Image

പ്രിയദര്‍ശന്റെ ചിത്രത്തിന് അനൂപ് മേനോന്റെ തിരക്കഥ

ആശ പണിക്കര്‍ Published on 26 February, 2015
  പ്രിയദര്‍ശന്റെ ചിത്രത്തിന് അനൂപ് മേനോന്റെ തിരക്കഥ
 പ്രിയദര്‍ശന്‍ ചിത്രത്തിന് അനൂപ് മേനോന്‍ തിരക്കഥയെഴുതുന്നു. അനൂപ് മേനോന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നമ്മള്‍ ഉള്‍പ്പെടുന്ന തലമുറ കണ്ട് ഇഷ്ടപ്പെട്ട സിനിമകളുടെ സംവിധായകന്‍. മലയാളികളെ ഹരംപിടിപ്പിച്ച സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഉടന്‍ തന്നെ അദ്ദേഹത്തിന് വേണ്ടി തിരക്കഥ എഴുതാന്‍ ആരംഭിക്കും. അനൂപ് മേനോന്‍ പറഞ്ഞു.

പ്രിയദര്‍ശന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ആമയും മുയലും എന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ അതിഥി കഥാപാത്രമായി എത്തിയിരുന്നു. കാവ്യാ മാധവനെ നായികയാക്കി സജി സുരേന്ദ്രന്‍ ഒരുക്കുന്ന ഷീ ടാക്‌സിയാണ് അനൂപ് മേനോന്റെ പുതിയ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക