Image

ദേശീയ നാടകോത്സവം 'ദ ലോങ്ങ് മാര്‍ച്ച്' ആദ്യ നാടകം

ബഷീര്‍ അഹമ്മദ്‌ Published on 16 February, 2015
ദേശീയ നാടകോത്സവം 'ദ ലോങ്ങ് മാര്‍ച്ച്' ആദ്യ നാടകം
കോഴിക്കോട് : ദേശീയ നാടകോത്സവത്തിനു കോഴിക്കോട് തുടക്കമായ്. ഉദ്ഘാടന നാടകമായി വേദിയില്‍ അരങ്ങേറിയത് ബംഗാളില്‍ നിന്നെത്തിയ 'ദ ലോങ്ങ് മാര്‍ച്ചാണ്.

ആമയും മുയലും തമ്മിലുള്ള ഓട്ടപ്പന്തയത്തില്‍ ആമ ജയിക്കുന്നതാണ് പതിവ് കഥ. ഒന്‍പതാമത്തെ പന്തയത്തില്‍ ജയിക്കാനായ് മുയര്‍ ഉണര്‍ന്നിരിക്കുന്നു. ഉണര്‍ന്നിരിക്കുന്ന മുയര്‍ ഭരണകൂടത്തിന്റെ നിലവിലുള്ള സാമുഹിക സമ്പ്രദായത്തെ ഉറക്കം കെടുത്തുന്നു.

പതിവുവഴികള്‍ വിട്ടുള്ള നാടക പ്രമേയം കാണികളാല്‍ ചര്‍ച്ചക്ക് വഴിയൊരുക്കുന്നു.
പ്രദീര്‍ ഗുഹ രചനയും, മകന്‍ ശുഭദീപ് ഗുഹ സംഗീത സംവിധാനവും നിര്‍വഹിച്ച ദ ലോങ്ങ് മാര്‍ച്ച് വെസ്റ്റ് ബംഗാളിലെ ആള്‍ട്രനേറ്റീവ് ലിവിങ്ങ് തിയേറ്റര്‍ ഗ്രൂപ്പിലെ 17 ഓളം കലാകാരന്‍മാര്‍ ചേര്‍ന്നാണ് രംഗത്ത് അവതരിപ്പിച്ത്.

പ്രദീര്‍ഗുഹക്ക് നാടകമെന്നാല്‍ ജീവിതം തന്നെയാണ് കുടുംബസമേതം നാടകവുമായ് ലോകം ചുറ്റുന്ന സംഘം കേരളത്തെയും, കേരളത്തിലെ ജനങ്ങളെയും ഇവിടത്തെ അനുഷ്ഠാന കലയേയും ഏറെ ഇഷ്ടപ്പെടുന്നുവെന്നാണ് പറയുന്നത്. തന്റെ നാടകത്തിന്റെ അന്‍പതാം വര്‍ഷം കോഴിക്കോട്ടെത്തിയതിന്റെ ആഹഌദത്തിലാണ് പ്രദീറും കുടുംബവും. ഇരുപതോളം വരുന്ന കലാകാരന്‍മാരും.


ദേശീയ നാടകോത്സവം 'ദ ലോങ്ങ് മാര്‍ച്ച്' ആദ്യ നാടകംദേശീയ നാടകോത്സവം 'ദ ലോങ്ങ് മാര്‍ച്ച്' ആദ്യ നാടകംദേശീയ നാടകോത്സവം 'ദ ലോങ്ങ് മാര്‍ച്ച്' ആദ്യ നാടകംദേശീയ നാടകോത്സവം 'ദ ലോങ്ങ് മാര്‍ച്ച്' ആദ്യ നാടകംദേശീയ നാടകോത്സവം 'ദ ലോങ്ങ് മാര്‍ച്ച്' ആദ്യ നാടകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക