Image

മാര്‍ത്തോമാ സുവിശേഷ സേവികാസംഘം വെസ്‌റ്റേണ്‍ റീജിയന്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 14ന്

പി. പി. ചെറിയാന്‍ Published on 26 February, 2015
മാര്‍ത്തോമാ സുവിശേഷ സേവികാസംഘം വെസ്‌റ്റേണ്‍ റീജിയന്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 14ന്
ലോസ് ആഞ്ചലസ് : മാര്‍ത്തോമാ വെസ്‌റ്റേണ്‍ റീജിയണ്‍ സേവികാസംഘം ഏകദിന സമ്മേളനം മാര്‍ച്ച് 14ന് രാവിലെ 9 മുതല്‍ 4വരെ ലോസ് ആഞ്ചലസ് മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നതാണ്. 'വുമണ്‍ ഇന്‍ മിനിസ്ട്രി' എന്ന വിഷയമാണ് സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 1ന് മുമ്പ് രജിസ്ട്രര്‍ ചെയ്യണമെന്ന് സമ്മേളനത്തിന്റെ കോര്‍ഡിനേറ്റര്‍മാരായ ബിന്ദുതോമസ്, ആനിവര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

ലോസ് ആഞ്ചലസ് മാര്‍ത്തോമ സുവിശേഷ സേവികാസംഘമാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ. ജോണ്‍ ഉമ്മന്‍ - 626 274 2275

മാര്‍ത്തോമാ സുവിശേഷ സേവികാസംഘം വെസ്‌റ്റേണ്‍ റീജിയന്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 14ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക