Image

സംവിധായകന്‍ എ. വിന്‍സന്‍റ് അന്തരിച്ചു

Published on 25 February, 2015
സംവിധായകന്‍ എ. വിന്‍സന്‍റ് അന്തരിച്ചു

ചെന്നൈ: സംവിധായകനും ഛായാഗ്രഹകനുമായ എ. വിന്‍സന്‍റ് (86)അന്തരിച്ചു.  ചെന്നൈ ചെപ്പേട്ടിലെ പ്രശാന്ത് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്‍ഗവീനിലയം ആണ് സംവിധാനം ചെയ്ത ആദ്യസിനിമ. മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധര്‍വക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങള്‍, വയനാടന്‍ തമ്പാന്‍, കൊച്ചു തെമ്മാടി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

180ഓളം തമിഴ്,തെലുങ്ക്,ഹിന്ദി ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നീലക്കുയിലിന് ക്യാമറ ചലിപ്പിച്ചതും അദ്ദേഹമായിരുന്നു.  1969ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടി. ജെ.സി. ഡാനിയേല്‍ പുരസ്കാരം ലഭിച്ചു.

1928 ജൂണ്‍ 14ന് കോഴിക്കോട് ജില്ലയിലായിരുന്നു ജനനം.  ജെമിനി സ്റ്റുഡിയോയില്‍ സ്റ്റുഡിയോ ബോയ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് ക്യാമറാമാന്‍ കെ.രാമനാഥന്‍്റെ സഹായിയായി .

ഛായാഗ്രഹകരായ ജയനും അജയനും മക്കളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക