Image

ഫ്‌ളവേഴ്‌സില്‍ അത്ഭുത പ്രതിഭകള്‍ക്ക്‌ അവസരം

Published on 25 February, 2015
ഫ്‌ളവേഴ്‌സില്‍ അത്ഭുത പ്രതിഭകള്‍ക്ക്‌ അവസരം
മലയാളിയുടെ സ്വീകരണമുറിയില്‍ കാഴ്‌ചയുടെ ഒരു പുതിയ വസന്തം തീര്‍ക്കാന്‍ ഏപ്രില്‍ ആദ്യവാരം സംപ്രേഷണമാരംഭിക്കുന്ന `ഫ്‌ളവേഴ്‌സ്‌' ടെലിവിഷന്‍ ചാനല്‍, വ്യത്യസ്‌ത മേഖലകളില്‍ കഴിവ്‌ തെളിയിച്ച അത്ഭുത പ്രതിഭകള്‍ക്ക്‌ അവസരമൊരുക്കുന്നു. നിങ്ങളുടെ കഴിവുകള്‍ എന്തുമാകട്ടെ, അത്‌ അര്‍ഹിക്കുന്ന അംഗീകാരത്തോടെ അവതരിപ്പിക്കാനാണ്‌ഫ്‌ളവേഴ്‌സ്‌ ചാനല്‍ വേദിയൊരുക്കുന്നത്‌.

ലോകത്തിലെതന്നെ മൂന്നാമത്തേതും, ഇന്ത്യയിലെ ആദ്യത്തേതുമായ മീഡിയ സിറ്റി - ഇന്‍സൈറ്റ്‌ മീഡിയ സിറ്റി (ഇന്ത്യ) ലിമിറ്റഡിന്റെ ഭാഗമായി പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ ആര്‍. ശ്രീകണ്‌ഠന്‍നായരുടെ നേതൃത്വത്തിലുള്ള `ഫ്‌ളവേഴ്‌സ്‌' ടിവി ഈ അവസരം പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ തുറന്നിടുന്നത്‌.

നാടിന്റെ ഭാവി വാഗ്‌ദാനങ്ങളായ യുവജനങ്ങളെ ഇന്ന്‌ നിലവിലുള്ള ടെലിവിഷന്‍ ചാനലുകള്‍ അവഗണിക്കുന്നുവെന്ന ഗവേഷണഫലങ്ങളുടെ പശ്ചാത്തലത്തിലാണ്‌ യുവാക്കള്‍ക്കുകൂടി നിരവധി അവസരങ്ങള്‍ തുറന്നിടുന്ന പരിപാടികള്‍ ഫ്‌ളവേഴ്‌സ്‌ അവതരിപ്പിക്കുന്നത്‌.സാമൂഹ്യ പ്രതിബദ്ധതക്കൊപ്പം, യുവതലമുറയുടെ ആശയാഭിലാഷങ്ങള്‍ക്ക്‌ പിന്തുണയേകാനും `ഫ്‌ളവേഴ്‌സ്‌' എന്നും മുന്നിലുണ്ടാകും. മലയാള ടെലിവിഷനില്‍ ഇന്നേവരെ കിട്ടില്ലാത്തത്ര വലുപ്പത്തില്‍ വൈവിധ്യപൂര്‍ണമായ പരിപാടികളാണ്‌ `ഫ്‌ളവേഴ്‌സ്‌' പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്‌. മലയാള ടെലിവിഷന്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍പോകുന്ന`ഫ്‌ളവേഴ്‌സ്‌' ചാനലിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുങ്ങുന്നത്‌. ഇതില്‍ അപേക്ഷിക്കാന്‍ പ്രായ പരിധിയില്ല.

സംഗീതം, നൃത്തം, കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങി നിങ്ങളുടെ അഭിരുചികളെന്തുമാകട്ടെ, വിശദമായ ബയോഡാറ്റയും ഫോണ്‍നമ്പറും, ഇമെയില്‍ ഐഡിയും സഹിതംഞങ്ങളെ ബന്ധപ്പെടുക. അര്‍ഹതയുള്ളതും അവതരണയോഗ്യവുമായ നിങ്ങളുടെ കഴിവുകള്‍ പൊതുജനസമക്ഷം അവതരിപ്പിക്കാന്‍ ഞങ്ങള്‍ തീര്‍ച്ചയായും അവസരമൊരുക്കും. ഇന്നുതന്നെ നിങ്ങളുടെ വിശദമായ ബയോഡാറ്റ അയക്കുക.

വിലാസം: ടാലന്റ്‌ ഹണ്ട്‌,`ഫ്‌ളവേഴ്‌സ്‌', ഇന്‍സൈറ്റ്‌ മീഡിയ സിറ്റി കോംപ്ലക്‌സ്‌, എ. ബി. എം. ടവര്‍, ജിസിഡിഎക്ക്‌ സമീപം, കടവന്ത്ര, കൊച്ചി-682020

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കേ നമ്പര്‍ - 7025333000, Email: flowerstv2015@gmail.com

ആര്‍. ശ്രീകണ്‌ഠന്‍ നായര്‍
മാനേജിംഗ്‌ ഡയറക്‌ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക