര്‍ ജസ്റ്റീസ്‌ എന്ന സംഘടന ഹര്‍ജിയില്‍ പറയുന്നു.

ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. സമന്‍സും പരാതിയുടെ പകര്‍പ്പും താരത്തിന്റെ മാനേജര്‍ക്കു കോടതി അയച്ചു കൊടുത്തിട്ടുണ്‌ട്‌. സമന്‍സിനോട്‌ പ്രതികരിക്കാന്‍ 21 ദിവസത്തെ സാവകാശമുണ്‌ട്‌.

മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച്‌ ഇതേ സംഘടന നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്‌ എന്നിവര്‍ക്കെതിരെ കേസ്‌ നല്‍കിയിരുന്നു. ഈ രണ്ടു കേസുകളും കോടതി തള്ളിയിരുന്നു.
നടന്‍ അമിതാഭ്‌ ബച്ചന്‌ യു.എസ്‌ കോടതിയുടെ സമന്‍സ്‌, പരാതി അടിസ്ഥാന രഹിതമെന്ന്‌ നടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക