Image

വിക്രമിന്റെ നായികയായി ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ നയന്‍സ് എത്തുന്നു

Published on 24 February, 2015
വിക്രമിന്റെ നായികയായി ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ നയന്‍സ് എത്തുന്നു


തെന്നിന്ത്യന്‍ ഗ്ലാമര്‍ നടി നയന്‍താര ഇതാദ്യമായി സൂപ്പര്‍ നടന്‍ വിക്രമിന്റെ നായികയാവുന്നു. എ.ആര്‍ മുരുഗദോസിന്റെ സംവിധാന സഹായിയായിരുന്ന ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയന്‍സ് വിക്രമിനൊപ്പം അഭിനയിക്കുന്നത്. പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ വര്‍ഷം 'അരിമ നമ്പി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍. വിക്രം പ്രഭു ആയിരുന്നു ആ ചിത്രത്തിലെ നായകന്‍. നയന്‍താരയെയും വിക്രമിനെയും ജോഡിയാക്കി സംവിധായകന്‍ ഭൂപതിപാണ്ഡ്യന്‍ മുമ്പ് ഒരു സിനിമ ആലോചിച്ചതാണ്. രാജവേഷം എന്നായിരുന്നു ആ പ്രൊജക്ടിന്റെ പേര്. എന്നാല്‍ ചില പ്രത്യേക കാരണത്താല്‍ ആ സിനിമ യാഥാര്‍ത്ഥ്യമായില്ല.

ഐ എന്ന സിനിമയുടെ വിജയം വിക്രമിന്റെ താരമൂല്യം വല്ലാതെ ഉയര്‍ത്തിയിട്ടുണ്ട്. വമ്പന്‍ സിനിമകളാണ് ഇപ്പോള്‍ വിക്രമിനെ തേടിയെത്തുന്നത്. വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത '10 എണ്‍റതുക്കുള്ളേ' എന്ന സിനിമ പൂര്‍ത്തിയായിക്കഴിഞ്ഞു. ഗൗതം വാസുദേവ് മേനോന്‍ തന്റെ  അടുത്ത ചിത്രത്തിലെ നായകനായും വിക്രമിനെയാണ് തീരുമാനിച്ചിരിക്കുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക