Image

ജീവിത വര്‍ണ്ണങ്ങള്‍ വിരിച്ച്, വര്‍ണ്ണകൂട്ടായ്മ

ബഷീര്‍ അഹമ്മദ്‌ Published on 25 February, 2015
ജീവിത വര്‍ണ്ണങ്ങള്‍ വിരിച്ച്, വര്‍ണ്ണകൂട്ടായ്മ
പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നൊരുക്കിയ 'ജീവിത വര്‍ണ്ണങ്ങള്‍' എന്ന ചിത്ര- ഫോട്ടോഗ്രാഫി പ്രദര്‍ശനം ലളിത കലാഅക്കാദമിയില്‍ ആരംഭിച്ചു.

വരയുടെ ലാളിത്യവും, വര്‍ണ്ണങ്ങളുടെ സൂക്ഷ്മായ ഇണചേരലില്‍ നിന്നും വിരിയുന്ന ബുഷ്‌റയുടെ 'മൂന്നു മുഖങ്ങള്‍,' മരുഭൂമിപോലെ വിണ്ടുകീറിയ മുഖത്ത് നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ തുള്ളിയുടെ കഥപറയുന്ന അനുകൃഷ്ണയുടെ 'കരയുന്ന ഭൂമി', സ്ത്രീകള്‍ ജീവിതത്തിലുടനീളം ഏറ്റുവാങ്ങുന്ന പീഡനത്തിന്റെ നേര്‍ക്കാഴ്ചയാകുന്ന കിരണ്‍ വരച്ച 'ഇന്‍സെക്യൂരിറ്റി,' പ്രതീക്ഷയുടെ ചിറകിലേറിയ അസ്ജിനയുടെ വര്‍ണ്ണകാഴ്ചകള്‍, വൈശാഖിന്റെ 'പ്രകൃതി', മാറികൊണ്ടിരിക്കുന്ന ഭൂമിയുടെ നൊമ്പരം ഏറ്റുവാങ്ങുന്ന സ്വാതിയുടെ ജാലകാഴ്ചകള്‍ ഒന്നിനൊന്നു വ്യത്യസ്തമാണ് ചിത്ര-ഫോട്ടോഗ്രാഫിയുടെ കാഴ്ചകള്‍. തുടക്കക്കാര്‍ എന്ന നിലയില്‍ ഏറെ പ്രതീക്ഷകള്‍ക്ക് വഴി നല്‍കുന്ന രചനപാടവം ചിത്രങ്ങളിലും, ഫോട്ടോഗ്രാഫിയിലും കാണാന്‍ കഴിയുന്നുണ്ട്. ഡാറ്റാടക് മീഡിയ കാമ്പസിലെ വിഷ്വല്‍ കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികളായ ബുഷ്‌റ ഫാത്തിമ, വൈശാഖ്, അസ്ജിന അജിത്, അജല്‍, വിഘ്‌നേഷ് ബാലന്‍, കിരണ്‍ കൃഷ്ണ, അജിന്‍ റാം, വിഷ്ണു, അനുകൃഷ്ണ, സ്വാതി, വിഷ്ണു എ.പി., എന്നിവര്‍ ചേര്‍ന്നാണ് ഈ വര്‍ണ്ണവിസ്മയം ഒരുക്കിയത്.


ജീവിത വര്‍ണ്ണങ്ങള്‍ വിരിച്ച്, വര്‍ണ്ണകൂട്ടായ്മജീവിത വര്‍ണ്ണങ്ങള്‍ വിരിച്ച്, വര്‍ണ്ണകൂട്ടായ്മജീവിത വര്‍ണ്ണങ്ങള്‍ വിരിച്ച്, വര്‍ണ്ണകൂട്ടായ്മജീവിത വര്‍ണ്ണങ്ങള്‍ വിരിച്ച്, വര്‍ണ്ണകൂട്ടായ്മജീവിത വര്‍ണ്ണങ്ങള്‍ വിരിച്ച്, വര്‍ണ്ണകൂട്ടായ്മജീവിത വര്‍ണ്ണങ്ങള്‍ വിരിച്ച്, വര്‍ണ്ണകൂട്ടായ്മജീവിത വര്‍ണ്ണങ്ങള്‍ വിരിച്ച്, വര്‍ണ്ണകൂട്ടായ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക