Image

പികെ മലയാളത്തില്‍ അവതരിപ്പിക്കുന്ന കാര്യം: ജീത്തു ജോസഫിന് ഉറപ്പില്ല

ആശ പണിക്കര്‍ Published on 24 February, 2015
    പികെ മലയാളത്തില്‍ അവതരിപ്പിക്കുന്ന കാര്യം: ജീത്തു ജോസഫിന് ഉറപ്പില്ല
 ബോളിവുഡില്‍  റെക്കോര്‍ഡ് വിജയം സൃഷ്ടിച്ച അമീര്‍ഖാന്റെ  സൃഷ്ടിച്ച പികെ എന്ന ചിത്രം  ഉലകനായകന്‍  കമലഹാസനെ നായകനാക്കി മലയാളത്തിന്റെ സ്വന്തം  സംവിധായകന്‍  ജീത്തു ജോസഫ് ചെയ്യാന്‍  പോകുന്ന കാര്യം തല്‍ക്കാലം കഴിയില്ലെന്ന് സംവിധാ.കന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിരിക്കുന്നു.  പികെയുടെ തമിഴ് പതിപ്പ് ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ നിലവില്‍ തുടങ്ങിവച്ചിരിക്കുന്ന പ്രൊജക്ടുകളുടെ തിരക്കുകാരണം അതിനു സാധിക്കുമെന്ന് ഉറപ്പില്ലെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്.

ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തില്‍ പ്രധാന വേഷം ചെയ്യുന്ന കമല്‍ ഹാസന്‍ തന്നെയാണ് തമിഴ് പികെയിലും അഭിനയിക്കുന്നത്. പാപനാശത്തിനു ദിലീപ് നായകനാവുന്ന മലയാള ചിത്രം ലൈഫ് ഔഫ് ജോസൂട്ടിയുടെയും ഷൂട്ടിങ് തിരക്കിലാണ്് ജീത്തു. ഈ രണ്ട് ചിത്രങ്ങള്‍ക്കും ശേഷം പികെയുടെ ജോലി ആരംഭിക്കുമെന്നണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാല്‍ മാത്രമേ ഇത് ഉണ്ടാകൂവെന്ന് ജീത്തു പറയുന്നു.

പികെയുടെ തമിഴ് റൈറ്റ്‌സ് സ്വന്തമാക്കിയ ജെമിനി സര്‍ക്യൂട്ടും നായകന്‍ കമല്‍ഹാസനും സംവിധാനം ചെയ്യാന്‍ ജീത്തുവിനെ സമീപിച്ചിരുന്നു. പാപനാശം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണെന്നും ജീത്തു പറഞ്ഞു. പികെയുടെ കാര്യത്തില്‍  ആലോചനകള്‍ നടക്കുകയാണ്. കമല്‍ഹാസനൊത്ത് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

    പികെ മലയാളത്തില്‍ അവതരിപ്പിക്കുന്ന കാര്യം: ജീത്തു ജോസഫിന് ഉറപ്പില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക