Image

നാളീകേരത്തിന്റെ നാട്ടില്‍ എനിക്കൊരു നാഴിയിടങ്ങഴി...(ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 24 February, 2015
നാളീകേരത്തിന്റെ നാട്ടില്‍ എനിക്കൊരു നാഴിയിടങ്ങഴി...(ബ്‌ളസന്‍ ഹൂസ്റ്റന്‍)
ഒരു കാലത്ത്‌ ഏതൊരു മലയാളിയും അഭിമാനത്തോട്‌ പറഞ്ഞിരുന്ന പേരായിരുന്നു കേരളമെന്ന്‌. അന്ന്‌ നമുക്ക്‌ അഭിമാനിക്കാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ടായിരുന്നു. നാളീകേരത്തിന്റെ നാടിനെകുറിച്ച്‌ കവികള്‍ കാവ്യഭാവനയില്‍കൂടി അഭിമാനത്തിന്റെ അക്ഷരങ്ങള്‍ തീര്‍ത്തപ്പോള്‍ ഏതൊരു മലയാളിയും അഭിമാനത്തിന്റെനെറുകയില്‍ കയറി. നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴിമണ്ണുണ്ട്‌ എന്ന്‌ കവി പാടിയപ്പോള്‍ അതില്‍ അഭിമാനം പൂണ്ടവരായിരുന്നു നമ്മുടെ മലയാളികള്‍. കേരളത്തിന്റെ വളര്‍ച്ചയേയും മലയാളിയു ടെ ഉയര്‍ച്ചയേയും കുറിച്ച്‌ മഹാകവി പാലം മഹാകാവ്യങ്ങള്‍ രചിച്ചപ്പോള്‍ ഇന്ത്യക്ക്‌ അഭിമാനസ്‌തംഭമായിമാറി നമ്മുടെ കൊച്ചുകേരളം. ചന്ദ്രനില്‍ ചെന്നാലും അവിടെയും മലയാളിയെ കാണാമെന്ന്‌ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങ്‌ പറഞ്ഞപ്പോള്‍ മലയാളിയുടെ കഠിനാധ്വാനത്തിന്റെ പ്രതീകമായി ലോകം വാഴ്‌ത്തി.ലോകചരിത്രത്തില്‍ കമ്യൂണിസ്റ്റുകള്‍ ആദ്യമായി ബാലറ്റില്‍ കൂടി അധികാരത്തിന്റെ ആദ്യപുസ്‌തകം തുറന്നത്‌ നമ്മുടെ കേരളത്തിന്റെ മണ്ണിലാണെന്ന്‌ പറയുമ്പോള്‍ അഭിമാനം കൊള്ളാത്ത ഏത്‌ മലയാളിയാണുള്ളത്‌. സമ്പൂര്‍ണ്ണ സാക്ഷരതയില്‍ ആദ്യ ജില്ല ഇന്ത്യയില്‍ എറണാകുളമായപ്പോള്‍ ആദ്യസംസ്ഥാനം കേരളമായപ്പോള്‍ നമ്മുടെ ബുദ്ധിയും അറിവും മാതൃകയും മാലോകര്‍ വാഴ്‌ത്തിയത്‌ അഭിമാനത്തോട്‌ മാത്രമേ നാം കണ്ടിരുന്നുള്ളൂ.

എന്നാല്‍ ആ കാലം എന്നേ പോയ്‌. ഇന്ന്‌ നമ്മുടെ കേരളത്തെകുറിച്ച്‌ പറയുമ്പോള്‍ ആ ര്‍ക്കും അഭിമാനം തോന്നാറില്ലെന്നു മാത്രമല്ല അറപ്പും വെറുപ്പുമാണ്‌ തോന്നുക. അത്തരത്തില്‍ തരംതാണുപോയി നമ്മുടെ കേരളം. കാരണം ഇന്ന്‌ കേരളം തട്ടിപ്പുകാരുടെ താവളമായിരിക്കുകയാണ്‌. അഴിമതി നടത്തി ജനസേവനം നടത്താന്‍ ഏറ്റവും പറ്റിയ നാടാണ്‌ ന മ്മുടെ കേരളം. കേരളത്തില്‍ ആര്‍ക്കും ആരെയും പറ്റിക്കാം. ആരെ പറ്റിച്ചാലും പറ്റിക്കുന്നവന്‌ യാതൊന്നും സംഭവിക്കില്ലെന്നു മാത്രമല്ല അവനെ പിന്തുണച്ചുകൊണ്ടും അവനെ മഹത്വീകരിച്ചും ഉന്നതരായ കലാകാരന്‍മാരും രാഷ്‌ട്രീയക്കാരും മന്ത്രിമാരും രംഗത്തുവരും. എന്തിന്‌ പറ്റിക്കുന്നവന്റെ വീട്ടില്‍ മന്ത്രിമാരെത്തി കാലുപിടിക്കും. ചിലപ്പോള്‍ കാലുനക്കും. മെഗാസ്റ്റാറുകള്‍ അവരുടെ വക്കാലത്തിനായി എത്തും. കേരളത്തില്‍ കഞ്ചാവടിക്കാം മയക്കുമരുന്നുപയോഗിക്കാം. അങ്ങനെ ആരെങ്കിലും ചെയ്യുമ്പോള്‍ അവരെ പോലീസ്‌ അറസ്റ്റുചെയ്‌താലും അവര്‍ക്കായി ന്യായീകരണവുമായി സാഹിത്യനായകന്‍മാര്‍ വന്നേക്കാം കാരണം കഞ്ചാവ്‌ മയക്കുമരുന്ന്‌ ഇവയൊന്നും ഉപയോഗിക്കുന്നത്‌ ഒരു കുറ്റകൃത്യമല്ലത്രെ.
നിയമപരമായി അത്‌ കുറ്റമാണെന്ന്‌ കോടതിയുടെയും പോലീസിന്റെ അറിയിപ്പിലുണ്ടെങ്കിലും അവയൊന്നും ഉപയോഗിക്കുന്നത്‌ കേരളത്തിലെ സാഹിത്യസാംസ്‌കാരിക നായകരില്‍ ചിലരുടെ കണ്ണില്‍ കുറ്റമെ അല്ലെന്നാണ്‌ ഈ അടുത്തയിടെ ഒരു സാംസ്‌കാരിക സാഹിത്യകാരനില്‍നിന്ന്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌.

അങ്ങനെ പറ്റിക്കാനും തട്ടിപ്പിക്കാനും പറ്റിയ സ്ഥലമായി മാറിയെന്നതാണ്‌ ഈ അടുത്ത സമയത്ത്‌ കേരളത്തില്‍ നടന്ന സോളാര്‍ മുതല്‍ ലാലിസം വരെയുള്ള സംഭവങ്ങള്‍ തുറന്നു കാട്ടുന്നതെന്നാണ്‌ പൊതുസംസാരം. പണ്ട്‌ തെറ്റായും കുറ്റമായും കരുതിയിരുന്നതൊക്കെ ശരിയാണെന്നാണ്‌ ഇപ്പോള്‍ കേരളത്തിലെ സ്ഥിതിയെന്ന്‌ മയക്കുമരുന്നുപയോഗിച്ച ചില സിനിമാതാരങ്ങളെ പോലീസ്‌ അറസ്റ്റുചെയ്‌തപ്പോള്‍ ഉണ്ടായതെന്നാണ്‌ പറയപ്പെടുന്നത്‌. കേരളം എന്തെ ഇങ്ങനെ എന്ന്‌ ചോദിക്കുമ്പോള്‍ അതിന്‌ ഉത്തരം പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. ആനക്കും ചങ്ങലക്കും ഭ്രാന്തുപിടിച്ചിരിക്കുന്നു. അപ്പോള്‍ ആര്‌ ആരെ നിയന്ത്രിക്കും.

കാട്ടിലെ തടി തേവരുടെ ആനയെന്ന കണക്കിനാണ്‌ കേരളത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്നത്‌. ഒരു നാഷണല്‍ ഗെയിംസ്‌പോലും ഭംഗിയായി നടത്താന്‍ കഴിയാത്തവരാണ്‌ ഇന്ന്‌ നമ്മുടെ ഭരണവര്‍ക്ഷം എന്ന്‌ പറയുമ്പോള്‍ അതില്‍ അതിശയോക്തി എന്തെങ്കിലുമുള്ളതായി തോന്നുന്നില്ല. കേരളത്തിന്‌ അഭിമാനമായി മാറേണ്ട നാഷണല്‍ ഗെയിംസ്‌ ലാ ലിസവും കഴിവുകേടിസവും മറ്റുമായി മാലോകരുടെ മുന്നില്‍ നാറ്റിച്ചു. മലപോലെയുയര്‍ത്തി കൊണ്ടുവന്ന ലാലിസം ദേശീയ ഗെയിംസില്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ എലിയേക്കാള്‍ ചെറുതായിട്ടും അതിന്‌ ഖജനാവില്‍ നിന്ന്‌ കോടികള്‍ കൊടുത്ത്‌ മാന്യരും മര്യാദക്കാരുമാകാന്‍ ശ്രമിച്ച ഭരണകര്‍ത്താക്കളാണ്‌ നമുക്കുള്ളത്‌. ആ പരിപാടി ഒരുതരം പരിപാടിയായി തരംതാണപ്പോള്‍ നികുതി നല്‍കുന്ന ജനം അതിനെ അതിശിതമായി വിമര്‍ശിച്ചപ്പോള്‍ ആ പണം തിരികെ നല്‍കുന്നുയെന്ന്‌ പ്രഖ്യാപിച്ച ലാലിന്റെ വീട്ടില്‍പോയി മുഖ്യനും വകുപ്പ്‌ മന്ത്രിയും അത്‌ തിരികെ നല്‍കരുതെന്ന്‌ എന്നാണ്‌ പറയപ്പെടുന്നത്‌. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ കഷ്‌ടപ്പെടുന്ന പട്ടിണി പാവങ്ങളുടെ നാട്ടില്‍ അവരുടെ പണമെടുത്ത്‌ ഒരു വിലയുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടുമിട്ട്‌ തട്ടികളിക്കുന്നത്‌ ഇവര്‍ക്ക്‌ ഒരു രസമായിരിക്കും. ആ പണത്തിന്റെ അവകാശികളായ ജനത്തെ എക്കാലവും വിഡ്‌ഢികളാക്കാമെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ ജനം പ്രതികരിക്കും. പണ്ടുള്ള സംവിധാനമല്ല ജനത്തിനിപ്പോള്‍ ഉള്ളത്‌. ഉടനടി പ്രതികരിക്കാനുള്ള സോഷ്യല്‍മിഡിയ എന്ന ആധുനിക സംവിധാനം അവര്‍ക്കുണ്ട്‌ അവര്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഇ നിയും അവര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ അതില്‍ സ്ഥാനങ്ങളും മാനങ്ങളുമെല്ലാം നിഷ്‌പ്രഭമായി തീരും.

കേരളത്തിലെ ജനം വിഡ്‌ ഢികളാണെന്നാണ്‌ ചിലരുടെ ചിന്താഗതിയെന്നാണ്‌ മറ്റുചില സംഭവങ്ങളില്‍കൂടി തെളിയുന്നത്‌. ലാലിസം എന്ന പരിപാടി പൊളിഞ്ഞ്‌ ഒന്നുമില്ലാതായി തീര്‍ന്നപ്പോള്‍ ആ പരിപാടിയുടെ നടത്തിപ്പിലെ അപകാതയെകുറിച്ച്‌ വിമര്‍ശനം ഒരു സുനാമിപോലെ ജനം അഴിച്ചുവിട്ടപ്പോ ള്‍ കേരളത്തിലെ ഒരു മഹാനടന്‍ പറഞ്ഞത്‌ ഒരു കലാകരന്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ്‌ ഒരു കലാപരിപാടി നടത്തുന്നതെന്ന്‌. ലാലിനും ഇവി ടെ പല സമ്മര്‍ദ്ദങ്ങളുണ്ടായിയെന്നും പരിപാടികുളമായതും അവതാളത്തിലായതെന്നുമെന്നാണ്‌ ആ മഹാനടന്റെ മഹത്തായ കണ്ടുപിടിത്തം. ആരെങ്കിലും പറഞ്ഞോ അത്തരം സ മ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴി പരിപാടി ന ടത്താന്‍ എന്നാണ്‌ ജനം ചോദിക്കുന്നത്‌.

കേരളത്തില്‍ അധികാരികളുടെ മുന്നില്‍ ചികിത്സക്കായും വരുമാനമാര്‍ക്ഷത്തിനായും യാ ചിക്കുന്ന സിനിമ താരങ്ങളുള്‍പ്പെടെ അനേകം അവശതയനുഭവിക്കുന്ന കലാകാരന്‍മാര്‍ കേ രളത്തിലുണ്ട്‌. സൂപ്പര്‍താരത്തിന്‌ വേണ്ടെങ്കില്‍ അവര്‍ക്ക്‌ ആ പണം നല്‍കാമായിരുന്നു. അ ങ്ങനെ നല്‍കിയാല്‍ അത്‌ അവര്‍ക്ക്‌ ആശ്വാസം മാത്രമല്ല അനുഗ്രഹം കൂടിയാകുമെന്നതിനു യാതൊരു സംശയവുമില്ല. അ ങ്ങനെ അവശത അനുഭവിക്കുന്ന കലാകരന്‍മാര്‍ കേരളത്തിലുണ്ടെന്ന്‌ പാവങ്ങളുടെ പടത്തലവനും ജനകീയ നേതാവുമായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനറിയില്ലായിരിക്കാം. ഇങ്ങനെയുള്ള അവശകലാകാരന്മാരുടെ വീടുകള്‍ സന്ദര്‍ശിച്ചാ ല്‍ അറിയാം അവര്‍ എത്ര കഷ്‌ടപ്പാടിലാണ്‌ ജീവിക്കുന്നതെന്ന്‌. അവിടെ ചെന്നാല്‍ ചിലപ്പോള്‍ കരിക്കുംവെള്ളമോ മുന്തിയതരം ജ്യൂസ്സുകളോ ഒന്നും കിട്ടില്ല. ഏ.സി.യുടെ തണുപ്പും കിട്ടില്ല. അതൊക്കെ അറിഞ്ഞുകൊണ്ടുവേണം പോകുന്നെങ്കില്‍ പോകാന്‍.

തിരുവഞ്ചൂരും മെഗാസ്റ്റാറും ലാലിസത്തിലെ പരിപാടിയുടെ അപാകതകളെ ന്യായീകരിക്കുകയും മോഹന്‍ലാലിനെ ന്യാ യികരിക്കുന്നതായും കാണാന്‍ സാധിച്ചു. പരിപാടിയില്‍ പാളിച്ചയല്ല പറ്റിക്കലാണ്‌ സംഭവിച്ചതെന്നാണ്‌ പൊതുജനത്തിന്റെ ഭാഷ്യം. മറ്റെവിടെയോ പാടി അത്‌ ടേപ്പിലാക്കി സ്റ്റേജില്‍ പാടിക്കുകയായിരുന്നത്രെ. ടേപ്പ്‌ പാടുന്നതനുസരിച്ച്‌ സൂപ്പര്‍ നടനുള്‍പ്പെടെയുള്ളവര്‍ ചുണ്ടനക്കുകമാത്രമാണ്‌ ചെയ്‌തതെന്നാണ്‌ അനുഭവസ്ഥരുടെയും മറ്റും വെളിപ്പെടുത്തല്‍. അങ്ങനെ ചെയ്‌തിട്ടുണ്ടെങ്കില്‍ അത്‌ ജനത്തെ പറ്റിക്കല്‍ മാത്രമല്ല മോഹന്‍ലാല്‍ ചെയ്‌തത്‌ അദ്ദേഹം വഹിക്കുന്ന സൈനീക പദവിയുടെ അന്തസ്സിന്‌ നിരക്കാത്തതുമെന്നാണ്‌ പലരുടെയും അഭിപ്രായം.

ഇപ്പോള്‍ ഇന്ത്യന്‍ സേനയില്‍ കേണല്‍ പദവിയാണ്‌ അദ്ദേഹം വഹിക്കുന്നത്‌. ഒരു സൈ നികന്‍ സത്യവും നീതിയും പുലര്‍ത്തേണ്ടവനാണെന്ന സത്യം ഇവിടെ സൂപ്പര്‍താരം ഓര്‍ക്കുന്നത്‌ നന്നെന്നാണ്‌ ഇതിനെ വിമര്‍ശിക്കുന്നവരുടെ അഭിപ്രായം. പരിപാടിമെച്ചമായില്ലായെ ന്നു പറയുന്നതിനേക്കാള്‍ കൂടുതല്‍ വിമര്‍ശനമാണ്‌ ഇതില്‍ കൂടി വ്യക്തമാകുന്നത്‌. അതെന്തായാലും ആര്‍ക്കും ഇതിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാകില്ല. കാരണം ജനത്തിന്റെ പണവും നാടിന്റെ പരിപാടിയുമാണ്‌ നാഷണല്‍ ഗെയിംസും അതിലെ പണവും. അതെടുത്ത്‌ അവരവരുടെ ഇ ഷ്‌ടത്തിനൊത്ത്‌ തട്ടിക്കളിക്കാ ന്‍ ആര്‍ക്കും അവകാശമില്ല. ഇ തൊന്നും ആരും എങ്ങുനിന്നും കൊണ്ടുവന്നതുമല്ല. അത്‌ മനസ്സിലാക്കുന്നത്‌ നല്ലത്‌. ഇത്തരം കൃത്യവിലോപവും കെടുകാര്യസ്ഥയും ഇനിയുമുണ്ടായാല്‍ അതിനെതിരെ ജനം ശക്തമായി പ്രതികരിക്കും അത്‌ ആരായാലും തങ്ങളുടെ പ്രിയ നടനായാലും പ്രിയനേതാവായാലും. അതാണ്‌ ഇപ്പോള്‍ ഇതിനെതിരെയും ഇതിനെ വിമര്‍ശിച്ചുകൊണ്ടും ജനംരംഗത്തുവരുന്നത്‌. ഇതിനെ വിമര്‍ശിച്ചുകൊണ്ടും ജനംരംഗത്തുവരുന്നത്‌. ജനത്തെ വിഡ്‌ഢികളാക്കുന്നത്‌ ഇനിയും പകല്‍ക്കിനാവുമാണെന്ന്‌ അറിയുന്നത്‌ നന്ന്‌. കാരണം ജനമാണ്‌ ഇവരെ സൂപ്പര്‍സ്റ്റാറുകളും ജനപ്രതിനിധിക ളും അധികാരികളുമാക്കുന്നത്‌. ഇവരെയൊക്കെ ജനം പ്രതിഷ്‌ഠിച്ചുകഴിയുമ്പോള്‍ അവരെ ഒന്നുനോക്കാന്‍പോലും മനസ്സുകാണിക്കാത്തവര്‍ അവരെ വിഡ്‌ഢികളാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനമെന്ന മഹാശക്തി അവരുടേതായ രീതിയില്‍ അടികൊടുത്ത്‌ മൂലക്കിരുത്തും. അവിടെ നിന്ന്‌ ഒരിക്കലും എഴുന്നേല്‍ ക്കാന്‍ കഴിയാത്ത രീതിയില്‍. കാരണം ഇന്ന്‌ ജനം വിദ്യാസമ്പന്നരും ചിന്തിക്കുന്നവരുമാണ്‌.

ആ സത്യം എല്ലാവരുമോര്‍ ക്കുന്നത്‌ നല്ലത്‌. അമ്മയെ തല്ലിയാലും അതിനെയും ന്യായീകരിക്കുന്നവര്‍ പലപ്പോഴും സത്യമെന്താണെന്ന്‌ അറിയാതെയാണെന്ന്‌ ഇതുപോലെ പല സംഭവങ്ങളും ഇന്ന്‌ ഉദാഹരണമായി കേരളത്തില്‍ നടക്കുന്നുണ്ട്‌. മയക്കുമരുന്ന്‌ ഉപയോഗിച്ചതിന്റെ പേരില്‍ ചില ചലച്ചിത്രപ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റുചെയ്‌തപ്പോള്‍ കേരളത്തിലെ ഒരു പ്രമുഖസാഹിത്യകാരന്‍ പോലീസിന്റെ ആ നടപടിയെ ചോദ്യം ചെയ്‌തുകൊണ്ട്‌ പ്രസ്‌താവന ഇറക്കിയതാ ണ്‌ മറ്റൊരുദാഹരണം. ഫ്‌ളാറ്റില്‍ അടച്ചിട്ടമുറിയില്‍ അല്‌പം മയക്കുമരുന്ന്‌ ഉപയോഗിച്ചാലോ സുഹൃത്തുക്കളായ പെണ്ണും ആണും തമ്മില്‍ സ്വകാര്യതയില്‍ എന്ത്‌ ചെയ്‌താലും ഒന്നുമില്ലെന്നുമാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായമത്രെ. അദ്ദേഹം ഒരു കാര്യം ഓര്‍ക്കുന്നത്‌ നല്ലത്‌. ഈ രാജ്യത്ത്‌ ചില നിയമങ്ങളും മറ്റുമുണ്ട്‌. അത്‌ പാലിക്കാന്‍ രാജ്യത്തെ പൗരന്‍മാ ര്‍ക്ക്‌ കടമയുണ്ട്‌. ആ നിയമം ആര്‍ക്കും ഇളവുനല്‍കുന്നില്ല. അതിന്‌ വിരുദ്ധമായ പ്രവര്‍ത്തികളുണ്ടാകുമ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കുപോകും. അതിന്‌ നിയമപാലകരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. വലിയ അറിവുനടിക്കുന്നവരുടെ വിവരക്കേടിനെ എന്താണ്‌ വിളിക്കുക.

പ്രശസ്‌തിക്കും പണത്തിനും ആളാകാനുംവേണ്ടി ഏത്‌ പരിപാടികള്‍ നടത്താനും പ്ര സ്‌താവനകള്‍ നടത്താനും കേരളത്തില്‍ ആര്‍ക്കും യാതൊരു മടിയുമില്ലായെന്നതാണ്‌ ഇതൊക്കെ തുറന്നുകാട്ടുന്നതെന്നാണ്‌ സത്യം. മഹാന്മാരായ കലാകാരന്മാരും രാഷ്‌ട്രീയനേതാക്കളും സാഹിത്യകാരന്മാരും ജീവിച്ച മണ്ണില്‍ ഇത്തരം പ്രവര്‍ത്തിക ളും പ്രസ്‌താവനകളും കേരളമെന്ന മഹത്തായ നാടിനെ കളങ്കപ്പെടുത്തുകയെന്നതാണ്‌ സത്യമത്രെ.

ബ്‌ളസന്‍ ഹൂസ്റ്റന്‍ (blessonhouston@gmail.com)
നാളീകേരത്തിന്റെ നാട്ടില്‍ എനിക്കൊരു നാഴിയിടങ്ങഴി...(ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
വായനക്കാരൻ 2015-02-24 20:08:23
ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമായിരുന്നെന്നന്തഃരംഗം
കേരളമെന്നു കേട്ടാലോ 
തിളച്ചുമറിയുന്നു രോക്ഷമെൻ ഞരമ്പുകളില്‍.........
A.C.George 2015-02-24 21:18:50
Great. Wonderful, Blesson-Houston. I applaud you. In our opinion wise we travel on the same boat. Please keep writing.These so called fake political leaders whether left or right and also the the fake cine super stars cheat and reap the benfits from own blood. We have to boycot the way we can. The common people are their slaves. What a pity?
Mathew 2015-02-25 08:14:18
വളരെ നല്ല അവലോകനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക