Image

ഇടിച്ചക്കപ്ലാമൂട്‌ പോലീസ്‌ സ്‌റ്റേഷന്‍ (കഥ: തമ്പി ആന്റണി)

Published on 23 February, 2015
ഇടിച്ചക്കപ്ലാമൂട്‌ പോലീസ്‌ സ്‌റ്റേഷന്‍ (കഥ: തമ്പി ആന്റണി)
ഇടിച്ചക്ക പ്ലാംമൂട്‌ ഇന്ന്‌ കേരളത്തിലുള്ള ഏക ഓണം കേറാമൂലയാണന്നാണ്‌ പറയപ്പെടുന്നത്‌. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജോലിക്കാരാരും പോകാനിഷ്ട്‌ടപെടാത്ത ഒരു സ്ഥലം. അവിടെ ഒരു പോലീസ്‌ സ്‌റെഷനും പോസ്റ്റ്‌ ഓഫീസും  പിന്നെയൊരു പലചരക്കു കടയും ഉണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാലും പ്രധാനപ്പെട്ട സ്ഥാപനം അവിടുത്തെ പോലീസ്‌ സ്‌റ്റേഷന്‍ തന്നെയാണ്‌. മുറ്റത്തെ മതിലില്‍ ഇടിച്ചക്ക പ്ലാംമൂട്‌ പോലീസ്‌ സ്‌റ്റേഷന്‍ എന്ന ഒരു ബോര്‍ഡില്ലെങ്കില്‍ ഒറ്റനോട്ടത്തില്‍ ഒരു പഴെയ ഓടിട്ട വീടാണെന്നേ തോന്നൂ.

അതുവഴി പോകുന്നവര്‍ ആ മരചില്ലകള്‍ക്കിടയില്‍ കാറ്റില്‍ ഒളിച്ചുകളിക്കുന്ന ആ നെയിം ബോര്‍ഡ്‌ കാണാനുള്ള സാദ്ധ്യത വളെരെ കുറവാണ്‌. ചുറ്റും കുറെ മാവുകളും പൊന്തക്കാടുകളും ഇടകലര്‍ന്നു നില്‍ക്കുന്നതുകൊണ്ട്‌ ഒരു ഫോറസ്റ്റ്‌ റേഞ്ചര്‍ ഒഫീസാണെന്നു തെറ്റിദ്ധരിക്കാനും ഇടയുണ്ട്‌. മെയിന്‍ റോഡിലേക്ക്‌ ഒരു പൊട്ടിപൊളിഞ്ഞ മെറ്റല്‍ റോഡുണ്ട്‌ . അതവസാനിക്കുന്നിടത്ത്‌ തുരുബു പിടിച്ച ഗൈറ്റും ഒരു അരമതിലും കാണാം. മതിലില്‍ അവിടവിടെ സിമിന്‍റ്‌ ഇളകി പോയിട്ടുണ്ടെങ്കിലും ഉള്ള സ്ഥലത്ത്‌ `ഇവിടെ പരസ്യം പതിക്കരുത്‌` എന്നഴുതിവെച്ചിട്ടുണ്ട്‌. അതിന്‍റെ തൊട്ടുതാഴെ ഏതോ സോപ്പ്‌ കബനിയുടെ പരസ്യം നല്ല കടുത്ത കളറില്‍ തന്നെ വരച്ചിട്ടുണ്ട്‌.

അകത്തേക്കൊന്നു കടന്നാലോ . പൊക്കം കുറഞ്ഞ എസ. ഐ.യെക്കൂടാതെ ഒരു വനിതാ ഹെഡ്‌ കോണ്‍സ്റ്റബിളും പണീഷ്‌മെന്‍റ്‌ ട്രാന്‍സഫര്‍ മേടിച്ചു വന്ന മൂന്നു പോലീസുകാരുമാണുള്ളത്‌. എസ.ഐ. തോമസ്  സാര്‍ ഏഡ്‌ മൂത്ത്‌ ഇന്‍സ്‌പെക്ട്‌ടര്‍ ആയതാണെന്നും നാട്ടുകാര്‍ക്കെല്ലാം അറിയുകയും ചെയ്യാം. അതിന്‍റെ അപകര്‍ഷതാബോതം തോമസ്  സാറിനുണ്ടുതാനും . പക്ഷേ അതൊന്നും പുറത്തു കാണിക്കറില്ലെന്നു മാത്രമല്ല. അതിപ്പം അറിഞ്ഞാലും തോമാച്ചന്‌ ഒരു ചുക്കുമില്ല എന്ന രീതിയിലാണ്‌ പെരുമാറ്റം .

ആ സ്‌റ്റേഷനില്‍ ആര്‍ക്കും പരാതിയുമായി ചെല്ലാം. പക്ഷെ കേസെടുക്കുമെന്ന്‌ സ്വപനത്തില്‍ പോലും വിചാരിക്കേണ്ട. അഥവാ അങ്ങെനെ എടുക്കേണ്ടി വന്നാല്‍തന്നെ എതിര്‍ കഷിയോടു സംതിങ്ങ്‌ മേടിച്ച്‌ ഒതുക്കും. അതുകൊണ്ടാണ്‌ അവിടുത്തെ എസ. ഐ. ശ്രീമാന്‍ തോമസ്  സാറിനു സംതിങ്ങ്‌ തോമസ്‌ എന്ന പേരു വീണതും.

പോലീസ്‌കാര്‍ കുഞ്ഞിമുഹമ്മദ്‌, അയ്യപ്പന്‍പിള്ള, തങ്കപ്പാന്‍നായര്‍, അവരെ ത്രിമൂര്‍ത്തികള്‍ എന്നാണു നാട്ടുകാര്‍ വിളിക്കുന്നത്‌. അത്‌ പോരാഞ്ഞിട്ട്‌ വല്ല്യ സുന്ദരീയൊന്നുമല്ലെങ്കിലും ഒരാനച്ചന്തമുള്ള വനിതാപോലീസും. നേരേ ചൊവ്വേ എഴുതാനും വായിക്കാനും അറിയാവുന്ന ഒരേ ഒരാള്‍ ആ ഏലമ്മ ഇല്ലിക്കല്‍ എന്ന ആ ഹെഡ്‌ കോണ്‍സ്റ്റബിള്‍ ആണ്‌. പഴെയ ഒരു വോളിബോള്‍ താരമാണെന്ന്‌ ആരോ പറഞ്ഞറിയാം. അതുകൊണ്ട്‌ പത്താം ക്ലാസില്‍ തോറ്റിട്ടും പൊലീസായി. പത്താം ക്ലാസ്സില്‍ തൊറ്റിട്ടു സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റിയ ആദ്യത്തെ വനിതാ പോലീസ്‌ ഏലമ്മയന്നെന്നാണ്‌ അയ്യപ്പന്‍പിള്ള അവിടെ വരുന്നവരോടൊക്കെ പറയാറുമുണ്ട്‌ . അതില്‍ അയ്യപ്പന്‍പിള്ളയോട്‌ ഏലമ്മക്ക്‌ അതിയായ കലിപ്പുമുണ്ട്‌.

 എന്നാലും തമ്മില്‍ ഭേദം  തൊമ്മന്‍ തന്നെയെന്നു പറഞ്ഞപോലെയാ. ആ പോലീസ്‌ സ്‌റ്റേഷനില്‍ ഏറ്റവും ഐ.ക്യു. ഉള്ളത്‌ ഏലമ്മക്കുതന്നെയാ. ഏലമ്മക്ക്‌ ചീട്ടുകളിയില്‍ താല്‌പ്പര്യമില്ലാത്തതുകൊണ്ട്‌ എന്തെങ്കിലും തുടര്‍ക്കഥ വായിച്ചു കൊണ്ടിരിക്കും. ആണ്‍ പോലീസുകാരായ ത്രിമൂര്‍ത്തികള്‍ക്ക്‌ മിക്കവാറും പകല്‍ സമയങ്ങളില്‍ ചീട്ടുകളിയാണ്‌ പതിവ്‌ എന്ന്‌ പ്രത്യകം പറയേണ്ടതില്ലല്ലോ . ചില പ്രത്യേക സാഹചര്യങ്ങളില്‍ മുതല്‍ മുടക്കില്ലാത്ത മദ്യപാനവുമുണ്ട്‌. അത്‌ വളെരെ
സകരമായ മുഹൂര്‍ത്തങ്ങളുമാണ്‌ . അതൊക്കെ നിയമത്തിന്‌ നിരക്കാതതാണെങ്കിലും പറയാതിരുന്നാല്‍ ഈ കഥക്ക്‌ ഒരു സത്യസന്ധത ഇല്ലാതെയാകും .

ചുരുക്കത്തില്‍ പറഞ്ഞാല്‍ ആ നാട്ടില്‍ പല വര്‍ഷങ്ങളായി ആര്‍ക്കും ഒരു പരതിയുമില്ല അതുകൊണ്ട്‌ കെസുമില്ല.

`ഇതെന്താ മാവേലിനാടോ കള്ളവുമില്ല ചതിവുമില്ല `

എന്ന്‌ സരസമായി ചോദിച്ചത്‌ മാറ്റാരുമല്ല കേരള സംസ്ഥാനെത്തെ പൊതുമരാമത്തു മന്ത്രി അബൂബേക്കറാണ്‌. അതും ഏതോ ഒരു കലുങ്ക്‌ ഉ
ല്‍ഘാടനം ചെയാന്‍ ഇടിച്ചക്കപ്ലാമ്മൂട്ടില്‍ വന്നപ്പോള്‍. അന്നാണ്‌ സംതിങ്ങ്‌ തോമസ്‌ എന്ന എസ. ഐ. ആദ്യമായി യുണിഫോമിട്ടു നാട്ടുകാര്‍ കണ്ടത്‌.ല്‍ഘാടനം കഴിഞ്ഞ്‌ മന്ത്രി പോയപ്പോഴേ തോമസാര്‍ സ്ഥലം വിട്ടു. അതും ആ പഴേയ സൈക്കിളില്‍. ഒരു പരിതസ്ഥിതി സ്‌നേഹി കൂടിയായ തോമാസാര്‍ മിക്കവാറും പോലീസ്‌ സ്‌റ്റെഷനിലേക്ക്‌ സൈക്കളില്‍ ആണ്‌ സവാരി. സര്‍ക്കാരു വക ഒരു പഴെയ ജീപ്പ്‌ പോലീസ്‌ സ്‌റ്റേഷന്‍റെ മുറ്റത്ത്‌ കിടപ്പുണ്ടെങ്കിലും െ്രെഡവര്‍ ഇല്ലാത്തതുകൊണ്ട്‌ അത്യാവശ്യ കാര്യത്തിനെ ഓടിക്കാറുള്ള. അതും ഓടിക്കാനറിയാവുന്ന ഒരേ ഒരാള്‍ തങ്കപ്പന്‍ നായരാണ്‌. അതുമാത്രമല്ല അങ്ങിനെയുള്ള പത്രാസൊന്നും തോമസ്സാറിനിഷ്ടവുമല്ല. സാധാരണ വേഷമായ മുണ്ടും ഷര്‍ട്ടുമിട്ട്‌ കുറുക്കു വഴിക്കാണ്‌ പോക്ക്‌. കാരണം ഒറ്റ നോട്ടത്തില്‍ ആരും തിരിച്ചറിയുന്നത്‌ അദ്ദേഹത്തിനിഷ്ടമല്ല. ഹാന്‍ഡിലില്‍ ഒരു കാക്കി സഞ്ചി കാണും. അത്‌ കഷത്തില്‍ ചുരുട്ടി വെച്ചോണ്ടാണ്‌ സ്‌റ്റെഷനിലേക്ക്‌ കയറുക. യുണിഫോം അതിനകത്താണ്‌. അതിട്ടു കണ്ടിട്ടുള്ള പോലീസ്‌ കാര്‍ തന്നെ ചുരുക്കം. പിന്നെയല്ലേ നാട്ടുകാര്‍ .

അങ്ങെനെ വലിയ കുഴപ്പമില്ലതെ ശാന്തിയും സമാധാനവുമായി കഴിഞ്ഞ പോലീസ്‌ സ്‌റ്റേഷനിലെ മറ്റൊരു സാധാരണ ദിവസം. ഒരു ഉറക്കത്തില്‍ കുംഭകര്‍ണനായ സംതിംഗ്‌ തോമസ്‌ അകത്തെ െ്രെപവറ്റ്‌ മുറിയില്‍ കിടന്ന്‌ കൂര്‍ക്കം വലിച്ചുറങ്ങുന്നു.
ത്രിമൂര്‍ത്തികള്‍  തകൃതിയായ ചീട്ടുകളി . അതും കാഷ്‌ വെച്ചുള്ള കീച്ച്‌ . എന്തുചെയാം വേലി തന്നെ വിളവു തിന്നുന്നു അല്ലാതെന്തു പറയാന്‍. അപ്പോഴാണ്‌ ആ ഫോണ്‍ ബെല്‍ അടിച്ചത്‌. ത്രിമൂര്‍ത്തികള്‍ അതു ശ്രദ്ധിക്കുന്നതെയില്ല. എലമ്മയാണെങ്കില്‍ വായനയില്‍ത്തന്നെ മുഴുകിയിരിക്കുന്നു. കുറേനേരം ബെല്‍ അടിക്കുന്നതുകെട്ടു സംതിങ്ങ്‌ തോമസ്‌ ഉറക്കച്ചടവോടെ വേച്ചു വേച്ചു വന്നു വാതിക്കല്‍ നിന്നിട്ട്‌ അല്‍പ്പം സ്വരമുയര്‍ത്തി ഉറക്കം പോയതിലുള്ള ദേഷ്യത്തില്‍ .

` എന്റെ എലമ്മേ എത്രനേരമായി ആ ഫോണ്‍ കിടന്നടിക്കുന്നു ഒന്നെടുത്തുനോക്ക്‌. വല്ല മന്ത്രിയും അവന്റെ അമ്മേടെ പതിനാറടിയന്തിരത്തിന്‌ ഇങ്ങോട്ട്‌ വരുന്നുണ്ടായിരിക്കും. ഹോ നാശങ്ങള്‍ ഒന്ന്‌ സമാധാനമായിട്ടുറങ്ങാന്‍ പോലും സമ്മതിക്കില്ല.`

എന്നു പറഞ്ഞ്‌ വീണ്ടും മാളത്തിലേക്ക്‌ ഒളിക്കുന്നു. അപ്പോഴേക്കും ഫോണ്‍ നിശബ്ദമായിരുന്നു എങ്കിലും വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി. ഏലമ്മ രണ്ടും കല്‍പ്പിച്ചു ഫോണ്‍ എടുക്കുന്നു.

` ഹലോ ..ഹലോ ...ആരാ . വല്ല പരാതിയുമാണെങ്കില്‍ നേരിട്ട്‌ വരണം. `
പെട്ടന്ന്‌ ഏലമ്മ ഒന്നു ഞെട്ടി . സര്‍ സര്‍ ..സോറി എന്നു പറഞ്ഞ്‌ നിന്ന നിപ്പില്‍ ഒരു സലൂട്ട്‌ അടിക്കുന്നു. അപ്പോഴാണ്‌ ചീട്ടുകളി സംഘം ശ്രദ്ധിക്കുന്നത്‌ . എന്തോ സീരിയസ്‌ ആയ കാര്യമാണെന്ന്‌ മനസിലാക്കുന്നു. ഏലമ്മ ഫോണ്‍ താഴെ വെച്ചിട്ട്‌ എല്ലാവരോടുംകൂടി ഉറക്കെ പ്രഖ്യാപിക്കുന്നു.

` എസ.പി. അദ്ദേഹമാ വിളിച്ചത്‌. എല്ലാത്തിന്റെയും തൊപ്പി തെറിക്കാന്‍ സമയമായി സൂഷിച്ചോ. അല്ലെങ്കില്‍ എവിടുന്നെങ്കിലും ഒരു കേസ്‌ ഉണ്ടാക്കിക്കോ`

` ഇല്ലാത്ത തൊപ്പി തെറിക്കുമോ ഏലമ്മേ. ആകെ ഒരു തോപ്പിയുള്ളത്‌ ഏലമ്മക്കാ. അതു തെറിക്കാതെ നോക്കിയാല്‍ മതി `

തങ്കപ്പന്‍ നായരാണ്‌ പറഞ്ഞത്‌ . ചീട്ടുകളി സംഘം ആര്‍ത്തുചിരിച്ചു

` ഇങ്ങെനെ പൊട്ടിച്ചിരിച്ചും ചീട്ടുകളിച്ചും തമാശും പറഞ്ഞിരുന്നോ ഞാന്‍ സ്ഥലംമാറ്റം മേടിച്ചു സ്ഥലം കാലിയാക്കും. ആഭ്യന്തിരമന്ത്രി നേരിട്ട്‌ അന്ന്വഷണത്തിനു വരുന്നുണ്ടെന്നാ എസ്‌പി അദ്ദേഹം പറഞ്ഞത്‌. ഉടനെ ഒരു കേസുണ്ടാക്കിയില്ലെങ്കില്‍ പോലീസ്‌ സ്‌റ്റേഷന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും.`

ചീട്ടുകളിക്കുന്നതിനിടയില്‍ കുഞ്ഞു മുഹമ്മെദു ഒരു കള്ളച്ചിരി ചിരിച്ചു. ഏലമ്മക്കിട്ടൊരു ചെറിയ കൊട്ടു കൊടുത്തു.

` അതിപ്പം ഏലമ്മ  ഒന്നു മനസുവെച്ചാല്‍ പുഷ്‌പം പോലെ കൈകാര്യം ചെയാനുള്ളതല്ലേയുള്ളൂ`
` തേ ..കുഞ്ഞിമുഹമ്മദെ ആ വെള്ളമങ്ങു വാങ്ങി വെച്ചേര്‌ . ഏലമ്മ ഇല്ലിക്കലിന്റെ സ്വഭാവം അറിയാമെല്ലോ'

കുഞ്ഞിമുഹമ്മദ്‌ ചെറുതായിട്ടൊന്നു ചമ്മി .

' ഓ.. ഈ ഏലമ്മയോട്‌ ഒരു തമാശ പോലും പറയത്തില്ല `

അതു ശ്രദ്ധിക്കാത്ത മട്ടില്‍ ഏലമ്മ വീണ്ടും ആഴ്‌ച്ചപതിപ്പിലേക്ക്‌ നോക്കി എന്തോ രെസംപിടിച്ചു വീണ്ടും വായിച്ചുതുടങ്ങി.
അപ്പോഴാണ്‌ പുരുഷ പോലീസുകള്‍ക്ക്‌ ഒരു പുനര്‍ ചിന്ത ഉണ്ടായത്‌ എങ്ങെനെയെങ്കിലും ഒരു കേസുണ്ടാക്കണം. അതിനുള്ള വഴിയെപ്പറ്റി ആലോചിച്ചു . അവസാനം അത്‌ അയ്യപ്പന്‍പിള്ള ഏറ്റെടുത്തു. നാളതന്നെ ഒരു കേസിനുള്ള വകുപ്പ്‌ ഉണ്ടാക്കിയിരിക്കും.

അടുത്ത ദിവസം പകല്‍ ഉച്ച സമയം അതായത്‌ തിരുവോണത്തിന്റെ തലേദിവസം.

വരാന്തയില്‍ ഉറങ്ങിക്കിടന്ന ചാവാലിപ്പട്ടി കുരക്കുന്നതുകെട്ടു തങ്കപ്പന്‍ നയരും കുഞ്ഞിമുഹമ്മദും കൂടി ജനാലയില്‍ കൂടി ഒന്നെത്തിനോക്കുന്നു . അപ്പോഴേക്കും മെയിന്‍ റോഡില്‍നിന്ന്‌ ഇരുബ്‌ ഗൈറ്റും കടന്ന്‌ അയ്യപ്പന്‍ പിള്ള ഒരു പ്രതിയുമായി വരാന്തയില്‍. പ്രതി സൈക്കിള്‍ ഉന്തിക്കൊണ്ടാണ്‌ കൂടെ വരുന്നത്‌. തൊട്ടു പിറകെ ലാത്തിയുമായി അയ്യപ്പന്‍പിള്ള. അകത്തോട്ടു വന്നപ്പോഴേ തങ്കപ്പന്‍ നായര്‍ക്കും കുഞ്ഞുമുഹമ്മദിനും ഒരു പുതിയ ഇരയെ  കിട്ടിയതിന്റെ സന്തോഷം. പാവം പ്രതി കാര്യമെന്തെന്നറിയാതെ അന്തംവിട്ടു നില്‌ക്കുന്നു. കുഞ്ഞുമഹമ്മദ്‌ അകത്തേക്ക്‌ നോക്കി ഉച്ചത്തില്‍ .

`തോമസാറെ പ്രതിയെക്കിട്ടി `

തോമാസാര്‍ പതിവുള്ള ആ പകല്‍ ഉറക്കത്തില്‍നിന്നു ചാടിയെഴുനേറ്റു യുനിഫോമിട്ടു . ഒരു ലാത്തിയും എടുത്ത്‌ റെഡിയായി പുറത്തേക്കു വന്നു. എന്നിട്ടോരലര്‍ച്ചയായിരുന്നു.

`ഇങ്ങോട്ട്‌ മാറിനില്‍ക്കെടാ നായിന്റെ മകനെ `
`സാറെ ഇവന്‍ ലൈറ്റില്ലാതെ സൈക്കിളില്‍ പോകുന്നു`
`ഓ അതുശരി സൈക്കിളിനു ലൈറ്റില്ല അല്ലേ ..ഏലമ്മേ ഇവന്റെ പേരില്‍ ഒരു ചാര്‍ജ്‌ഷീറ്റ്‌ എഴുതിക്കോ `

ഇതുവരെ ഒന്നും മിണ്ടാതിരുന്ന ഏലമ്മ പെട്ടെന്നിടെക്ക്‌ കയറി പറഞ്ഞു.

` അല്ല സാര്‍ ഈ പട്ടാ പകെലെന്തിനാ തോമാസാറെ ലൈറ്റ്‌ `

തോസാറിനു ദേഷ്യം വന്നു.
` ഏലമ്മ ഇതില്‍ ഇടപെടേണ്ട ഇത്‌ ആണുങ്ങള്‍ തമ്മിലുള്ള കാര്യമാ `
ഒരു കേസെങ്കിലും ചാര്‍ജ്‌ ചെയ്‌തില്ലെങ്കില്‍ പോലീസ്‌ സ്‌റ്റേഷന്‍ പൂട്ടാനുള്ള വകുപ്പുണ്ടെന്നറിയാവുന്നതുകൊണ്ട്‌ മാത്രം ഏലമ്മ കൂടുതലൊന്നും പറഞ്ഞതുമില്ല.
പ്രതി ആകെ പരുങ്ങലിലാണ്‌ . അതുകൊണ്ട്‌ സംതിങ്ങ്‌ തന്നെ ചോദ്യം ചെയാന്‍ തീരുമാനിച്ചു.

`നിന്റെ പേര്‌ പറയെടാ റാസ്‌ക്കല്‍ `
നീലാംബരാൻ 
`നാടെവിടെ`
`നീലേശ്വരം`
`എവിടെ പോയതാട ലൈറ്റില്ലാത്ത സൈക്കിളില്‍ `
`ഒരു സിനിമക്ക്‌ പോയതാ സര്‍`
`ഏതു സിനിമാക്കാടാ റാസ്‌ക്കല്‍`
`നീലക്കിളികള്‍ `

തോമസ്‌സാര്‍ നീലാംബരനെ അടിമുടി ഒന്നു നോക്കിയിട്ട്‌. എല്ലാവരോടുംകൂടി .
` ഇവനാകെപ്പാടെ ഒരു നീലയാനെല്ലോ ഇവനെയൊക്കെ വെറുതെ വിട്ടാല്‍ നാളെ ഇവനായിരിക്കും നീലപ്പടത്തിന്റെ ബ്രാന്‍ഡ്‌ അബാസിഡര്‍. എടാ കുഞ്ഞു മുഹമ്മദെ ഈ നീലാംബരനെ അകത്തു കൊണ്ടുപോയി ആ സ്‌പെഷ്യല്‍ ആയുര്‍വേദ ചികിത്സ കൊടുത്തേര്‌ . ആ പിന്നെ ആ സൈക്കിള്‍ മാത്രം എന്‍റെ മുറിയില്‍ വെച്ചേര്‌ `

കഞ്ഞുമുഹമ്മദും തങ്കപ്പന്‍ നായരും കൂടി നീലാംബരനെ പൊക്കിയെടുത്ത്‌ അകത്തേക്ക്‌ ആനയിക്കുന്നു. അതിനു ശേഷം നീലാംബരന്റെ അടികൊണ്ടുള്ള നിലവിളി കേള്‍ക്കാം. തോമസാര്‍ വീണ്ടും അകത്തെ മുറിയിലേക്കു കയറി വാതിലടച്ചു.

അപ്പോഴാണ്‌ സ്‌റ്റേഷന്റെ മുറ്റത്ത്‌ ഉറങ്ങിക്കിടന്ന ചാവാലി പട്ടി കുരച്ചത്‌ . ആരോ വരുന്നുണ്ടെന്നതിന്റെ സൂചനയാണത്‌ എന്ന്‌ മനസിലായ പോലീസ്‌ സേന ഒന്നുനര്‍ന്നെഴുനേറ്റു. ആകെ ബഹളം . ചീട്ടൂ എല്ലാം വാരി മേശവലിപ്പിലേക്കിട്ടു. അയ്യപ്പന്‍പിള്ള തോമസ്‌ സാറിന്റെ കതകില്‍ മുട്ടുന്നു. ഒച്ചയും ബഹളവും കേട്ട്‌ കുഞ്ഞിമുഹമ്മദ്‌ നീലാംബരനെ ലോക്കപ്പിലാക്കി എന്തോ നേടിയ മട്ടില്‍ പുറത്തേക്കു വന്നു.
` തോമസ്‌ സാറേ ആകെ കുഴപ്പമായി. എസ.പി. അദ്ദേഹമാണ്‌ വേഗം റെടിയായിക്കോ `

തോപ്പിക്കും യുനിഫോമിനുമായി ത്രീമൂര്‍ത്തികള്‍ നെട്ടോട്ടമോടുന്നു. അതുകണ്ട്‌ യുനിഫോമിട്ട ഏക പൊലീസായ ഏലമ്മ ഇല്ലിക്കല്‍ പൊട്ടിച്ചിരിക്കുന്നു . മുറ്റത്ത്‌ കാറു വന്നുനില്‍ക്കുന്ന ശബ്ദം കൂടി കേട്ടപ്പോള്‍ ആകെ അങ്കലാപ്പായി . ചാവാലി പട്ടിയാനെങ്കില്‍ കുരയോട്‌ കുര
.
` അതുപിന്നെയങ്ങെനെയല്ലേ . കള്ളന്മാരെ കണ്ടാല്‍ ഏതു പട്ടിക്കും തിരിച്ചറിയാം `
കുഞ്ഞു മുഹമ്മദ്‌ ആണ്‌ പറഞ്ഞത്‌.
` നിര്‍ത്തടാ കുഞ്ഞിമുഹമ്മദെ നിന്റെ ഒടുക്കത്തെ ഒരു തമാശ . വെടിവരുബോഴാ അവന്‍റെ അമ്മേടെ കോണ്ഗ്രസ്‌ `

എല്ലാവരും ഒരുതരത്തില്‍ യുനിഫോമിട്ടു എന്നു പറയാം അപ്പോഴേക്കും തങ്കപ്പന്‍ നായരുടെ തൊപ്പി കാണാനില്ല . എവിടുന്നോ കിട്ടിയ പഴെയ തോപ്പിയെടുത്തു തലയില്‍ വെക്കുന്നു. അപ്പോഴേക്കും കുഞ്ഞിമുഹമ്മദിന്റെ അലര്‍ച്ച.

` എടാ അതാ ചത്തുപോയ രാമന്‍ നായരുടെ തൊപ്പിയാ

തങ്കപ്പന്‍ നായര്‍ അതെടുത്ത്‌ ഒരേറ്‌. അപ്പോഴേക്കും ആള്‍ വതുക്കെലെത്തിക്കഴിഞ്ഞു. എല്ലാവരും ഒന്നിച്ചൊരു സലൂട്ട്‌. ബഹളത്തിനിടയില്‍ അയ്യപ്പന്‍ ചവിട്ടിയത്‌ കുഞ്ഞുമുഹമ്മെദിന്റെ കാലില്‍ .

` എന്റമ്മേ എന്റെ കാല്‌ '

കുഞ്ഞിമുഹമ്മെദ്‌ വേദനകൊണ്ട്‌ പുളഞ്ഞെങ്കിലും എല്ലാം സഹിച്ചു ഒരു സലൂട്ട്‌ പാസാക്കി.
അപ്പോഴാണ്‌ അവര്‍ക്ക്‌ പറ്റിയ അമളി അവര്‍ക്ക്‌ മനസിലായത്‌. മുബെങ്ങും കണ്ടിട്ടില്ലാത്ത ഒരാള്‍. കൈയില്‍ ഒരു പ്ലാസ്റ്റിക്‌ ബാഗമുണ്ട്‌ . നല്ല ഫോമിലാണ്‌ . നിക്കുന്ന നില്‍പ്പില്‍ ഒരാട്ടമുണ്ട്‌ . ചുറ്റും ആകെ ഒന്നു നോക്കിയിട്ട്‌ . എല്ലാവരോടുംകൂടി .

` എന്നെ അത്രക്കങ്ങു മനസിലായില്ലെന്നു തോന്നുന്നു. ഞാനാണ്‌ ഇട്ടൂപ്പുചേട്ടന്‍. അമേരിക്കാന്‍ റിട്ടേണ്‍ `

ഏലമ്മ ബഹുമാനപുരസം എഴുനേറ്റ്‌ അടുത്ത്‌ ചെന്ന്‌ സ്വയം പരിചയപ്പെടുത്തി .

` ഞാന്‍ ഏലമ്മ ഇല്ലിക്കല്‍ ഹെഡ്‌ കോണ്‍സ്റ്റബിള്‍ . വല്ല പരാ
തിയും ബോതിപ്പിക്കാനാനെങ്കില്‍ ഒന്നെഴുതി തന്നാല്‍ മതി `

` പരാതിയോ എനിക്കോ? അതുകൊള്ളാം പരാതി പേടിച്ചാ അമേരിക്കേന്നു ഇങ്ങോട്ടു വന്നത്‌. ഇവിടെ ചീട്ടുകളിയുണ്ടെന്നു ആരോ കവലയില്‍ പറയുന്നത്‌ കേട്ടു. അപ്പോള്‍ തന്നെ ഒന്നു കൂടിയാല്‍ കൊള്ളാമെന്നു തോന്നി. അപ്പത്തന്നെ ജോണിയേയും കൊണ്ട്‌ ഇങ്ങോട്ടു പോന്നു.`

പെട്ടന്ന്‌ ചുറ്റും നോക്കിയിട്ട്‌ പിള്ളേച്ചന്‍ `അപ്പോള്‍ ജോണിയെവിടെ ചേട്ടാ `
എല്ലാവരുകൂടി ചിരിച്ചെങ്കിലും ആര്‍ക്കും മനസിലായില്ലന്നുല്ലതാണ്‌ സത്യം. തെല്ലോരാകാംഷയോടെ കണ്ണില്‍ കണ്ണില്‍ നോക്കി. ഉടനെ ഇട്ടൂപ്പ്‌ചേട്ടന്‍ കൈലിരുന്ന ബാഗില്‍ നിന്ന്‌ ജോണി വക്കാറിന്റെ കുപ്പി പൊക്കിപ്പിടിച്ച്‌ കാണിച്ചു. എല്ലാവരുടെയും മുഖം ചന്ദ്രബിബം പോലെ പ്രകാശിച്ചു. ഇടൂപ്പു ചേട്ടനെ ബെഹുമാനപുരസം കസേരയില്‍ ഇരുത്തി. കുഞ്ഞു മൊഹമ്മെദ്‌ നേരത്തെ നല്ല പരിചയമുണ്ടെന്ന വ്യാജേന തോമസ്‌ സാറിനോടായി. അകത്തേക്കു നോക്കി ഉറക്കെ പറഞ്ഞു .

` സാറേ നമ്മുടെ ഇട്ടൂപ്പു ചേട്ടന്‍ വന്നിരിക്കുന്നു അമേരിക്കന്‍ റിട്ടേണ്‍ `

നോക്കണേ കള്ളിന്‍റെ ഒരു ശക്തി.സംതിങ്ങ്‌തോമസ്‌ ആദ്യം കണ്ടത്‌ ജോണി വാക്കര്‍ ആണ്‌ . ഏലമ്മക്കാനെങ്കില്‍ എങ്ങെനെയെങ്കിലും അവിടുന്ന്‌ ഒന്നു രെക്ഷ പെട്ടാല്‍ മതിയെന്നെയുള്ളൂ . പതുക്കെ ബാഗും കുടയുമെടുത്ത്‌ പോകാന്‍ തിടുക്കം കാട്ടുന്നു. അതു കണ്ടിട്ട്‌ ഇട്ടൂപ്പുചേട്ടന്‍ .

` അല്ല മോളിതെങ്ങോട്ടാ നമുക്കൊന്നാഘോഷിച്ചിട്ടു പോകാം ഓണക്കാലമല്ലേ `
` മോളോ ആരുടെ മോള്‌ . ഞാന്‍ തന്റെ കൊച്ചുമോളൊന്നുമല്ല ചുമ്മാ കേറി മോളെന്നു വിളിക്കാന്‍. സ്ഥലം ഹെഡ്‌ കോണ്‍സ്റ്റബിള്‍ ഏലമ്മ ഇല്ലിക്കല്‍ `

ഇട്ടൂപ്പ്‌ ചേട്ടന്‍ വേച്ച്‌ വേച്ച്‌ വീഴാന്‍ പോയപ്പോള്‍ തോമസാറും തങ്കപ്പന്‍ പള്ളയും കൂടി കസേരയില്‍ പിടിച്ചിരുത്തി . ഇട്ടൂപ്പ്‌ ചേട്ടന്‍ വീണ്ടും ചാടി എഴുനേറ്റ്‌ അഴിഞ്ഞുപോയ മുണ്ടില്‍ പിടിച്ചുകൊണ്ട്‌ .

` അല്ല ഈ പെങ്കൊച്ചു കിടന്നങ്ങു വിളയുകയാനെല്ലോ . ചൂടാകാതെ ഇല്ലിക്കലെ ഞാനൊരു തമാശ പറഞ്ഞതല്ലേ`
' ദേ .. കിളവാ മര്യദക്കു വര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍ പൊക്കിയെടുത്തു അകത്തിടും `
ദേഷ്യപ്പെട്ട്‌ ഇറങ്ങി പോകുന്നു. ആ പോക്ക്‌ കണ്ടിട്ട്‌ ഇട്ടൂപ്പുചേട്ടന്‍ .
` അവളോട്‌ പോകാന്‍ പറ. എന്റെ വീട്ടില്‍ ഇതിലും വലിയ വനിതാ പോലീസിനെ കണ്ടിട്ടാ ഞാന്‍ അമേരിക്കേന്നു വന്നത്‌.`
അപ്പോള്‍ കുഞ്ഞുമുഹമ്മദിനൊരു സംശയം
` അപ്പോള്‍ അമേരിക്കയില്‍ വീട്ടിലും വനിതാ പോലീസോ.`
` പൊലീസൊന്നുമല്ലെങ്കിലും പോലീസിനേക്കാള്‍ വലിയ ഭരണമാ ആന `

എല്ലാവരും കന്നില്‍ കണ്ണില്‍ നോക്കുന്നു.ഇട്ടൂപ്പുചേട്ടനു അപ്പോഴേ കാര്യം പിടികിട്ടി.

`ഇതെന്‍റെ ഭാര്യ ആന . ആനീ എന്നായിരുന്നു ഇവിടുന്നു പോയപ്പോള്‍ അവിടെച്ചെന്ന്‌ പേരൊന്നു പരിഷ്‌ക്ക്‌കരിച്ചതാ ആന . അല്ല കണ്ടാലും ഒരാനക്കുട്ടിയെ പോലിരിക്കും.`

അതുകേട്ട്‌ പോലീസ്‌ സേന ഒന്നിച്ചു കുലുങ്ങിചിരിച്ചു.
` ഈ ഇട്ടൂപ്പുചേട്ടന്റെ ഒരു തമാശ `

സംതിങ്ങ്‌ തോമസാണ്‌ പറഞ്ഞത്‌ .

` അവളോടു പോകാന്‍ പറ അല്ലെങ്കിലും ഈ പെണ്ണ്‌ എന്ന വര്‍ഗ്ഗത്തിനോട്‌ ഒരു തമാശപോലും പറയാന്‍ അതുപിന്നെ പീഡനമാകും. അല്ല ഈ ഇട്ടൂപ്പുചേട്ടന്റെ അടുത്താ കളി.`
` എന്നാലും ഏലമ്മയുടെ ഒരു അഹങ്കാരം കണ്ടില്ലേ . നമ്മുടെ ഇട്ടൂപ്പുചേട്ടനെ കേറി കിളവാന്നു വിളിക്കുന്നു.`

തോമാസാറും ജോണി വാക്കറിന്റെ ബലത്തില്‍ കഷി ചേര്‌ന്നു .

`എടാ അയ്യപ്പാ നീ അകത്തു ചെന്ന്‌ ഗ്ലാസും വെള്ളവും എടുത്തോണ്ട്‌ വാ അല്ലെങ്കില്‍ നമ്മുടെ ജോണി എന്തു വിചാരിക്കും.'

തോമസാര്‍ എന്തോ തമാശ പറഞ്ഞമാട്ടില്‍ ഒന്ന്‌ ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ മറ്റാരും ചിരിക്കാതതുകൊണ്ട്‌ ആ ശ്രമം ഉപേഷിച്ച്‌ അല്‌പം സീരിയസ്‌ ആയി. ഇനിയത്തെ രഗമാണ്‌ രെസകരം . എല്ലാവരും ജോണി വാക്കര്‍ അടിച്ചു വാക്ക്‌ ചെയാന്‍ മേലാത്ത പരുവത്തിലായി. അപ്പോഴാണ്‌ ആ പാട്ടു പാടാന്‍ തോന്നിയത്‌ . അതും ഒട്ടും നടക്കാന്‍ മേലാത്ത ഇട്ടൂപ്പ്‌ചേട്ടനെ നടുവില്‍ നിരത്തി.

`ഇട്ടൂപ്പു നാടു വാണിടും കാലം .
മാനുഷരെല്ലാരും ഒന്നുപോലെ.
കാള്ളവുമില്ല ചതിവുമില്ല
ഇടിച്ചക്ക പ്ലാമ്മൂടു സ്വര്‍ഗരാജ്യം
സംതിങ്ങ്‌ മേടിക്കാന്‍ തോമസാറും
ജോണിയെ സ്‌നേഹിക്കും നമ്മളെല്ലാം .`

ഉടനെ തന്നെ ഇട്ടൂപ്പുചേട്ടന്‍ പാട്ടിന്റെ ലിറിക്‌സ്‌ ഒന്നു മാറ്റി.

'തോമാച്ചന്‍ നാടു വാണിടും കാലം
ഇടിച്ചക്കപ്ലാമ്മൂട്ടില്‍ കേസുമില്ലേ
കള്ളു കുടിയന്മാരൊത്തുകൂടി
കേസെല്ലാം കാശിലോതുക്കി വിട്ടു `

അപ്പോളാണ്‌ വീണ്ടും ചാവലിപട്ടി കുറച്ചത്‌ . ഇതൊന്നും സ്രെദ്ദിക്കാതെ ആ ചവിട്ടുനാടകം അങ്ങെനെ തുടരവേയാണ്‌ പുതിയ ആഭ്യന്തിര മന്ത്രി സാഷാല്‍ കുറുപ്പുസാറിന്റെ എന്റ്രി
അപ്പോള്‍ അടിച്ചു പൂസായ തങ്കപ്പന്‍ നായരുടെ വക ചോദ്യം.

`ഏതു ഏബോക്കിയാട അനുവാദമില്ലാതെ അകത്തുവന്നത്‌.`

കുറുപ്പുസാറും കൂടെ ഒരാളും ഒരു ഗണ്‍ മേനുമുണ്ട്‌ . ആ മുറിയാകെ ഒന്നു നോക്കി. ഗണ്‍ മാനും കൂടെയുള്ള ആളും കൂടി എന്തൊക്കെയോ തിരയുന്നുണ്ട്‌ . അപ്പോഴാണ്‌ കുറുപ്പുസാര്‍ ഭിത്തിയില്‍ വെച്ചിരിക്കുന്ന പടമില്ലാത്ത ഫോട്ടോ െ്രെഫം കണ്ടത്‌ . അടിയില്‍ ആഭ്യന്തിര മന്ത്രി എന്നെഴുതിയിട്ടുണ്ട്‌ . കുറുപ്പുസാര്‍ കലിതുള്ളി .പിന്നെ ഒരലര്‍ച്ചയായിരുന്നു .

` എവിടെടാ എന്റെ പടം. ഇതെന്താ കള്ളുഷാപ്പോ പോലീസ്‌ സ്‌റ്റേഷനോ . നിര്‍ത്തിനെടാ പാട്ടും കൂത്തുമൊക്കെ . `

അപ്പോഴേക്കും തോമാസാര്‍ കുറുപ്പുസാറിന്റെ കാലിലേക്ക്‌ കമഴ്‌ന്നടിച്ചതുപോലെ വീണു. ഇട്ടൂപ്പ്‌ തൊട്ടടുത്ത്‌ കിടന്ന പഴെയ കാര്‍സീറ്റ്‌ സോഫയിലേക്ക്‌ വീണു.

` സാര്‍ ഷേമിക്കണം ആളറിയാതെ പറഞ്ഞു പോയതാ`
` എവിടെടാ എന്റെ ഫോട്ടോ `

ആരും ഒന്നും മിണ്ടാതെ നിന്നപ്പോള്‍ കുഞ്ഞുമുഹമ്മദ്‌ ആണ്‌ പതുക്കെ പറഞ്ഞു തുടങ്ങിയത്‌ .

` അത്‌ ആഭ്യന്തിര മന്ത്രി ആരാനെന്നറിഞ്ഞിട്ടു മതി ഫോട്ടോ വെക്കാന്‍ എന്നാണ്‌ തോമാസാര്‍ പറഞ്ഞത്‌.`
` അതുശെരി നിന്റെയൊക്കെ തൊന്നിയവാസമാണല്ലേ . ഇനിയിപ്പം മന്ത്രി സഭ താഴെപ്പോയാലും നീയൊന്നും അറിയുമെന്നു തോന്നുന്നില്ല .അതെങ്ങേനാ ഇടിച്ചക്കപ്ലാമ്മൂട്ടില്‍ വാര്‍ത്ത എത്തുബോഴേക്കും അടുത്ത മന്ത്രി സത്യാപ്രതിഷ്‌ഠ ചെയും.`

പെട്ടന്നാണ്‌ ആ പൊട്ടി പൊളിഞ്ഞ സോഫയെ കിടക്കുന്ന ഇട്ടൂപ്പിനെ കണ്ടത്‌ .

` ഇതേതാ ഈ ശവം`
` ആയ്യോ ഇത്‌ നമ്മുടെ ഇട്ടൂപ്പ്‌ ചേട്ടനാ. ഇന്നിത്തിരി കൂടിപോയി `
തങ്കപ്പന്‍ നായരാണ്‌ പറഞ്ഞത്‌ .
പകുതി കാലിയായ ജോണി വാക്കര്‍ മേശപ്പുറത്തിരിക്കുന്നത്‌ കണ്ടിട്ട്‌ മന്ത്രി കുറുപ്പ്‌സാറിന്റെ ഉള്ളൊന്നു പുകഞ്ഞു. അത്‌ അറിയിക്കാതെ ദേഷ്യത്തില്‍ ഗണ്‍ മാനോട്‌ `
` എടാ കൈലാസാ നീയാ കുപ്പിയെടുത്തു കാറില്‍ വെച്ചേര്‌ . ഇവമ്മാരെയൊക്കെ കോടതീല്‍ കൊണ്ടുവരുബോള്‍ ഒരു തോണ്ടി വേണ്ടേ. പിന്നെ ഈ ശവം ജീവിക്കുബോള്‍ എന്നേ വന്നു കാണാന്‍ പറ. എല്ലാത്തിനെ ഞാന്‍ ലോക്കപ്പിലാക്കും `

അതു കേള്‍ക്കാത്ത താമസം കൈലാസാന്‍ ഒരു കള്ളച്ചിരിയോടെ കുപ്പി എടുത്ത്‌ കൈലാക്കുന്നു. കുറുപ്പസാര്‍ എല്ലായിടത്തും ഒന്നുകൂടെ പരിശോധിക്കുന്ന മട്ടില്‍ നോക്കുന്നു. എന്നിട്ട്‌ എല്ലാവരോടുമായി.

` അല്ല ആ ഏലമ്മ എവിടെപോയി ഇവിടുത്തെ വനിതാ പോലീസ്‌ `
`അയ്യോ സാര്‍ തെ ഇപ്പം അങ്ങോട്ടിറങ്ങിയതെയുള്ള്‌ ഉടനെ വിളിപ്പിക്കാം . `

തോമാസാറാണ്‌ പറഞ്ഞത്‌ . ഉടനെ തോമാസാര്‍ കുഞ്ഞുമുഹമ്മദിനൊടായി .

' എടാ നീയാ ഏലമ്മയെ വിളിച്ച്‌ ഇങ്ങോട്ട്‌ വരാന്‍ പറ. കുറുപ്പ്‌ സാര്‍ വന്നിട്ടുണ്ടെന്നു പറഞ്ഞാ മതി അവള്‍ക്കറിയാം കാര്യങ്ങള്‌ `

അപ്പോഴാണ്‌ എസ.ഐ. സംതിങ്ങ്‌ തോമസ്‌ ഒന്ന്‌ ശ്വാസം നേരെ വിട്ടത്‌ . കാരണം ആഭ്യന്തിര മന്ത്രി കുറുപ്പ്‌ സാറിന്റെ വീകനെസ്സ്‌ ആര്‍ക്കാണ്‌ അറിയാത്തത്‌. അതുകൊണ്ട്‌ രണ്ടും കല്‍പ്പിച്ചു ഒരു യാചന നടത്തി.

`സാര്‍ നാളെ ഓണമല്ലേ ഒന്നാഘോഷിച്ചിട്ടു പോയാല്‍ പോരെ. ഏലമ്മയിപ്പം വരും.`

അത്‌ കുറുപ്പുസാറിന്റെമര്‍മ്മത്തുതന്നെ തന്നെ കൊണ്ട്‌.
കുറുപ്പുസാര്‍ ഒന്നു പുഞ്ചിരിച്ചു കാണുന്നതുതന്നെ അപ്പോഴാണ്‌ . കാരണം ഏലമ്മ യാണോ ജോണിയാണോ എന്നുള്ള ഒരു കന്‍ഫുയഷനിലാണ്‌ ത്രിമൂര്‍ത്തികള്‍ .

` ഓണമായതുകൊണ്ട്‌ തല്‍ക്കാലം ഷമിക്കുന്നു . എന്നാപ്പിന്നെ ഒന്നാഘോഷിക്കാം കൈലാസാ നീയാ കുപ്പിയിങ്ങെടുത്തോ.

` അയ്യപ്പന്‍ പിള്ളേ ഒരു മൂന്നു ഗ്ലാസൂടെ `
എല്ലാവരും കൂടി ചില്ലു ഗ്ലാസ്‌ കൂട്ടി മുട്ടിച്ചു ചിയേഴസ്‌ എന്ന്‌ പറഞ്ഞതും ഇട്ടൂപ്പ്‌ ചേട്ടന്‍ ഉയര്‍ത്തെഴുനേററ്റതും ഒന്നിച്ചായിരുന്നു. കുറുപ്പ്‌സാറിനെ കണ്ടപ്പോഴേ ഒന്നും അറിയാത്ത മട്ടില്‍ .
` അല്ല മന്ത്രി സാര്‍ എപ്പോ വന്നു. ഓ ഞാന്‍ ഷീണംകൊണ്ട്‌ ഒന്നുറങ്ങിപ്പോയി `
`ഇട്ടൂപ്പ്‌ ചേട്ടന്‍ ഇടെക്കിടെ വീട്ടിലോട്ടൊക്കെ ഇറങ്ങണം കേട്ടോ പല കാര്യങ്ങളും സംസാരിക്കാനുണ്ട്‌ `
` അതിനിപ്പം എന്താ സാറേ ഞാന്‍ ഒരു ഒന്നു വിളിച്ചാല്‍ ഓടി അങ്ങെത്തില്ലേ.

കുറുപ്പുസാര്‍ ഒരര്‍ഥം വെച്ചു ഒരു ചിരി പാസ്സാക്കി . അതിന്‍റെ അര്‍ഥം ആര്‍ക്കും മനസിലായതുമില്ല . എന്നിട്ട്‌ ഇട്ടൂപ്പുചെട്ടനോടായി .

` ചുമ്മാ കൈയും വീശി വന്നാല്‍ പ്രശ്‌നങ്ങള്‍ വീണ്ടും ഗുരുതരമാകും അറിയാമെല്ലോ`
` അതു പിന്നെ ഇട്ടൂപ്പ്‌ ചെട്ടനറിയില്ലേ കാര്യങ്ങളുടെ കിടപ്പുവശം `
തോമസാര്‍ ഒരെണ്ണം വീശിയിട്ടാണ്‌ അത്രയും പറഞ്ഞത്‌ . അപ്പോഴേക്കും എല്ലാവരും ഒന്നു ഫോമായി .
അപ്പോഴാണ്‌ അയ്യപ്പന്‍പിള്ള പ്രതിയുടെ കാര്യമോര്‍ത്തത്‌ . കുറുപ്പുസാറിനോടായി

` സര്‍ ഇന്നോരുത്തനെ പൊക്കി ഒരു നീലാബരാന്‍ സൈക്കിളില്‍ ലൈറ്റില്ലാതെ പോകുന്നു. കേസും ചാര്‍ജു ചെയ്യ്‌തു. ഇനിയിപ്പം ഇടിച്ചക്ക പ്ലാംമൂടു പോലീസ്‌ സ്‌റ്റേഷനില്‍ കേസില്ല കേസില്ല എന്നാരും പറയതില്ലല്ലോ`

എന്നിട്ട്‌ എല്ലാവരോടുമായി അയ്യപ്പന്‍ പിള്ള

` ആഭ്യന്തര മന്ത്രി കുറുപ്പ്‌സാര്‍ നമ്മളോട്‌ രണ്ടു വാക്കു സംസാരിക്കുന്നതായിരിക്കും`

എന്നു പറഞ്ഞു എല്ലാവരും കുറുപ്പ്‌ സാറിന്റെ ചുറ്റിനും കൂടി. അപ്പോഴേക്കും ഏലമ്മയുമെത്തി . അപ്പോള്‍ ഏലമ്മയെ നോക്കി ഒരു ശ്രുഗാര ച്ചിരി ചിരിച്ചുകൊണ്ട്‌ കുരുപ്പുസാര്‍ തന്റെ പ്രസംഗം തുടങ്ങി.

` പ്രിയപ്പെട്ട ഇടിച്ചക്ക പ്ലാംമൂട്‌ പോലീസ്‌ സ്‌റ്റേഷന്‍ സ്റ്റാഫിനോട്‌ ഒരു സന്തോഷ വര്‍ത്തമാനമാണ്‌ എനിക്ക്‌ പറയുവാനുള്ളത്‌ . രണ്ടുമൂന്നു വര്‍ഷമായി ഒരു കേസു പോലും ചാര്‍ജു ചെയ്‌തിട്ടില്ലെങ്കിലും ഈ നാട്ടിന്‌ ഒരു പോലീസ്‌ സ്‌റ്റേഷന്റെ ആവശ്യകതെയെപ്പറ്റി നാം നേരിട്ട്‌ ഒരു പഠനം തന്നെ നടത്തിയിരിക്കുന്നു. ഇപ്പോള്‍ ഈ നാട്ടിലെ നീലാബരന്‍ എന്ന നോട്ടോറിയാല്‍ ക്രിമിലിനെ പുഷ്‌പ്പം പോലെ പടിച്ചു അകത്തിടുകയും കേസ്‌ ചാര്‍ജു ചെയ്യുകയും ചെയ്യിതു എന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്‌. അതുകൊണ്ട്‌ തല്‍ക്കാലം ഈ പോലീസ്‌ സ്‌റ്റേഷന്‍ അടക്കുന്നില്ല എന്ന തീരുമാനത്തില്‍ ഞാന്‍ പാറപോലെ ഉറച്ചു നില്‍ക്കുന്നു . മാത്രമല്ല ഇവിടെയുള്ള ഏക വനിതാ പൊലീസായ ഏലമ്മയുടെ സേവനത്തിലും എനിക്ക്‌ വളെരെ സന്തോഷമുണ്ട്‌. അതുകൊണ്ട്‌ ഏലമ്മ ഇല്ലിക്കലിനു ഒരു പ്രൊമോഷനോടുകൂടി തിരുവനന്തപുറത്തേക്ക്‌ ട്രാന്‍സഫറിനും ഉള്ള ഉത്തരവ്‌ ഉടനെ അറിയിക്കുന്നതുമാണ്‌ .
എല്ലാവരുംകൂടി കൈയ്യടിച്ചു ആ ഉത്തരവ്‌ പാസ്സാക്കുന്നു.
എന്നാല്‍ പിന്നെ ഇന്നത്തെ ഓണം ഇവിടെ തന്നെ. ഇത്തവണ ആഭ്യന്തിര മന്ത്രിയാണ്‌ ഹീറോ. എല്ലാവരും മന്ത്രിയാ സ്‌തുതിച്ചു പാടാന്‍ തീരുമാനിക്കുന്നു. ഉടനെ തോമസാര്‍ മറ്റൊരു ഉത്തരവിടുന്നു.

` ആ നീലാബാരനെ കൂടെ വിളിച്ചോ. അവനുംകൂടി ആഘോഷങ്ങളില്‍ പങ്കു ചേരട്ടെ.`

കുഞ്ഞിമുഹമ്മദ്‌ അകത്തേക്കു പോയി നീലാബരനെയുമായി പുറത്തേക്കു വരുന്നു.

`ഇനിയിപ്പം അവനേ വിട്ടേര്‌ ഓണമല്ലേ `
കുറുപ്പുസാറാണ്‌ പറഞ്ഞത്‌ . നീലാബരാന്‍ ഒന്നു പരുങ്ങി . കാരണം അയ്യപ്പന്‍ പിള്ള പറഞ്ഞിട്ട്‌ കളിച്ച ഒരു നാടകമായിരുന്നു എന്ന കാര്യം മറ്റാരും അറിഞ്ഞിരുന്നില്ല.

` സാര്‍ എന്‍റെ സൈക്കിള്‍ `
ഉടനെ തങ്കപ്പന്‍ നായര്‍ അല്‍പ്പം ദേഷ്യത്തില്‍ അവനോടായി.
` എടാ നീലാബരാ മര്യാതെക്കു സ്ഥലം വിട്ടോ അല്ലെങ്കില്‍ സൈക്കിളിനു പകരം നീ അകത്തുപോകും`

ഇത്‌ കേട്ട നീലാബരാന്‍ ജീവനും കൊണ്ടോടി . എല്ലാവരും കൂടി ഉറക്കെ ചിരിക്കുന്നു.

`ഇനിയിപ്പം സൈക്കിള്‍ എന്ന സംതിങ്ങ്‌ കൂടെ കിട്ടിയതുകൊണ്ട്‌ കാര്യമായി ഒന്നാഘോഷിക്കാം `
അയ്യപ്പന്‍ പിള്ളയാണ്‌ പറഞ്ഞത്‌ . എല്ലാവരും ഓരോന്നുടെ അകത്താക്കിയിട്ട്‌ പാട്ടും ഡാന്‍സും തുടങ്ങി.


` കുറുപ്പുസാര്‍ നാടു വാണിടുംകാലം `
ഇടിച്ചക്ക പ്ലാംമൂട്‌ സ്വര്‍ഗ്ഗരാജ്യം
കള്ളമ്മാരെല്ലാരും നാടുവിട്ടേ '

ഡാന്‍സിന്റെ മൂര്‍ധന്ന്യാവസ്‌തയില്‍ ഏലമ്മയേയും കുറുപ്പ്‌ സാറിനെയും കാണാനില്ല. അപ്പോള്‍ ആഘോഷങ്ങള്‍ ഒന്നുകൂടി ശക്തി കൂടി. എല്ലാവരും കൂടി ഉറെക്കെ വീണ്ടും പാടിത്തുടങ്ങി .

`മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാരുമോന്നുപോലെ
കള്ളവുമില്ല ചതിവുമില്ല .
മന്ത്രിയും തന്ത്രിയും ഓടിയോളിച്ചേ ..
ഏലമ്മ പോലീസും കൂടെപോയെ .. .

ഒരുതരത്തില്‍ പറഞ്ഞാല്‍ ഏലമ്മ കാരണം . ഇടിച്ചക്ക പ്ലാമ്മൂട്‌ പോലീസ്‌ സ്‌റ്റേഷന്‍ വലിയ പരിക്കൊന്നും കൂടാതെ രെക്ഷപെട്ടെന്നു പറയാം. പക്ഷേ ഏലമ്മ പോയതുകൊണ്ട്‌ പേപ്പര്‍ വര്‍ക്കുകളൊക്കെ ആകെ തകരാറിലായി . പുതുതായി ഒരു വനിതാ പോലീസിനെ തന്നെ നിയമിക്കാമെന്ന്‌ ഉറപ്പു പരഞ്ഞിട്ടുപൊയ ആഭ്യന്തിര മന്ത്രി കുറുപ്പുസാര്‍ ഏതോ പെണ്‍ വാണിഭത്തില്‍ പെട്ട്‌ രാജിവെച്ചു. എന്നാലും ഏലമ്മക്ക്‌ തിരുവനന്തപുരത്തുതന്നെ വീണ്ടും പ്രൊമോഷനും ഹൈ ലെവല്‍ കണക്ഷനുമായി . അതില്‍ കുറുപ്പുസാറിന്‌ കാര്യമായ കൈയുണ്ട്‌ എന്നാണു പൊതുസംസാരം . ഇതൊക്കെ ആരോടു ചോദിക്കാന്‍.

ഏലമ്മ ഇല്ലെങ്കിലും പോലീസ്‌ സ്‌റ്റേഷന്‍ പഴെയ പോലെ തട്ടിയും മുട്ടിയും മുന്നോട്ടുപോയി. ഇട്ടൂപ്പ്‌ ചേട്ടന്‍ അവിടുത്തെ സ്ഥിരം സന്ദര്‍ഷകനുമായി . അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്‌ ഇട്ടൂപ്പുചേട്ടന്‍ തന്നെയാണ്‌. അങ്ങെനെ ഇന്ത്യാ മഹാരാജ്യത്തെ കേസില്ലാത്ത ഏക പോലീസ്‌ സ്‌റ്റേഷന്‍ എന്ന വിശിഷ്ട പതവി വീണ്ടും ഇടിച്ചക്കപ്ലാമ്മൂടു പോലീസ്‌ സ്‌റ്റേഷന്‌ മാത്രം അവകാശപ്പെട്ടതായി . അല്ലപിന്നെ ഇതല്ലേ യെധാര്‍ഥ മാവേലിനാട്‌.

`കള്ളവുമില്ല ചതിവുമില്ല .
എള്ളോളമില്ല പൊളിവചനം`.
ഇടിച്ചക്കപ്ലാമൂട്‌ പോലീസ്‌ സ്‌റ്റേഷന്‍ (കഥ: തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക