Image

ആദ്യസമാഗമം (കവിത: ഡോക്‌ടര്‍ (മേജര്‍) നളിനി ജനാര്‍ദ്ദനന്‍)

Published on 23 February, 2015
ആദ്യസമാഗമം (കവിത: ഡോക്‌ടര്‍ (മേജര്‍) നളിനി ജനാര്‍ദ്ദനന്‍)
വിണ്ണിലെ നീലാരാമവീഥിയിലൊരായിരം
കുങ്കുമപ്പൂക്കള്‍ പൂക്കുമാസന്ധ്യയില്‍
ആവര്‍ണ്ണരാജിയിലാ മുഗ്‌ദ്ധവേളയില്‍
മന്മനോമുകുളം മന്ദം വിരിഞ്ഞീടവേ
ആ സന്ധ്യയെ പ്രേമസുരഭിലമാമൊര-
നുഭൂതിയാക്കി നമ്മുടെയാദ്യസമാഗമം
നിന്‍ നീലാപാംഗങ്ങളേയും തേന്മലര-
മ്പുകളെന്നിലെ ലജ്ജയെ തൊട്ടുണര്‍ത്തി മെല്ലെ
കോമളമാം നിന്നാകാരഭംഗിയോ വീണാ-
നിനാദം പോലെതിമധുരമാം തേന്മൊഴിയോ
എന്നെ നിന്നടിമയാക്കി മല്‍പ്രാണനാഥാ
നിന്നിലലിഞ്ഞുപോയെന്‍ ലോലഹൃദയം
ശാരദാപൗര്‍ണ്ണമി മൃദുഹാസം പൊഴിയ്‌ക്കുമീ
ഏകാന്തമനോഹര രജനികളില്‍
പുഷ്‌പസുഗന്ധമൊഴുകുമീ യാമങ്ങളില്‍
അനഘമൊരോമല്‍ സ്വപ്‌നംപോലെന്നില്‍ നീ
നിറയവേ ദേവാ മമ ഹൃദയം പ്രേമാര്‍ദ്രം
ഓര്‍ക്കുന്നു വീണ്ടും ഹൃദ്യമാം ആദ്യസമാഗമം.
ആദ്യസമാഗമം (കവിത: ഡോക്‌ടര്‍ (മേജര്‍) നളിനി ജനാര്‍ദ്ദനന്‍)
Join WhatsApp News
വിദ്യാധരൻ 2015-02-24 21:00:27
ആ നിമിഷത്തിന്റെ നിർവൃതിയിൽ 
ഞാനൊരാവണി തെന്നലായി മാറി 
ആയിരം ഉന്മാദ രാത്രിതൻ ഗന്ധം 
ആത്മദളത്തിൽ തുളുമ്പി  (ശ്രീകുമാരൻതമ്പി )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക